അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതക ശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തൃക്കാക്കര നോർത്ത് വില്ലേജ് കൈപ്പടമുകൾ ഭാഗത്തുള്ള അഫ്സൽ എന്നയാളുടെ അപ്പാർട്ടുമെൻറിൻെറ വാതിൽ പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതിയെ അറസ്റ്റ് ചെയ്തു. അഫ്സലിനെയും സുഹൃത്തുക്കളായ അജിനാസ്, സൈഫുദ്ദീൻ, മിഷാൽ, എന്നിവരെയും കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതര പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും അപ്പാർട്ടുമെന്റിന്റെ വാതിൽ തകർത്തു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ ദേവനന്ദൻ ,വയസ്സ് 20, S/o ശ്രീനിവാസൻ കെ, കൊടവനം വീട്, ഹരിപുരം പോസ്റ്റ് പുല്ലൂർ വില്ലജ്, കാസർഗോഡ്-എന്നയാളെ കളമശ്ശേരി പോലീസ് സ്റ്റേഷ൯ സബ് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ , SCPO മാഹിൻ അബൂബക്കർ, ,SCPO സിനു ചന്ദ്രൻ , CPO ഷാജഹാൻ എന്നിവര്‍ ചേർന്നു പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.. JFCM കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടുപ്രതികളായ ദേവനാരായണൻ,ജോബിൻ വർഗീസ്, അജിത്ത് എന്നിവർക്കായി കളമശ്ശേരി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു, രണ്ടാം പ്രതി ദേവനാരായണൻ കാപ്പ പ്രതിയും നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നയാളുമാണ്.