136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു

136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു നിക്ഷേപകരില്‍ നിന്നു കോടികള്‍ പിരിച്ചെടുത്ത് ഒളിവില്‍പോയ കുന്നത്തുകളത്തില്‍ ഉടമകള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ വന്‍കിട സ്വര്‍ണക്കടയും അടച്ചുപൂട്ടി. സ്ഥാപനത്തിനു മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 136 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണു കുന്നത്തുകളത്തില്‍ ഗ്രൂപ്പ് അടച്ചുപൂട്ടിയത്. ഇവര്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു. കടബാധ്യതയെ തുടര്‍ന്നു പൂട്ടിയ കുന്നത്തുകളത്തില്‍ സ്ഥാപനങ്ങളുടെ ചെങ്ങന്നൂരിലെ സ്വര്‍ണക്കടയില്‍ ജീവനക്കാരന്റെ 30 പവന്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചു. മുളക്കുഴ കാരയ്ക്കാട് പുത്തന്‍കളീയ്ക്കല്‍ വീട്ടില്‍ പി.എസ്. മോഹന(55)ന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപമായി സ്വര്‍ണം നല്‍കിയാല്‍ ആവശ്യപ്പെടുന്ന സമയത്ത് പുതിയ ഫാഷനിലുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണു നിക്ഷേപം സ്വീകരിച്ചത്. സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി…

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു ; ഉത്രാടദിനത്തില്‍  പുതിയ ഷോറൂം  ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാനൊരുങ്ങുന്നു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി. ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ…

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി പാലക്കാട് വാളയാറില്‍ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുന്നതിനിടെയാണ് മീന്‍ പിടികൂടിയത്. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനേ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ എറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധനയില്‍ കണ്ടെത്തും. വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീനുകള്‍ കേടു വരാതിരിക്കാനാണ് ഫോര്‍മാലിന്‍ കലര്‍ത്തിയെന്നാാണ് വാഹനം ഓടിച്ചയാള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ…

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇഷ്ട ടീമായ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സ് (30) ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്. മെസിയുടെ തോല്‍വി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായയാണ് തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്ക് പോയത്. യുവാവ് ആറ്റില് ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദിനു സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് അര്‍ജന്റീന ജയിക്കുമെന്ന്…