പഴയങ്ങാടി എസ് ഐയെ യുവതി സ്റ്റേഷനില്‍ കയറി മര്‍ദിച്ചു

കണ്ണൂര്‍ പഴയങ്ങാടി എസ് ഐയെ യുവതി സ്റ്റേഷനില്‍ കയറി മര്‍ദിച്ചു പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പരാക്രമം. പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി എസ് ഐ യെയും വനിതാ പോലീസ് ഓഫീസറെയും ആക്രമിച്ചു. കാസര്‍ഗോഡ്‌ ഉദുമ സ്വദേശിനി ദിവ്യയാണ് എസ് ഐ ബിനു മോഹന്‍റെ മുറിയില്‍ കയറി അടിക്കുകയും പേപ്പര്‍ വെയിറ്റ് എടുത്ത് എറിയുകയും ചെയ്തത്. ഇത് കണ്ട് തടയാനെത്തിയ വനിതാ പോലീസ് ഓഫീസറായ ലീനയ്ക്കും മര്‍ദനമേറ്റു. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനു മോഹന്‍. എസ് ഐ യുടെ മുറിയിലേക്ക് ഓടിക്കയറാന്‍ എത്തിയ ദിവ്യയെ പോലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളി മാറ്റി എസ് ഐ യുടെ മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. എസ് ഐ ബിനു മോഹന്‍റെ മുന്നില്‍ എത്തിയ ദിവ്യ അദേഹത്തിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും അടിക്കുകയുമായിരുന്നു.…

യുവാവ് അധ്യാപികയുടെ തലയറുത്ത് ; തലയുമായി ഓടിയത് അഞ്ച് കിലോമീറ്ററോളം

യുവാവ് അധ്യാപികയുടെ തലയറുത്ത് ; തലയുമായി ഓടിയത് അഞ്ച് കിലോമീറ്ററോളം യുവാവ് അധ്യാപികയുടെ തലയറുത്തു കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. മാനസ്സിക വൈകല്യമുള്ള യുവാവാണ് ഈ കൊടും ക്രൂരത ചെയ്തത്. ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയിലെ സുക്രാ ഫെസ്സ എന്ന അധ്യാപികയെയാണ് ഹരി ഹെമ്ബ്ര എന്ന യുവാവ് കൊലപ്പെടുത്തിയത്. അധ്യാപികയുടെ സ്കൂളിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. അധ്യാപികയുടെ തലയറുത്ത് എടുത്ത ശേഷം ഈ തലയുമായി അഞ്ച് കിലോമീറ്ററോളം ഓടി ഒരു കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഓടിപോയ ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് അധ്യാപിക പുറത്തു ഇറങ്ങിയപ്പോഴാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. മനോരോഗിയായ യുവാവ് അധ്യാപികയെ ബലം പ്രയോഗിച്ചു വലിച്ചിഴച്ച് തോടടുത്തുള്ള ഇയാളുടെ വീട്ടില്‍ എത്തിച്ച ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം l Jeevanakkarkku ini irunnu joli cheyyam l Rashtrabhoomi

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം. തുണിക്കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ നിന്ന് ജോലി ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് സംബധിച്ച് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തില്‍ ഭേദഗതി വരുത്തി. നിയമ ഭേദഗതിക്ക് മത്രിസഭ അംഗീകാരം നല്‍കി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പുതിയ ഭേദഗതിയില്‍ ഉള്ളത്. ഇത് കൂടാതെ വനിതാ ജീവനക്കാര്‍ക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകളും പുതുക്കിയ ഭേദഗതിയിലുണ്ടെന്നു തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ഈ നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി…