57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍

57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാള സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍ l Malayalam serial actress and mother arrested for printing fake currency l Rashtrabhoomi

57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാള സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍ കള്ളനോട്ട് വിതരണ സംഘത്തിലെ അംഗങ്ങളായ സീരിയല്‍ നടിയും സഹോദരിയും അമ്മയും ബന്ധുവും പോലീസ് പിടിയില്‍. നിരവധി മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന സൂര്യ, ഇവരുടെ അമ്മ രമാദേവി സഹോദരി ശ്രുതി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇടുക്കി വട്ടവടയില്‍ നിന്നും കഴിഞ്ഞ ദിവസം രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടിക്കും സഹോദരിക്കും അമ്മയ്ക്കും ഇതില്‍ പങ്കുള്ളതായി പോലീസിന് മനസ്സിലായത്‌. ഇതോടെയാണ് ഇവര്‍ പോലീസ് വലയില്‍ കുടുങ്ങിയത്. കള്ളനോട്ടുമായി കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നടിയുടെയും സഹോദരിയുടെയും അമ്മയുടെയും പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം മനയില്‍കുളങ്ങര ഐ ടി ഐക്ക് സമീപമുള്ള രമാദേവിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറിന്റെയും…

നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി

നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി l cbi arrests rakesh kumar garg l Rashtrabhoomi

നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അഞ്ചു കോടി രൂപ പിടികൂടി. രാകേഷ് കുമാര്‍ ഗാര്‍ഗിൽ നിന്നാണ് പണം പിടികൂടിയത്. കൈക്കൂലി വാങ്ങിയ 83 ലക്ഷം രൂപയും ഡയമണ്ട്, സ്വർണ ആഭരണങ്ങളും ദില്ലിയിലെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. രാകേഷ് കുമാര്‍ ഗാര്‍ഗും രണ്ട് ഇടനിലക്കാരും അറസ്റ്റില്‍.സായുധ സൈനിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നിർമാണം, അറ്റകുറ്റപ്പണി, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങിയ ജോലികളാണ് മിലിട്ടറി എൻജിനീയറിങ് വിഭാഗത്തിന്റെ ചുമതലകൾ. മിലിറ്ററി എ‍ഞ്ചിനിയറിങ് സര്‍വ്വീസ് ചീഫ് എ‍ഞ്ചിനിയറാണ് രാകേഷ് കുമാര്‍. കൊച്ചിയിലെയും ദില്ലിയിലെയും വീടുകളിലും ഓഫീലുകളിലുമായിരുന്നു റെയ്ഡ്. കരാറുകാരനില്‍ നിന്നും കൈക്കൂലിവാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

കുമ്പസാരം ചൂഷണം ചെയ്തു പീഡനം…വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാരം ചൂഷണം ചെയ്തു പീഡനം…വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സഭയിലെ വൈദികന്‍ യുവതിയെ പീഡിപ്പിച്ച കേസ്സില്‍ വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായെക്കുമെന്ന് സൂചന. ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് വിവാഹ വാഗ്ദാനം നല്‍കി പതിനാറു വയസ്സ് മുതല്‍ പീടിപ്പിച്ചിരുന്നതായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അ‍ഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. കുമ്പസാര വിവരങ്ങള്‍ ഇയാള്‍…

ആശുപത്രി വിവാഹ വേദിയാക്കി; രോഗബാധിതനായ അച്ഛന്റെ മുന്നില്‍ മംഗല്യം

ആശുപത്രി വിവാഹ വേദിയാക്കി; രോഗബാധിതനായ അച്ഛന്റെ മുന്നില്‍ മംഗല്യം l The hospital wedding venue; In front of the infected father Rashtrabhoomi

ആശുപത്രി വിവാഹ വേദിയാക്കി; രോഗബാധിതനായ അച്ഛന്റെ മുന്നില്‍ മംഗല്യം യു എ ഇയുടെ ചരിത്രത്തിലാദ്യമായി ആശുപത്രി വിവാഹ വേദിയാകുന്നു. ബംഗ്ലാദേശ് പൗരനായ റിബതും പാക്കിസ്ഥാനി പൗരയായ സനയുമാണ് മങ്കൂളിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വെച്ച്‌ വിവാഹിതരായത്. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം. പിതാവിന്റെ രോഗാവസ്ഥയെ കണക്കിലെടുത്ത് അച്ഛന് മുന്നില്‍ വിവാഹ വേദിയൊരുങ്ങി. ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിക്കാഹ്. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ജൂലൈ 16നാണ് വധൂവരന്മാര്‍ യു എ ഇയിലെത്തിയത്. റിബതിന്റെ പിതാവ് ഷഹാദത്ത് ചൗധരിയാണ് പൊടുന്നനെ രോഗബാധിതനായത്. വെന്റിലേഷന്‍ സപ്പോര്‍ട്ടിലാണിദ്ദേഹം. കാനഡയില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വേദി ബുക്ക് ചെയ്തു. എന്നാല്‍ പിതാവ് രോഗബാധിതനായതോടെ അതെല്ലാം റദ്ദാക്കി ഇരുവരും യു എ ഇയ്ക്ക് പറക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും റിബതും സനയും യൂണിവേഴ്‌സിറ്റിയില്‍ വെച്ച്‌ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹിതരാകാന്‍…