ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം എന്നാണ് വിവരം. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ കൂട്ടമായി കേസ് നല്‍കിയത്. കേസ്സിനെതുടര്‍ന്നു 2015 ഓഗസ്റ്റ് പതിനഞ്ചിനാണ് അദ്ദേഹം ദുബായില്‍ ജയിലിലായത്. അദ്ധേഹത്തെ കൂടെതെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി വിധിയെതുടര്‍ന്നു ജയിലിലാണ്. കടുത്ത ജാമ്യവ്യവസ്ഥകളോടെ മഞ്ചു പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിക്കുകയായിരുന്നു. വായ്പ്പ മുടങ്ങിയതിനെതുര്‍ന്നാണ് ഇരുപത്തി മൂന്ന് ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്. രാമചന്ദ്രന്‍റെ മോചനത്തിനായി ഇതിനിടെ പല ശ്രമങ്ങളും നടന്നു. ബന്ധുക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പല തവണ സമീപിച്ചിരുന്നു. ബാങ്കുകള്‍ക്ക് തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് നിലവിൽ ധാരണയിലെത്തിയെന്നാണ് ലഭിക്കുന്ന സൂചന. 75 വയസ് കഴിഞ്ഞ…

കവിത…..എന്‍റെ കേരളം

ശ്യാമ കേരകേദാരമരുളും സഹ്യസാനുക്കളാല്‍ ചാരുതയേകും തുമ്പപൂവിന്‍ മലരണി വിതറും പ്രക്യതി സുന്ദരിയാണെന്‍ കേരളം പ്രഭാതകിരണങ്ങള്‍ കനകാഭിഷേകമായി കളാരവങ്ങള്‍ ചിലമ്പൊലിയായി ആല്‍ത്തറകളും അമ്പലങ്ങളും ഭംഗിയെകി നില്ക്കുമെന്‍ കൊച്ചുകേരളം തെങ്ങിന്‍ തോപ്പും നെല്മണി പാടങ്ങളും- ഓണ നിലാവിന്‍ ചിങ്ങ കുളിര്‍ക്കാറ്റില്‍- വഞ്ചിപ്പാട്ടിന്‍ തുഴയെറിയും ഹരിത പുളകിതമാണെന്‍ കേരളം (ബിനിപ്രേംരാജ് )

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി ??

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ്  ഉത്തരവാദി ?? ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗം ആക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നു. നിയമങ്ങള്‍ സംരക്ഷിക്കേണ്ട പോലിസ് തന്നെ വേണ്ട ഒത്താശ ചെയ്യുന്നു എന്നത് ദയനീയം…..യാചക നിരോധന മേഖല എന്ന ബോര്‍ഡ് പേരിനു മാത്രം..ചാവക്കാട്, ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ മേഖലകളാണ് ഭിക്ഷാടന മാഫിയയുടെ പ്രധാന വരുമാന സ്രോതസ്സ്. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരക്കാരെ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സമീപിക്കുന്നത്. ജില്ലയില്‍ അലഞ്ഞുതിരിയുന്നവരെയും റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടത്തെി പുനരധിവാസ കേന്ദ്രങ്ങളിങ്ങളില്‍ പൊലീസ് എത്തിക്കാറുണ്ട്. എന്നാല്‍, ഭിക്ഷാടന സംഘങ്ങളില്‍പെടുന്നവര്‍ പൊലീസിനന്‍റെ  കെണിയില്‍പെടാറില്ല. സംഘം…

മഴ …നിനവില്‍ നനവുകള്‍ പെയ്യും ഓര്‍മ്മ

മഴ മഴ എന്നും നനവുള്ള ഓര്‍മ്മകളാണ്. പെരുമഴ പെയ്യുന്ന ജൂൺ മാസമായിരിക്കും സ്കൂൾ തുറക്കുന്നത് ..ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന  മഴ. ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു.മഴയാണ് സ്കൂളിനെ എന്നും ഓർമ്മിപ്പിക്കുന്നത്. കളിചിരി നിറഞ്ഞ അവധിക്കാലത്തിന്റെ കൊതിതീരും മുമ്പെ സ്‌കൂളിലേക്ക് പുത്തെന്‍ യുനിഫോമും വാട്ടര്‍ ബോട്ടിലും ബാഗ്‌ ചുമട് മായി പോകുന്ന ആ നല്ലകാലം എന്നും എല്ലാര്ക്കും സുഖമുള്ള ഓര്‍മ്മകളാണ്…ഒറ്റമടക്കു മാത്രമായിരുന്ന തുണിയുടെ കറുത്ത  കുടയായിരുന്നു എന്നെ മഴ നനയാതെ  സ്‌കൂളിലെത്തിച്ചിരുന്നത്. റോഡില്‍ ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പു വരിത്തിയിട്ടു ചുറ്റിലുമുള്ള കമ്പി വക്കുകളില്‍ നിന്ന് ഉറ്റിറ്റുവീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു നടക്കുമായിരുന്നു..മഴക്കൊപ്പം കൂട്ടുകാരനായി കാറ്റ് എത്തുന്നേരം കുട തലതിരിച്ചുകളയും.  ചെറിയ  നാണത്തോടെ മറിഞ്ഞ കുടയെ നന്നാക്കാനുള്ള ശ്രമത്തിനിടെ മഴയാകെ നനച്ചുകളയും. ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രായത്തിലെ മഴക്കാല ചിത്രത്തിന് വല്ലാത്തൊരഴകായിരുന്നു.  …

പൊതു നിയമത്തെ കാറ്റില്‍ പറത്തി പുതിയ നിയമുവുമായി കൊല്ലം ഓട്ടോ റിക്ഷാ തൊഴിലാളികള്‍

പൊതു നിയമത്തെ കാറ്റില്‍ പറത്തി പുതിയ നിയമുവുമായി കൊല്ലം ഓട്ടോ റിക്ഷാ തൊഴിലാളികള്‍   സര്‍ക്കാര്‍ നിയമത്തെ മറികടന്ന് പുതിയ നിയമവ്യവസ്ഥ യാണ്  കൊല്ലം ജില്ലയില്‍ ..അറിഞ്ഞിട്ടും തൊഴിലാളി സംഘടനയോടു മല്ലിടാന്‍ കഴിയാതെ മൌനത്തിലാണ് ഗതാതവകുപ്പു അധിക്യതര്‍ ‍…ഓട്ടോ റിക്ഷ യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു നടപടിയും എടുക്കാതെ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് അധികാരികള്‍.. 2014  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഓട്ടോ ചാര്‍ജു 15  രൂപയില്‍ നിന്നും  20  രൂപയായി  ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഓട്ടോ തൊഴിലാളികള്‍ അവരവരുടെ ഇഷ്ടത്തിനു ചാര്‍ജു ഈടാക്കാന്‍ തുടങ്ങിയപ്പോള്‍ നിയമം കര്‍ക്കശമാക്കികൊണ്ട്  നിര്‍ബന്ധിത മീറ്റര്‍ സംവിധാനം നിലവില്‍  വന്നു.. മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോയുടെ  ലൈസെന്‍സ്  റദ്ദാക്കാനുള്ള നടപടികള്‍  അന്ന് കൈകൊണ്ടിരുന്നു  . എന്നാല്‍ പല ഓട്ടോകളിലും സെക്കന്‍ഡ്  സൂചിയെക്കാല്‍ വളരെ വേഗത്തിലാണ് ഓട്ടോ മീറ്റര്‍…

കുടുംബന്ധങ്ങളുടെ കഥ പറയുന്ന സിനിമ “ഒന്നുമറിയാതെ ” ജൂണ്‍ അവസാനം വാരം തീയറ്റെറുകളില്‍ ……

തിരുവനന്തപുരം :സെവെന്‍ഡെ മീഡിയയുടെ ബാനറില്‍ അന്‍സാര്‍ യു.എച്ച് നിര്‍മ്മിച്ച്‌ രസ്ന എന്റര്‍ടെയിന്‍മെന്‍റ് അവതരിപ്പിക്കുന്ന ഒന്നുമറിയാതെ ചിത്രീകരണം പൂര്‍ത്തിയായി. ജൂണ്‍ അവസാന വാരത്തോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നു. എന്തീരന്‍, ശിവാജി, ദശാവതാരം പഴശ്ശിരാജ…തുടങ്ങീ വന്‍ ഹിറ്റ് സിനിമകളില്‍ വിഷ്യല്‍ എഫക്റ്റ്‌ ആര്‍ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത സജീവ്‌ വ്യാസയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിവിധഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ വര്‍ക്ക്‌ ചെയ്ത അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് ഒന്നുമറിയാതെ എന്ന ചിത്രത്തില്‍ ദ്യശ്യം ആണ്. ഈ ഫാമിലി എന്റര്‍ടെയിന്‍മെന്‍റ് ചിത്രത്തില്‍ നിര്‍മ്മാതാവ് അന്‍സാര്‍ യു.എച്ച് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നു..എസ്.കെ.വില്യന്റെ തിരക്കഥയില്‍ റഫീക്ക് അഹമദ്ദ്ന്‍റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രശസ്ത സംഗീത സംവിധായകന്‍ കിളിമാനൂര്‍ രാമവര്‍മ്മയാണ്…നേരം മങ്ങാറായി…വെയില്‍ നാളം മായുന്നു….എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കാലിക പ്രസക്തമായ വിഷയത്തിലൂടെ കുടുംബ കഥ…