തടാകത്തിലൊരു ക്ഷേത്രം: സസ്യാഹാരിയായ മുതല

അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം കുളിച്ചശേഷം തൊഴുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടൊക്കെത്തന്നെ മിക്ക ക്ഷേത്രങ്ങള്‍ക്ക് സമീപവും കുളമോ തടാകമോ ഉണ്ടാകും. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും പശ്ചാത്തലത്തില്‍ ജലാശയങ്ങളുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കുമ്പളക്ക് സമീപത്തായുള്ള അനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് അനന്തപുരം ക്ഷേത്രത്തിന്റെ വലിയ പ്രത്യേകത. കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണിത്. തിരുവനന്തപുരത്തുള്ള പ്രശസ്തമായ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായും ഈ ക്ഷേത്രം അറിയപ്പെടുന്നു. മനോഹരമായ തടാകത്തിന് നടുവിലായി ആകര്‍ഷണീയമായ വാസ്തുവിദ്യയോടെയുള്ള അനന്തപുരം ക്ഷേത്രം സഞ്ചാരികളുടെ ഇഷ്ടതാവളം കൂടിയാണ്. മറ്റനേകം സവിശേഷതകള്‍കൊണ്ടും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. ക്ഷേത്ര തടാകത്തില്‍ കാലങ്ങളായുള്ള ‘ബബിയ’ എന്ന മുതലയും ഏറെ പ്രശസ്തമാണ്. ഒത്തിരി സവിശേഷതകള്‍ ഈ മുതലക്കുമുണ്ട്. കുമ്പള-ബദിയടുക്ക പാതയില്‍ നായിക്കാപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കോട്ട്…

സഹനത്തിന്റെ പ്രതീകമായ … ശക്തമായ സ്ത്രീ കഥാപാത്രവുമായി സിനിമ ” തങ്കി ” ചിത്രീകരണം തുടങ്ങുന്നു …..

കൊല്ലം : 21st മോഷൻ പിചേഴ്സിന്റെ ബാനറിൽ തോമസ് ഇപ്പൻ പണിക്കർ നിർമ്മിച്ച് എന്‍ ആര്‍ സുരേഷ് ബാബു തിരക്കഥ എഴുതി സജി കെ പിള്ള സംവിധാനം ചെയ്യുന്ന ” തങ്കി”  എന്ന മലയാള സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. തൃശൂർ ഡ്രാമാ സ്ക്കുളിലെ വിദ്യാർത്ഥി ഗാർഗി ആനന്ദ്നായികയായും വിജയ് പണിക്കർ  നായകനുമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന ,നന്ദു എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ സംഗിതം കിളിമാനൂർരാമവർമ്മയും ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മയും ആലാപനം വിജയ് യേശുദാസും ശ്വേതമോഹനും നിർവ്വഹിച്ചിരിക്കുന്നു… ക്യാമറ രതിഷ് മംഗലത്തും പ്രെഡഷൻ കൺട്രാളർ എസ്.എല്‍ പ്രദീപും ചമയം ബിനുകരുമവും കോസ്റ്റും തമ്പി ആര്യനാടും കലാസംവിധാനം മഹേഷ്‌ ശ്രീധർ എന്നിവർ നിരവ്വഹിക്കും …… ഏറെ കാലത്തിനു ശേഷം സ്ത്രീ കഥാപാത്രത്തിനു പ്രാമുഖ്യം നല്‍കി കൊണ്ട് സജി അഞ്ചലും കൂട്ടരും  അണിയിച്ചൊരുക്കുന്ന കുടുംബ…