സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്‌ക്കൊടുവില്‍ സണ്ണിലിയോണിന് ആന്ത്രവീക്കമാണെന്ന് കണ്ടെത്തി. വെളളിയാഴ്ച്ച വൈകിട്ടോ ശനിയാഴ്ച്ചയോ നടിയ്ക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് നടി ആശുപത്രിയിലെത്തിയതെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. തങ്ങള്‍ നടിയെ നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ ശ്രദ്ധയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വയറിന് കഠിനമായ വേദനയും പനിയും കൊണ്ടാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരികയാണ്. എല്ലാ ശ്രദ്ധയും ഞങ്ങള്‍ കൊടുക്കുന്നുണ്ട്’. ഡോക്ടര്‍ വ്യക്തമാക്കി. യാത്ര ചെയ്തത് കാരണം വയറ് വേദനയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയിരുന്നത്. സ്പ്ലിറ്റ്‌സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണത്തിനായാണ് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറില്‍ സണ്ണി…

പ്രശസ്ത സീരിയല്‍ നടന്‍ മനോജ്‌ പിള്ള അന്തരിച്ചു

പ്രശസ്ത സീരിയല്‍ നടന്‍ മനോജ്‌ പിള്ള അന്തരിച്ചു തിരുവനന്തപുരം : ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ വിട വാങ്ങല്‍ വിശ്വസിക്കാനാകാതെഞെട്ടിയിരിക്കുയാണ് സിനിമാലോകവും സീരിയല്‍ ലോകവും.ഫിറ്റ്‌സ് വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും അവസ്ഥമോശമായിരുന്നു. രണ്ടു ദിവസമായി ഐ.സി.യു യില്‍ ആയിരുന്നു.ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു കാലഘട്ടത്തില്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരം പിന്നെ സീരിയിലേക്ക് ഒതുങ്ങുകയായിരുന്നു.ഇപ്പോള്‍ സുര്യ ടി വി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന അഗ്നിസാക്ഷിയില്‍ പ്രാധാന്യം ഉള്ള റോള്‍ അഭിനയിച്ചു വരികയായിരുന്നു. അമല, മഞ്ഞുരുകും കാലം എന്നീ സീരിയല്‍കളില്‍ അഭിനയിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉടന്‍ തുടങ്ങാന്‍ പോകുന്ന സീരിയല്‍ ഭാഗ്യ ജാതകത്തിലും ശ്രേദ്ദേയമായ റോളായിരുന്നു.മഹാനടന് രാഷ്ട്രഭൂമിയുടെ ആദരാഞ്ജലികള്‍.

കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യം ആണ് എല്ലാ അമ്മമാര്‍ക്കും പ്രധാനം..പക്ഷെ ഭക്ഷണം എതോക്കൊ പ്രായത്തില്‍ എതെല്ലാം അവര്‍ക്ക് കൊടുക്കണമെന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ഉത്തരവാദിത്വം ആണ്. ആരോഗ്യത്തിനായി നമ്മള്‍ പലപ്പോഴും കൊടുക്കുന്നത് അനാരോഗ്യത്തില്‍ കലാശിച്ചേക്കാം. ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. പശുവിന്‍ പാല്‍ നല്‍കരുത്. പശുവിന്‍ പാല്‍ ദഹനത്തിന് പ്രയാസം ഉണ്ടാക്കും.കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പശുവിന്‍ പാലിന് കഴിയുമെന്നതിനാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം നല്‍കുന്ന ഒന്നാണ്.പശുവിന്‍ പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും. മത്സ്യം പൊതുവേ അര്രോഗ്യത്ത്തിനു നല്ലതാണെങ്കിലും…

ചാക്കോയുടെ തന്ത്രം പൊളിഞ്ഞു; നീനുവിന് മാനസികരോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും വീട്ടില്‍ നിന്ന് കണ്ടെത്താനായില്ല

ചാക്കോയുടെ തന്ത്രം പൊളിഞ്ഞു; നീനുവിന് മാനസികരോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും വീട്ടില്‍ നിന്ന് കണ്ടെത്താനായില്ല…നീനുവിന് മാനസികരോഗം ഇല്ലെന്ന് അയല്‍വാസികള്‍ കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെന്‍മലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. ചാക്കോയെ പോലീസ് തെന്മലയിലെ വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് മകള്‍ നീനുവിനും ഭാര്യ രഹനയ്ക്കും മാനസിക രോഗമാണെന്ന് കാട്ടി ചാക്കോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നീനു തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും ചാക്കോ പറഞ്ഞു. തുടര്‍ ചികിത്സ നല്‍കുന്നതിന് വേണ്ടി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കണം എന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമൊത്ത് പൊലീസ് തെന്‍മലയിലെ വീട്ടിലെത്തിയത്..നാല്…

അര്‍ജന്റീന ക്രൊയേഷ്യ മത്സരം : ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധി ഇന്ന്

ആര് ജയിക്കും ? അര്‍ജന്റീന ക്രൊയേഷ്യ മത്സരം : ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധി ഇന്ന് വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് നടക്കുന്ന അര്‍ജന്റീന ക്രൊയേഷ്യ മത്സരം ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധിയെഴുതിയേക്കും. നിഷ്‌നി നോവ്‌ഗൊരോഡ് സ്‌റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം.ആദ്യ മത്സരത്തില്‍ നിറംമങ്ങിപ്പോയവരെ പുറത്തിരുത്തിയാകും അര്‍ജന്റീന ജയത്തിനായി ഇറങ്ങുക. മെസ്സിയും അഗ്യൂറോയുമാകും മുന്നേറ്റത്തില്‍ കരുത്താകുക. ഡി മരിയയ്ക്കു പകരം യുവ സ്‌ട്രൈക്കര്‍ ക്രിസ്ത്യന്‍ പാവോണും മധ്യനിരയില്‍ ലൂക്കാസ് ബിഗ്ലിയയ്ക്കു പകരം ജിയോവാനി ലോ സെല്‍സോയും ഇറങ്ങിയേക്കും. നൈജീരിയയ്‌ക്കെതിരായ ആദ്യ കളിയില്‍ ജയിച്ചതിനാല്‍ അര്‍ജന്റീനയ്‌ക്കെതിരെ സമനിലയും ക്രൊയേഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കും. ആദ്യ കളിയില്‍ ഐസ്‌ലന്‍ഡിനോട് സമനില നേടിയതാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. സൂപ്പര്‍താരം മെസ്സി പെനാല്‍റ്റി പാഴാക്കിയത് സമനിലയുടെ നിരാശ ഇരട്ടിപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ടീം പുറത്തായാല്‍ മെസ്സിയുടെ കളി ജീവിതത്തിലെ വലിയ ദു:ഖങ്ങളിലൊന്നാകും…

ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആലുവ ജനസേവ ശിശു ഭവനിലെ കുട്ടികളുടെ മൊഴി

ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആലുവ ജനസേവ ശിശു ഭവനിലെ കുട്ടികളുടെ മൊഴി ആലുവ ജനസേവ ശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു. ഈയൊരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികള്‍ നിരന്തരമായ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. പൊന്നാനി മജിസട്രേറ്റ് മുമ്പാകെയും കുറ്റിപ്പുറം പോലീസ് മുമ്പാകെയും ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെയും കുട്ടികള്‍ മൊഴി നല്‍കി. അശ്ലീല വീഡിയോ കാണുന്നതിനായി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പരാതി പറഞ്ഞാല്‍ ബെല്‍റ്റുകൊണ്ടും കേബിള്‍ കൊണ്ടും അടി. ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളം ഒഴിക്കും. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ പോലും കുട്ടികളെ വീട്ടിലേക്ക് അയയ്ക്കാന്‍ സ്ഥാപന മേധാവികള്‍ സമ്മതിച്ചില്ല എന്നും കുട്ടികള്‍ മൊഴി നല്‍കി. നല്‍കിയ മൊഴികളുടെ പ്രസക്ത ഭാഗങ്ങള്‍ വെക്കേഷന് ചിലരെ…

തട്ടിപ്പിന്‍റെ പുതിയ മുഖം ; ഖത്തര്‍ രാജകുടുംബാഗത്തിന്റെ പേരില്‍ 5.20 കോടി തട്ടിയ മലയാളി പിടിയില്‍

തട്ടിപ്പിന്‍റെ പുതിയ മുഖം ; ഖത്തര്‍ രാജകുടുംബാഗത്തിന്റെ പേരില്‍ 5.20 കോടി തട്ടിയ മലയാളി പിടിയില്‍ കൊടുങ്ങല്ലൂരില്‍ ഇരുന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചു കോടി 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ (47) കൊടുങ്ങല്ലൂര്‍ സി.ഐ: പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണ് പിടികൂടിയത്. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. ഒരു ആപ്പ് വഴിയാണു സുനില്‍ തട്ടിപ്പ് നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇമെയില്‍ അയയ്ക്കാം. ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള സന്ദേശം ഈ ആപ്പ് ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ ഇമെയിലിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്. രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം ലോകത്തെ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണം പൂശി വരപ്പിക്കാന്‍…

ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ വിളിച്ചിരുന്നു; ജസ്‌നയുടെ ആണ്‍സുഹൃത്തിന് പിന്നാലെ പൊലീസ്

ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ വിളിച്ചിരുന്നു; ജസ്‌നയുടെ ആണ്‍സുഹൃത്തിന് പിന്നാലെ പൊലീസ്…വീട്ടില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി ജസ്‌നയെന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ക്ക് മുകളിലായി. കഴിച്ച മാര്‍ച്ച് 22 ന് വീട്ടില്‍ നിന്നറങ്ങിയ ജസ്‌ന അപ്രത്യക്ഷമാകുകയായിരുന്നു. ജസ്‌നയ്ക്കായി പോലീസ് പലയിടങ്ങളിലും അന്വേഷിച്ചെത്തി. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ അരിച്ച് പെറുക്കുകയാണ് പൊലീസ്. ഇതിനിടയില്‍ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. ജസ്‌നയുടെ ആണ്‍സുഹൃത്തിന് ജസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയമാണ് പോലീസ് ഉയര്‍ത്തുന്നത്. ഇയാള്‍ക്ക് ജസ്‌നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി…

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കടന്ന് പിടിച്ച് പരസ്യമായി ചുംബിച്ചു ഫിഫ വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. ജര്‍മ്മന്‍ ചാനലിന് വേണ്ടി വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തയ്ക്ക് ആണ് ദുരനുഭവം ഉണ്ടായത്. ചാനലിന്റെ സ്റ്റുഡിയോയിലെ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് തത്സമയം പ്രതികരിക്കുമ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകയെ ചുംബിച്ചത്. യുവാവിന്റെ അതിക്രമണത്തില്‍ ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ജൂലിത്ത് റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ഈ ദൃശ്യങ്ങള്‍ ലൈവായി ലോകം കാണുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം’. യുവാവിന്റെ മോശം പെരുമാറ്റത്തിനെതിരെ മാധ്യമപ്രവര്‍ത്തക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൈവ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ…