ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു ഫിഫ വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ജര്‍മ്മന്‍ ചാനലിന് വേണ്ടി വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തയ്ക്ക് ആണ് ദുരനുഭവം ഉണ്ടായത്. ചാനലിന്റെ സ്റ്റുഡിയോയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകയെ ചുംബിച്ചത്. യുവാവിന്റെ അതിക്രമണത്തില്‍ ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ഈ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം’. യുവാവിന്റെ മോശം പെരുമാറ്റത്തിനെതിരെ മാധ്യമപ്രവര്‍ത്തക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൈവ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ…

നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവന്‍ വിവരങ്ങളും എഴുതി ഡയറിയില്‍ സൂക്ഷിച്ചു; തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസ് വഴിത്തിരിവില്‍

നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവന്‍ വിവരങ്ങളും എഴുതി ഡയറിയില്‍ സൂക്ഷിച്ചു; തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസ് വഴിത്തിരിവില്‍ തെലുഗു സിനിമയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ നടിമാര്‍ കുടുങ്ങിയേക്കും. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ്. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കിഷന്‍ എന്ന നിര്‍മ്മാതാവും ഭാര്യ ചന്ദ്രയും നടിമാരെ അമേരിക്കയില്‍ എത്തിക്കുകയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരുടെ എല്ലാ ചെലവുകളും വഹിച്ചാണ് സ്‌റ്റേജ് ഷോയെന്നും മറ്റുമുള്ള പേരില്‍ അവരെ അമേരിക്കയില്‍ എത്തിച്ചിരുന്നത്. പിന്നീട് വിദേശികള്‍ അടക്കമുള്ള ഇടപാടുകാര്‍ക്ക് ലക്ഷങ്ങള്‍ പകരം വാങ്ങി കൈമാറുകയായിരുന്നു പതിവ്. നടിമാരുടെ ലൈംഗിക ബന്ധങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ചന്ദ്ര തന്റെ ഡയറിയില്‍ എഴുതി സൂക്ഷിക്കുക പതിവായിരുന്നു. ഓരോ…

വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത്

വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത് ടെക്നോളജി വികസിച്ചതോടെ ഗൂഗിളില്‍ നിന്ന് സെര്‍ച്ച്‌ ചെയ്താണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പേര് കണ്ടെത്തുന്നത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായി പുതിയ രീതി അരങ്ങേറിയത് മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍. ഇവിടെ ഒരു അച്ഛനും അമ്മയും വ്യത്യസ്തരാകുന്നത് അവന് പേരിടാന്‍ കണ്ടുപിടിച്ച മാര്‍ഗത്തിലൂടെയാണ്. ഒരു ഇലക്ഷന്‍ നടത്തിയാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ പേര് തെരഞ്ഞെടുത്തത്.കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് പങ്കെടുത്ത അതിഥികളാണ് പേരിന് വേണ്ടി വോട്ട് ചെയ്തത്. യഥാര്‍ത്ഥ വോട്ടെടുപ്പിന് സമാനമായി പ്രത്യേകം സജ്ജീകരിച്ച ഹാളിലായിരുന്നു വോട്ടെടുപ്പ്. സാധരണ ഇലക്ഷന്‍ പോലെ എന്നാല്‍ ബാലറ്റിന് പകരം സാധാരണ പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കുന്നതിന് സമാനമായി മൂന്നു പേരുകള്‍ എഴുതിയിരുന്നു. ഇതില്‍ നിന്നും താത്പര്യമുള്ള പേരിന് നേരെ അത് നല്ലതെന്ന് അറിയിക്കാനുള്ള കോളവും നല്‍കിയിരുന്നു. ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാനുണ്ടായ കാരണമാണ് അതിലും രസകരം. ഭാവിയില്‍ കുട്ടി…

കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര ശിശു അവകാശ കമ്മീഷന്‍ ആണ് നോട്ടീസ് അയച്ചത്. അമോല്‍ ജാദവ് എന്നയാളുടെ പരാതിയിലാണ് നടപടി. ജല്‍ഗാവില്‍ ദളിത് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ ഇത്തരത്തില്‍ പ്രചരിപ്പിച്ചതിനാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

പുത്തൂരിൽ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

ശ്രീജിത്ത്‌ പേരുകാരുടെ കഷ്ട്ടകാലം മാറുന്നില്ല ; സദാചാരക്കാരുടെ കയ്യില്‍ നിന്നും പോലീസ് രക്ഷിച്ചെങ്കിലും യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കൊട്ടാരക്കര : പുത്തൂരില്‍ അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവത്തൂര്‍ കാര്‍ഷിക വിപണിക്ക് സമീപം ആണ് കണ്ടെത്തിയത്. .ട്രയിന്‍ കയറി തലയും ഉടലും വേര്‍പെട്ട നിലയിലയിലായിരുന്നു.മാതാപിതാക്കൾ മരിച്ചു പോയ ശ്രീജിത്ത് വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ശ്രീജിത്ത് ഒരു യുവതിയുമായി എത്തിയിരുന്നു.അനാശാസ്യം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും കൂടി യുവതിക്കൊപ്പം വീട്ടില്‍ നിന്നും ശ്രീജിത്തിനെ പിടികൂടി.നാട്ടുകാര്‍ പുത്തൂര്‍ പോലീ സിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തു എത്തിയുവതിയെ വീട്ടില്‍ അറിയിച്ചു മടക്കി വിട്ടിരുന്നു.

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നല്‍കാന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പില്‍പെട്ട കര്‍ഷകര്‍ അതിന്റെ പേരില്‍ കടക്കെണിയിലാവുകയും ചെയ്‌തെന്ന പരാതിയിലാണ് പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ സ്‌റ്റേഷനിലായി 12 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്. ക്രൈംബ്രാഞ്ച്…

സുന്ദരനായ പൊലീസുകാരനെ തേടി പഞ്ചാബി പെണ്‍കുട്ടി; പുലിവാലു പിടിച്ച് പൊലീസുകാര്‍

സുന്ദരനായ പൊലീസുകാരനെ തേടി പഞ്ചാബി പെണ്‍കുട്ടി; പുലിവാലു പിടിച്ച് പൊലീസുകാര്‍ മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ ആരാധ്യപുരുഷനെ കാണാന്‍ ഉജ്ജ്വയിനിലേക്ക് വണ്ടികയറിയത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി സച്ചിനെ കാണുന്നതിന് ഓഫീസിലും പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ തിരക്കിയപ്പോഴാണ് തനിക്ക് സച്ചിനോട് കടുത്ത ആരാധനയാണെന്നും അദ്ദേഹത്തെ കാണാതെ താന്‍ മടങ്ങിപ്പോകില്ലെന്നും പെണ്‍കുട്ടി പറയുന്നത്. ആരാധികയുടെ കാര്യം സച്ചിനോട് സൂചിപ്പിച്ചപ്പോള്‍ ഔദ്യോഗികകാര്യത്തിനാണെങ്കില്‍ മാത്രം പെണ്‍കുട്ടിയെ കാണാമെന്നും ഇത്തരം ആരാധകരെ പ്രോത്സാഹിപ്പിക്കാന്‍ താനില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കുട്ടിയുടെ മാതാപിതാക്കളോട് വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ തിരികെ വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടിയെന്നും വനിതാ പോലീസ് സ്‌റ്റേഷന്‍ ചാര്‍ജ്ജുള്ള രേഖ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്ക് പലതരത്തിലുള്ള കൗണ്‍സിലിങ്ങും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പോലീസ് പഞ്ചാബിലേക്കുള്ള ട്രെയിന്‍ കയറ്റി…