ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു

ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു എറണാകുളം: എറണാകുളം ബ്രോഡ്വേയില്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി സബ് ജഡ്ജി. ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം നിക്കം ചെയ്യാത്തതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പല തവണ വ്യാപാരികള്‍ പരാതിയുമായി ചെന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.പരിശോധനക്ക് എത്തിയ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്താക്കിത് നല്‍കിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ മുട്ടുമടക്കി. മാലിന്യം നീക്കം ചെയ്യാതെ മാര്‍ക്കറ്റ് വിട്ട് പോകില്ലെന്ന ജഡ്ജിയുടെ തീരുമാനമാനത്തെ തുടര്‍ന്നു ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷമാണ് സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്. മാലിന്യ സംസ്‌കരണത്തില്‍…

പ്രവർത്തന സ്വാതന്ത്രമില്ലായ്മ : യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നു

സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല ; മിടുക്കരായ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേരളം വിടുന്നു യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായ ഐ ജി ദിനേന്ദ്ര കശിപും, ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജ മാണിക്യവും വൈകാതെ സംസ്ഥാന സർവീസ്വിടുമെന്നു റിപ്പോര്‍ട്ടുകള്‍. സോളാ‍ർ കേസിലെ പ്രത്യേക അന്വേഷണ സംഘ തലവൻ ആണ് ഐ ജി ദിനേന്ദ്ര കശിപ്.ഭക്ഷ്യ സുരക്ഷ കമ്മീഷണർ രാജമാണിക്യവും വൈകാതെ തന്നെ സംസ്ഥാന സർവീസ് വിട്ടേക്കാം. സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴച്ചകളും പ്രവർത്തന സ്വാതന്ത്രമില്ലാത്തുമാണ്യുവ ഉദ്യോഗസ്ഥർ സംസ്ഥാനം വിടാൻ കാരണമായതെന്നാണ് വിലയിരുത്തൽ..ഐ ജി മഹിപാൽ യാദവും കോഴിക്കോട് കളക്ടറായിരുന്ന എൻ.പ്രശാന്തും ഐപിഎസ് ദമ്പതിമാരായ സതീഷ് ബിനോയും അജിതാ ബീഗവും നേരത്തെ സംസ്ഥാന സർവ്വീസ് വിട്ടിരുന്നു. ​ഐ ജി ദിനേന്ദ്ര കശ്യപ്, ഐപിഎസ് ദമ്പതിമാരായ ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ എന്നിവ‍ർക്ക് സിബിഐയിലേക്ക് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. മാവോയിസ്റ്റ്…

പറവൂരിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

പറവൂരിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച എറണാകുളം: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ ഇന്നലെ മോഷണം നടന്നു.അമ്പത് പവന്‍ കവര്‍ന്നു. തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണമടക്കം 30 പവനും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനുമാണ് നഷ്‌ടമായത്. തൃക്കപുരം ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറന്നാണ് 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ഇതിനാല്‍ മോഷണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ സി.സി.ടി.വിയും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.