ഇലക്ട്രിക് പോസ്റ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍

ഇലക്ട്രിക് പോസ്റ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍ കോട്ടയം നഗരത്തില്‍ വീണ്ടും കൊലപാതകങ്ങള്‍ തുടരുന്നു. നഗരത്തിലെ ഒരു ഇലക്ട്രിക് പോസ്റ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കെട്ടിവച്ച നിലയില്‍ കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള പോസ്റ്റിലാണ് മൃതദേഹം കണ്ടത്. തൂങ്ങി മരിച്ചതോ കേട്ടിതൂക്കിയതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു സമീപത്തുള്ള പോസ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ആളാണ്‌ ഇയാളെന്ന് സമീപവാസികളും കടയുടമകളും പറയുന്നു. കോട്ടയം വെസ്റ്റ് പൊലീസ് എത്തി നടപടി സ്വീകരിച്ച് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു

136 കോടിയുമായി കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ മുങ്ങി; കോടതി റിസീവറെ നിയമിച്ചു; പരാതികളുടെ എണ്ണം 1000 കവിഞ്ഞു നിക്ഷേപകരില്‍ നിന്നു കോടികള്‍ പിരിച്ചെടുത്ത് ഒളിവില്‍പോയ കുന്നത്തുകളത്തില്‍ ഉടമകള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ വന്‍കിട സ്വര്‍ണക്കടയും അടച്ചുപൂട്ടി. സ്ഥാപനത്തിനു മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 136 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണു കുന്നത്തുകളത്തില്‍ ഗ്രൂപ്പ് അടച്ചുപൂട്ടിയത്. ഇവര്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു. കടബാധ്യതയെ തുടര്‍ന്നു പൂട്ടിയ കുന്നത്തുകളത്തില്‍ സ്ഥാപനങ്ങളുടെ ചെങ്ങന്നൂരിലെ സ്വര്‍ണക്കടയില്‍ ജീവനക്കാരന്റെ 30 പവന്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചു. മുളക്കുഴ കാരയ്ക്കാട് പുത്തന്‍കളീയ്ക്കല്‍ വീട്ടില്‍ പി.എസ്. മോഹന(55)ന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപമായി സ്വര്‍ണം നല്‍കിയാല്‍ ആവശ്യപ്പെടുന്ന സമയത്ത് പുതിയ ഫാഷനിലുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണു നിക്ഷേപം സ്വീകരിച്ചത്. സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി…

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു ; ഉത്രാടദിനത്തില്‍  പുതിയ ഷോറൂം  ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാനൊരുങ്ങുന്നു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി. ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ…

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

മലയാളിയെ വിഷം കലര്‍ന്ന മീന്‍ കഴിപ്പിക്കാന്‍ മറുനാടന്‍ ലോബി ; ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി പാലക്കാട് വാളയാറില്‍ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുന്നതിനിടെയാണ് മീന്‍ പിടികൂടിയത്. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനേ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ എറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധനയില്‍ കണ്ടെത്തും. വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീനുകള്‍ കേടു വരാതിരിക്കാനാണ് ഫോര്‍മാലിന്‍ കലര്‍ത്തിയെന്നാാണ് വാഹനം ഓടിച്ചയാള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ…

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇഷ്ട ടീമായ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സ് (30) ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്. മെസിയുടെ തോല്‍വി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായയാണ് തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്ക് പോയത്. യുവാവ് ആറ്റില് ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദിനു സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് അര്‍ജന്റീന ജയിക്കുമെന്ന്…

ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍

ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍ എരുമേലി ബസ് സ്റ്റാന്‍ഡ് റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണത്തിന് പകരം കവറുകളില്‍ സാധാരണ നാണയങ്ങള്‍. സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് കനകപ്പലം അലങ്കാരത്ത് വീട്ടില്‍ ജെസ്ന അജി(30) ക്കെതിരേ പൊലീസ് കേസെടുത്തു. അമ്പതോളം ആളുകളുടെ പണയ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 4.493 കിലോ സ്വര്‍ണം വരുമിത്. വിപണിവില 1.40 കോടി രൂപയോളം. പലിശയടയ്ക്കാതെ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ ജീവനക്കാരി സ്വന്തമായി പലിശയടച്ച ശേഷം സ്വര്‍ണം മാറ്റി അതേ തൂക്കത്തില്‍ നാണയങ്ങള്‍ വെക്കുകയായിരുന്നുവെന്ന് അന്വേഷണ ചുമതലയുള്ള  പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു. തൂക്കം ക്രമീകരിക്കാനായി നാണയങ്ങള്‍ക്കൊപ്പം വ്യാജസ്വര്‍ണവും സ്റ്റേപ്പിള്‍ പിന്നുകളും ഉപയോഗിച്ചിരുന്നു. കോഴഞ്ചേരി ആസ്ഥാനമായുള്ള മുളമൂട്ടില്‍ ഫൈനാന്‍സിയേഴ്‌സിന്റെ റീജണല്‍ മാനേജര്‍ ബിനോയ്…

പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പതിനാറുകാരിയുടെ മരണം പോലീസ് ആത്മഹത്യയാക്കി മടക്കി ; അച്ഛനെ പ്രതിയാക്കാനും ശ്രമം ; ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആത്മഹത്യയെന്ന് കരുതി പൊലീസ് മടക്കിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു. പത്താനാപുരം പിറവന്തൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. 2017 ജൂലൈ 29 നാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് കേസ് മടക്കി. എന്നാല്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പ്രക്ഷോഭം ആരംഭിച്ചു. വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതും മരണത്തിന്റെ ചുരുളഴിഞ്ഞതും. എല്ലാ കുറ്റകൃത്യത്തിന്റെ പുറകിലും ദൈവം ഒരു കൈ ഒളിപ്പിച്ചുണ്ടെന്നാണ് വിദഗ്ദമതം. ഒരു സംഭവമോ മൊഴിയോ…

വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ്

വിദേശ വനിതയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചു ; വിദേശ വനിതയുടെ കൊലപാതകത്തില്‍ ദുരൂഹത; ടൂറിസം വകുപ്പും പോലീസും ഒത്തുകളിച്ചെന്ന് ആന്‍ഡ്രൂസ് കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍ഡ്രു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. കൊല്ലപ്പെട്ട വനിതയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്രു കേരളത്തില്‍ത്തന്നെ തുടരുകയാണ്. ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഇയാളുടെ നിലപാട്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. കാണാതായതിന്റെ അഞ്ചാമത്തെ ദിവസമാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. യുവതിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നും പിന്നില്‍ നിഗൂഢ ശക്തികള്‍…

സെല്‍ഫി ദുരന്തം വീണ്ടും; വീട്ടമ്മ കൊക്കയിലേക്ക് വീണ് മരിച്ചു

സെല്‍ഫി ദുരന്തം വീണ്ടും; വീട്ടമ്മ കൊക്കയിലേക്ക് വീണ് മരിച്ചു സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി മലമുകളില്‍ നിന്നും താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വാരത്തിലേക്കാണ് യുവതി വീണത്. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനി സരിത ചൗഹാനാണ് ദുരന്തത്തിന് ഇരയായത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളിലെത്തിയതാണ് ദമ്പതികള്‍. കാഴ്ച കാണാനെത്തി ചൊവ്വാഴ്ച വൈകീട്ട് 6.30ാടെ സെല്‍ഫി എടുക്കേ കാല്‍ വഴുതി വീഴുകയായിരുന്നു. ശക്തമായ കാറ്റില്‍ ബാലന്‍സ് പോയാണ് താഴേക്ക് പതിച്ചതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവ സമയത്ത് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാനും കുട്ടികളും ഒപ്പമുണ്ടായിരുന്നു. പോലീസ് ആദിവാസി സംഘത്തിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നഴ്‌സിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നഴ്‌സിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു കോഴിക്കോട് പേരാമ്പ്രയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. വീടുതോറും കയറി പകര്‍ച്ചപ്പനിയെക്കുറിച്ച് വിവരശേഖരണം നടത്തുന്നതിനിടെയാണ് നഴ്‌സ് സിജി പത്മാവതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വയനാട് സ്വദേശിനിയായ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി ജി പത്മാവതിയ്ക്ക് നേരെ ആക്രമണം. നഴ്‌സിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്മാവതിയെ നാട്ടുകാര്‍ മഴയത്ത് അര മണിക്കൂറോളം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. അതിന് ശേഷമായിരുന്നു മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ അംഗമാണോയെന്ന് ചോദിച്ചാണ് മര്‍ദിച്ചത്. പത്മാവതി കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വീടു തോറും കയറി വിവരങ്ങള്‍ ശേഖരിച്ച് ശേഷം പിന്നീട് വന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് തെറ്റിദ്ധരിച്ചാണ്…