കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് വെള്ളത്തിനടിയിലായി. 2397 അടി ജലനിരപ്പ് എത്തിയാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുക. പാലക്കാടും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് ഷട്ടറുകൾ തുറക്കും. അയിലൂർ, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Month: July 2018
ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി
ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി കാസര്‍കോട് : ജോലിക്കായി എറണാകുളത്തേക്കു പോയ ഭർത്താവിനെ കാത്തിരുന്ന യുവതി ഒടുവിൽ ഫെയ്സ്ബുക്കിൽ ഭർത്താവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ജോലിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പിന്നെ തിരികെ എത്തിയിരുന്നില്ല. എന്നാൽ യുവാവിനെ ഫേസ്ബുക്കിൽ കണ്ടതോടെ ഭർത്താവിനെ തിരിച്ചു കിട്ടാൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കാസർകോട് വെള്ളരിക്കുണ്ട് പുന്നലിക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബി.കാസർകോട് ബന്തടുക്ക സ്വദേശിയായ ബേബി എറണാകുളം കിറ്റക്സ് കമ്പനിയിൽ ജോലി ചെയ്യവേയാണ് ദീപുവിനെ പരിചയപ്പെടുന്നത്.പരിചയം പൊടുന്നനേ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളർന്നു. താൻ ഹിന്ദുവാണെന്നും ബന്ധുക്കൾ ആരും ഇല്ലെന്നുമാണ് ദീപു പറഞ്ഞത്.2009 ഫെബ്രുവരി പതിമൂന്നാം തീയതി കാക്കനാട് ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.തുടർന്ന് ഒരു കുഞ്ഞുണ്ടായ ശേഷം താൻ ക്രിസ്ത്യൻ ആണെന്നും ബന്ധുക്കൾ നാട്ടിലുണ്ടെന്നും അവിടെ…
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (31/7/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.
പിഎസ് ശ്രീധരന് പിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ
ഒടുവില്‍ നാഥനായി ; പിഎസ് ശ്രീധരന് പിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്സ് ശ്രീധരൻ പിള്ളയെ പുതിയ സംസ്ഥാന അധ്യക്കനായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ 2003 മുതൽ 2006 വരെയുള്ള കാലയളവിലാണ് അധ്യക്ഷപദം അലങ്കരിച്ചത്.മുൻ അധ്യക്ഷനായ കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി നിയമിക്കപ്പെട്ടതോടെ രണ്ടു മാസമായി പാർട്ടിക്ക് അധ്യക്ഷൻ ഉണ്ടായിരുന്നില്ല.ഇത് അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇട നൽകിയിരുന്നു. വി മുരളീധര പക്ഷം കെ.സുരേന്ദ്രനെ പിൻതാങ്ങിയെങ്കിലും ഈ ആവശ്യം തള്ളുകയായിരുന്നു. ശ്രീധരൻപിള്ളയോട് ആർ എസ്സ് എസ്സിനും അനുകൂല നിലപാടാണ്.അതേസമയം, വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ്
സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സെർ നേടുന്ന താരമായി വിൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ൽ. 443 മത്സരങ്ങളിൽ നിന്നു 476 സിക്സുകളാണ് ഗെയ്ൽ പറത്തിയത്. ഇത്രയും തന്നെ സിക്സറുകൾ നേടിയ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും ഗെയ്ലിന് ഒപ്പമുണ്ട്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി ടി 20 യിൽ സെഞ്ച്വറി എന്ന നേട്ടം കരസ്ഥമാക്കിയിട്ടുള്ള ഒരേ ഒരു താരം കൂടിയാണ് ഗെയ്ൽ. ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ള താരങ്ങളിൽ ഇന്ത്യൻ താരം ധോണിയും മുൻപന്തിയിലുണ്ട്.
പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു ; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു. ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ പെരുമ്പാവൂർ: പെരുമ്പാവൂർ പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തി.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്.രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.ആക്രമണത്തിൽ നിമിഷയുടെ പിതാവ് തമ്പിയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
ആധാർ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച ട്രായ് മേധാവിയുടെ വെല്ലുവിളി
ആധാർ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച ട്രായ് മേധാവിയുടെ വെല്ലുവിളി ; ഹാക്കർമാർ കൊടുത്തത് എട്ടിന്റെ പണി ദില്ലി: ആധാർ കാർഡിന്റെ വിശ്വാസ്യത തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദേശീയ ടെലികോം അതോറിറ്റി ചെയർമാന് കിട്ടിയത് എട്ടിന്റെ പണി.ട്രായ് മേധാവി ആർ എസ് ശർമയാണ് സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി പണി ഇരന്നു വാങ്ങിയത്.ആധാർ നമ്പർ വഴി വിവരങ്ങൾ ഹാക്കുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആധാർ നമ്പർ പരസ്യപ്പെടുത്തിയ അദ്ദേഹം എന്തുചെയ്യാൻ പറ്റുമെന്ന് തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നത് കൊണ്ട് നിയമനടപടികൾ ഉണ്ടാവില്ല എന്നുകൂടി പറഞ്ഞതോടെ ഹാക്കർമാർ പണി തുടങ്ങി. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്ന് അവകാശപ്പെടുന്ന എലിയട്ട് ആൽഡേഴ്സൺ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ശർമയുടെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്, പാൻ കാർഡ് നമ്പർ, ബന്ധുവായ സ്ത്രീയോടൊപ്പം നിൽക്കുന്ന ശർമയുടെ വാട്സാപ്പിലെ പ്രൊഫൈൽ ചിത്രം എന്നിവയടക്കമാണ്…
എം.ജി .സർവ്വകലാശാല ഇനി ഇവര്‍ക്കും കൂടി സ്വന്തം
എം.ജി .സർവ്വകലാശാല ഇനി ഇവര്‍ക്കും കൂടി സ്വന്തം കോട്ടയം :ഇനി ആണും,പെണ്ണുമല്ല,എം.ജി.സർവകലാശാലയിൽ ഇനി ട്രാൻസ്ജെൻറേഴ്സും പഠിക്കും.ഏകജാലക സംവിധാനം വഴി അഞ്ച് അലോട്ട്മെന്റ്കൾ വന്നപ്പോൾ ഏഴ് വിദ്യാർത്ഥികളാണ് ഇപ്പോൾ അഡ്മിഷൻ എടുത്തിട്ടുള്ളത്. കോമേഴ്സ് വിഭാഗത്തിലേക്ക് രണ്ട് പേരും, സയൻസ് വിഭാഗത്തിലേക്ക് അഞ്ചു പേരുമാണ് വിദ്യാർത്ഥികളായെത്തിയത്. എം.ജിയിൽ ആദ്യമായാണ് ട്രാൻസ്ജെൻറേഴ്സ് പഠനത്തിനെത്തുന്നത്. കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
സിനിമയിലെ പുരുഷ മേധാവിത്വം സ്വാഭാവികമെന്ന് നടി മിയ
സിനിമയിലെ പുരുഷ മേധാവിത്വം സ്വാഭാവികമെന്ന് നടി മിയ വിവാദങ്ങളും വെളിപ്പെടുത്തലുകളും വിട്ടൊഴിയാതെ പുകയുകയാണ് മലയാള സിനിമ മേഖല.സിനിമയിലെ പുരുഷ മേധാവിത്വമാണ് പ്രധാന ചർച്ചാവിഷയം.പ്രതികരണങ്ങളുമായി പലപ്രമുഖരും രംഗത്തെത്തി.സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് യുവതലമുറ നായിക മിയ. സിനിമയിൽ ഏറ്റവും കൂടുതലുളളത് പുരുഷന്മാരാണ്. സിനിമയുടെ എല്ലാ മേഖലയിലും പുരുഷന്മാർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അപ്പോൾ സ്വാഭാവികമായും പുരുഷ മേധാവിത്വമുണ്ടാകും എന്നാണ് സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് മിയ പ്രതികരിച്ചത്.എന്നാൽ പുതുതായി ഇറങ്ങുന്ന ഏതൊരു സിനിമയും മാർക്കറ്റ് ചെയ്യപ്പെടുന്നത് നായകന്റെ പേരിലാണ്. എന്നാൽ സ്ത്രീയായതിന്റെ പേരിൽ ദുരനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ലെന്നും മിയ കൂട്ടിച്ചേർത്തു.കഴിഞ്ഞ നാലു വർഷമായി താൻ എഐഎംഎം അംഗമാണ്. ഈ സംഘടനയുടെ നിയമങ്ങൾ അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. മറ്റ് സംഘടനകളുടെ നിയമങ്ങൾ തനിക്ക് അറിയില്ല.അതേ സമയം ഒരു മോശം കാര്യത്തിനോ കുഴപ്പമുണ്ടാക്കാനോ വേണ്ടി ആരും സംഘടന തുടങ്ങില്ല. എന്തെങ്കിലും നന്മയ്ക്ക്…
കൊച്ചിയിൽ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി
കൊച്ചിയിൽ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി ; മിൽമ കാന്റീനിൽ നിന്ന് 2കിലോ പഴകിയ ബീഫ് പിടികൂടി ഭക്ഷണത്തിലും മായം കലർത്തി കൊച്ചിയിലെ ഹോട്ടലുകൾ. കളമശേരി, ഇടപ്പള്ളി ടോൾ പരിസരങ്ങളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ നഗരസഭാ ആരോഗ്യവിഭാഗം കണ്ടെത്തി.ഇടപ്പള്ളി ടോളിലെ ഇഫ്ത്താർ ഹോട്ടലിൽ നിന്നും മൂന്ന് കിലോ പഴകിയ ചിക്കൻ ഫ്രൈയും, ടോളിലെ തന്നെ താൽ റസ്റ്റോറ്റോറന്റിൽ നിന്ന് പഴകിയ അപ്പം, പൊറോട്ട, ബീഫ് ഫ്രൈ തുടങ്ങിയവയുമാണ് പിടിച്ചെടുത്തത്. ടോളിലെ ഐപിഎൽ ഹോട്ടലിൽ നിന്ന് മൂന്ന് കിലോ പഴകിയ മീൻ കറി, പഴയ ചപ്പാത്തി ഹോട്ടൽ അഭിരാമിയിൽ നിന്ന് ഉപയോഗശൂന്യമായ പഴകിയ 15 ലിറ്റർ കറുത്ത എണ്ണയും 20 ലിറ്റർ പഴകിയ കഞ്ഞിയും പിടികൂടി. പത്തടിപ്പാലം മിൽമ കാന്റീനിൽ നിന്ന് 2കിലോ പഴകിയ ബീഫ് റോസ്റ്റാണ് പരിശോധനയിൽ കിട്ടിയത്. നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിരിയാണി ചെമ്പ് ഹോട്ടലിൽ…