മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി

Ponmudi Grade SI Arrest

മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി തിരുവനന്തപുരം : നെടുമങ്ങാട് പൊൻമുടിയിൽ മ്ളാവിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നോടുമങ്ങാട് കോടതിയിൽ കീഴടങ്ങി. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി പൊൻമുടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബ്ഖാൻ, സി പി ഓമാരായ എസ്. രാജീവ്,വിനോദ് എന്നിവരാണ് വെള്ളിയാഴ്ച കീഴടങ്ങിയത്.കോടതി ഇവരെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങിയത്.ഒാഗസ്റ്റ് എട്ടിന് രാത്രിയിൽ പൊൻമുടി ഇരുപത്തി ഒന്നാം ഹെയർപിൻ വളവിലെ റിസർവ് വനത്തിൽ നിന്നാണ് ഇവർ ഉൾപ്പെട്ട സംഘം മ്ലാവിനെ വേട്ടയാടി പോലീസ് ജീപ്പിൽ കടത്തിയത്. ഒന്നാം പ്രതി മനു നേരത്തെ…

ഫേസ്ബുക്ക് വഴി ജിഹാദിന് യുവാക്കളെ പ്രേരിപ്പിക്കുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്ത യുവതി പിടിയില്‍

Lady Arrested

ഫേസ്ബുക്ക് വഴി ജിഹാദിന് യുവാക്കളെ പ്രേരിപ്പിക്കുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്ത യുവതി പിടിയില്‍ ജമ്മുകാശ്മീര്‍: ഭീകര സംഘടയിലേക്ക് യുവാക്കളെ ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു.ഫേസ്ബുക്ക് വഴിയാണ് ഇവര്‍ യുവാക്കളുമായി സൗഹൃദം സൃഷ്ട്ടിക്കുകയും പിന്നീടു ഭീകര സംഘടനയിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്യുന്നത്. ഷാസിയ എന്ന സ്ത്രീയെയാണ് രാജാബഗ് പോലീസ് അറസ്റ്റ് ചെയ്തത്. Also Read >> മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മി! മകളുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി കാവ്യയും ദിലീപും! കാണൂ! കുറച്ചു നാളുകളായി ഇവര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്കാണ് ഇവര്‍ യുവാക്കളെ ക്ഷണിച്ചിരുന്നത്. ഇവര്‍ യുവാക്കള്‍ക്ക് തോക്കുകളും വെടിയുണ്ടകളും നല്‍കിയതായി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. Also Read >> ഫേസ്ബുക്ക് വഴി ശ്രീലങ്കക്കാരിയുമായി പ്രണയം ; ഒടുവില്‍ വേർപിരിയാൻ കഴിയാതെ ആത്മഹത്യ ചെയ്തു ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്ന് കൂടുതല്‍…

സന്നിധാനത്ത് ശരണംവിളിച്ച അയ്യപ്പഅയ്യപ്പഭക്തരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു

Sabarimala Special Report

സന്നിധാനത്ത് ശരണംവിളിച്ച അയ്യപ്പഅയ്യപ്പഭക്തരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങല്‍ക്കെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. നൂറോളം വരുന്ന അയ്യപ്പ ഭക്തരെയാണ് നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിച്ചു എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുന്നത്.

സന്നിധാനത്ത് നാമജപ പ്രതിഷേധം

Sabarimala High Court Petition

സന്നിധാനത്ത് നാമജപ പ്രതിഷേധം സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങല്‍ക്കെതിരെ അയ്യപ്പ ഭക്തര്‍ പ്രതിഷേധിക്കുന്നു. വലിയ നടപ്പന്തലില്‍ മുന്നൂറോളം വരുന്ന അയ്യപ്പ ഭക്തരാണ് പ്രതിഷേധിച്ച് ശരണംവിളി വിളിയോടെ പ്രതിഷേധിക്കുന്നത്. സന്നിധാനത്ത് അയ്യപ്പ ഭക്തരെ താങ്ങാന്‍ അനുവദിക്കാത്തതും വിരിവെക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഭക്തര്‍ പ്രതിഷേധിക്കുന്നത്.

ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍

Cancer l Blood Test

ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍ പ്രാഥമികദശയില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനുള്ള കണ്ടുപിടുത്തവുമായി ഒരു സംഘം ഡോക്ടര്‍മാര്‍.കാനഡയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് രക്ത പരിശോധനയിലൂടെ കാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള മണ്ടുപിടുത്തത്തിന് പിന്നില്‍. Also Read >> കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട് ഡിഎന്‍എയിലെ മാറ്റങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്തുകയാണ് ഇതിലൂടെ സാധിക്കുന്നത്.പരീക്ഷണങ്ങളില്‍ വിവിധ തരത്തില്‍പ്പെട്ട കാന്‍സറുകള്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും വലിയ നേട്ടമായാണ് ആരോഗ്യമേഖല ഈ കണ്ടുപിടുതത്തെ കാണുന്നത്. Also Read >> താന്‍ കല്യാണം കഴിക്കാഞ്ഞത് എന്ത് കൊണ്ട് ? മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി പ്രാഥമികദശയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നത് ഈ രോഗത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഏറെ സഹായകരമാകും.രക്ത പരിശോധനയിലൂടെയുള്ള…

എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍

Taslima Nasreen about Sabarimala

എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍ ന്യൂഡല്‍ഹി: എന്തിനാണ് ഈ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ഇത്ര വാശിപിടിക്കുന്നത്. അവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ…അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കാണാം…അതിനു പരിഹാരം കാണാം സഹായിക്കാം.പറയുന്നത് മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്‌ലിമ നസ്‌റിന്‍. ‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ ഇത്ര ആവേശം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു യഥാര്‍ത്ഥ സ്ത്രീ വിഷയങ്ങള്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ.അവിടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലായ്മ,ലൈംഗിക പീഡനം,ഗാര്‍ഹിക പീഡനം,മാനഭംഗം,വിദ്വേഷം, വിദ്യാഭ്യാസം…

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ അമ്മയുടെ തലയിലൂടെ ചുവന്ന പെയിന്‍റ് ഒഴിച്ചു…താലിമാല വലിച്ചു പൊട്ടിച്ചു…

CPM Attack l Kannur

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ അമ്മയുടെ തലയിലൂടെ ചുവന്ന പെയിന്‍റ് ഒഴിച്ചു…താലിമാല വലിച്ചു പൊട്ടിച്ചു… Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി – സിപിഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകന്‍ എരഞ്ഞോളിപ്പാലത്ത് ശരത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കൊടിമരം തകര്‍ത്തതിനെ ചൊല്ലി എരഞ്ഞോലിപാലത്ത് നേരത്തെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ വി.മുരളീധരന്‍ എംപിയുടെ സഹോദരപുത്രന്‍ നവനീതിന് (22) മര്‍ദ്ദനമേറ്റിരുന്നു.ആക്രമണത്തില്‍ ശരത്തിന്റെ അമ്മ രജിതയ്ക്ക് പരുക്കേറ്റു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ആയുധങ്ങളുമായെത്തിയ അക്രമികള്‍ ശരത്തിന്‍റെ അമ്മ രജിതയുടെയുടെ താലിമാല പൊട്ടിച്ചെടുത്ത്.കലിയടങ്ങാത്ത അക്രമികള്‍ രജിതയുടെ തലയിലൂടെ ചുവപ്പ് പെയിന്റ് ഒഴിക്കുകയും ചെയ്തു.പരിക്കേറ്റ രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

K Surendran l Sabarimala l Arrest l ‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി

K Surendran l Sabarimala l Arrest

‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി പത്തനംതിട്ട: അയ്യപ്പന് വേണ്ടി പതിനാലു ദിവസമല്ല ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ഇത് സര്‍ക്കാരിന്‍റെ പ്രതികാരമാണ്. ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് തന്നെയും ശശികല ടീച്ചറെയും അറസ്റ്റ് ചെയ്തതില്ലോടെ സര്‍ക്കാര്‍ തെളിയിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍.പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആചാരത്തിന്റെ…

ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Police Action l sabarimala l Thiruvananthapuram News

ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാനെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി പോലീസും പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ വാക്കേറ്റവും ഉന്തും തള്ളും നടന്നു. അതേസമയം പോലീസ് നിലക്കല്‍ നിന്നും അറസ്റ്റ് ചെയ്ത കെ സുരേന്ദ്രനെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചിറ്റാര്‍ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി

Mary Sweety l Sabarimala

അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ചെങ്ങന്നൂര്‍: തുലാമാസ പോജ്ജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക്. ശബരിമലക്കുള്ള യാത്രക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മേരി സ്വീറ്റിയെ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്തര്‍ ശരണംവിളിയോടെ പ്രതിഷേധിച്ചു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്കുളള ബസ്സില്‍ കയറിയെങ്കിലും ശരണംവിളി പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങുകയായിരുന്നു.പോലീസെത്തി ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തനിക്ക് ലഭിച്ച ടെലിപ്പതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ താന്‍ ശബരിമലയിലേക്ക് വന്നതെന്നാണ് മേരി സ്വീറ്റി പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു.