ക്യാപ്റ്റര്‍ രാജുവിനെ നാളെ കേരളത്തിലെത്തിക്കും

  മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു കിംസ് ഒമാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ക്യാപ്റ്റര്‍ രാജുവിനെ കൊച്ചിയിലേക്ക് കൊണ്ടു വരും.നാളെ രാവിലെ ഒൻപതിനുള്ള ഒമാൻ എയർ വിമാനത്തിൽ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ ചികില്‍സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണു കൊണ്ടുപോകുന്നത്. സ്ട്രെച്ചറിൽ കിടത്തി കൊണ…കൊണ്ടുപോകുന്നതിനാൽ വിമാനത്തിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ക്യാപ്റ്റൻ രാജുവിന്റെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ഭാര്യ പ്രമീളയും കിംസിലെ മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ രാവിലെ ഒന്‍പതിനുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനാണ് നീക്കം.ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്നാണു തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയത്. മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് പോകുമ്ബോഴായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മകന്റെ വിവാഹം നീട്ടി വച്ചേക്കും.

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി : ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.ആക്രമണത്തില്‍ അതിജീവിച്ച നടിക്കും രാജിവെച്ചവര്‍ക്കും പിന്തുണയുമായും താരസംഘടനയുടെ തീരുമാനത്തിനെതിരായും 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി. അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, ശ്രിന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, കമല്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രസ്‌‌താവന അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ…

പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി

പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി l Police S I selection ankith kumar l Rashtrabhoomi

പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി മീററ്റ് : ഉയരക്കുറവ് യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍. പൊലീസ് ഇന്‍സ്‌പെക്ടറാ കാനുള്ള എഴുത്തുപരീക്ഷപാസായി. എന്നാല്‍ ഒരു സെന്റിമീറ്റര്‍ന്റെ ഉയരക്കുറവില്‍ ജോലി കിട്ടുമോ എന്ന അങ്കലാപ്പില്‍ യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍. പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി. മീററ്റ് ബുലന്ദ്‌ശെഹര്‍ സ്വദേശി അങ്കിത് കുമാറാണ് കൃത്രിമം കാട്ടി പിടിയിലായത്. എസ്‌ഐ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റിമീറ്ററാണ്. എന്നാല്‍ അങ്കിത് കുമാറിന് 167 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഉള്ളത്. ഉയരംവയ്ക്കൽ മരുന്നുകളും വ്യായാമമുറകളും ഫലിക്കാതെ വന്നപ്പോള്‍ നിരാശനായ അങ്കിത് അറ്റകൈക്ക്‌ തയ്യാറായി.ഹെയര്‍ സ്റ്റൈലില്‍ ഒരു കളവു കാട്ടി. ഉയരം വര്‍ധിപ്പിക്കുന്നതിന് അങ്കിത് കുറച്ച്‌ ഹെന്ന വാങ്ങി മുടിയുടെ അടിയില്‍ ഒളിപ്പിച്ചു. ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകിയൊതുക്കുകയും ചെയ്തു. എന്നാല്‍ ഉയരം അളക്കാനെത്തിയ ഉദ്യോഗസ്ഥന് ചെറിയ സംശയം തോന്നി. തുടര്‍ന്ന്…