കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷസ്ഥാനത്തെ ചൊല്ലി എ ഐ ഗ്രൂപ്പ് പോര് മുറുകുന്നു

കളമശ്ശേരിയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവിന്റെ മുന്നിൽ മുട്ടുവിറച്ചു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷസ്ഥാനത്ത് ചൊല്ലി എ ഐ ഗ്രൂപ്പ് പോര് മുറുകുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെന്നു ആക്ഷേപം. കെപിസിസി സർക്കുലർ മാനദണ്ഡമാക്കി അധികാരത്തിൽ കയറിയ എ ഗ്രൂപ്പ് കാരിയായ കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷയെ നേതൃമാറ്റം എന്ന തുറുപ്പ്ചീട്ട് ഇറക്കി പുറത്താക്കാന്‍ നാടകങ്ങൾ പുരോഗമിക്കുയാണ്. അതിൻറെ ഭാഗമായാണ് കഴിഞ്ഞദിവസം മൂന്ന് ഐ ഗ്രൂപ്പ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ രാജിവെച്ചത്. ഈ നേതൃമാറ്റത്തിലൂടെ ഐ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത് കളമശ്ശേരിയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവിൻറെ ഭാര്യയെ മുൻസിപ്പൽ അധ്യക്ഷ ആകുന്നതിനു വേണ്ടിയാണെന്നാണ് ആരോപണം. എ ഗ്രൂപ്പ് കാരിയായ ചെയർപേഴ്സൺ അധികാരത്തിൽ കയറിയ അന്നു മുതൽ മുൻസിപ്പൽ കൗൺസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു കളമശ്ശേരിയിൽ ഭരണസ്തംഭനം ആണെന്ന്…

ഗവാസ്ക്കറിനോട് മാപ്പു പറഞ്ഞു തടിയൂരാനൊരുങ്ങി എഡിജിപിയുടെ മകൾ ; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്കര്‍

ഗവാസ്ക്കറിനോട് മാപ്പു പറഞ്ഞു തടിയൂരാനൊരുങ്ങി എഡിജിപിയുടെ മകൾ ; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്കര്‍ പോലീസ് ഡ്രൈവർ ഗവാസ്ക്കറെ മർദ്ദിച്ച കേസിൽ നിന്നൊഴിവാകാനും ഗവാസ്ക്കറിനെ കേസിൽ കുടുക്കാനുമുള്ള ശ്രമങ്ങൾ പാളിയതിനെ തുടർന്ന് ADGP യുടെ മകൾ കേസൊതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്. പരാതിയിൽ ഉറച്ചു നിന്ന ഗവാസ്കർ ശകതമായ തെളിവുകൾ സമർപ്പിച്ചതോടെ ADGPയുടെ മകളെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനിടെയാണ് പ്രതി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. ദാസ്യ പണി വിവാദത്തെ തുടർന്ന് പോലീസ് ആസ്ഥാനത്തു ചേർന്ന യോഗത്തിൽഔദ്യോഗിക പക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് എഡിജിപി സുദേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേസില്‍ അന്വേഷണം ഐപിഎസ് അസോസിയേഷന്റെ ഇഷ്ടപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെയായിരുന്നു എഡിജിപിയുടെ മകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്.ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തിമാക്കിയിരുന്നു. എന്തിനാണ് സ്നിക്ത…

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം l Remove footware outside village office l Rashtrabhoomi

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഇനി പാദരക്ഷകള്‍ ഊരാതെ കയറാം പാദരക്ഷകൾ പുറത്തു വെക്കുക എന്ന ബോർഡുകൾ ഇനി മുതൽ സംസ്ഥാനത്തെ വില്ലേജ് കാര്യാലയങ്ങളിൽ കാണില്ല. വില്ലേജ് കാര്യാലയങ്ങളിലേക്ക് പാദരക്ഷകൾ ഇട്ടു കൊണ്ടു തന്നെ പ്രവേശിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിറങ്ങി രണ്ടു ദിവസം പിന്നിട്ടുവെങ്കിലും പൊതുജനം ഈ വിഷയത്തിൽ അജ്ഞരാണ്. മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയാണ് പാദരക്ഷകൾ പുറത്തു വെക്കുന്നതു കൊണ്ടുണ്ടാവുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. പൊതുജന സേവനത്തിനായി പ്രവർത്തിക്കുന്ന കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥർ ചെരുപ്പ് ധരിച്ച് അകത്തു പ്രവേശിക്കുമ്പോൾ പൊതുജനങ്ങൾ ചെരുപ്പ് പുറത്തു വെക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഉത്തരവിൽ പറയുന്നു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നടിയുടെ വെളിപ്പെടുത്തൽ ; സംവിദായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി l Nisha sarang was removed from serial uppum mulakum l Rashtrabhoomi

നടിയുടെ വെളിപ്പെടുത്തൽ ; സംവിദായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു ശാരീരികവും മാനസികവുമായി പീഡിപ്പെച്ചെന്ന നടിയുടെ വെളിപ്പെടുത്തലിൽ സീരിയൽ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉപ്പും മുളകും എന്ന സീരിയലിലൂടെ ജനപ്രിയ താരമായി മാറിയ നിഷ സാരംഗാണ് അതേ സിരിയലിന്റെ സംവിദായകനായ ഉണ്ണികൃഷ്ണനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ഒരു സ്വകാര്യ ചാനലിൽ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നടി സംവിധായകനെതിരെ തുറന്നടിച്ചത്.  മോശമായി പെരുമാറുന്നത് എതിർത്തതിനെ തുടർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒടുവിൽ അകാരണമായി സീരിയലിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും നടി വ്യകതമാക്കി. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതെ സമയം സംവിദായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രചന നാരായണൻകുട്ടിയും രംഗത്ത് വന്നിരുന്നു. ഈഗോയുടെ പേരിലാണ് തന്നെയും നടൻ വിനോദ് കോവൂരിനേയും മറിമായം സീരിയലിൽ നിന്നും മാറ്റി നിർത്തിയതെന്നും…

യോഗ്യതാ വിവാദം : ഹർമൻ പ്രീത് കൗറിനെ തരംതാഴ്ത്തും

യോഗ്യതാ വിവാദം : ഹർമൻ പ്രീത് കൗറിനെ തരംതാഴ്ത്തും l Qualifying controversy Harman Preet Kaur downgrades l Rashtrabhoomi

ട്വന്റി 20 വനിതാ ടീം ക്യാപ്റ്റന് ഡി എസ് പി സ്ഥാനം നഷ്ട്ടമാകും ചണ്ഡീഗഡ്: ട്വന്റി 20 വനിതാ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻ പ്രീത് കൗറിന് ഡി എസ് പി സ്ഥാനം നഷ്ടമായേക്കും.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്നാണ് നടപടി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻ പ്രീത് കൗർ പോലീസിൽ ഡി എസ് പിയായി ജോലിയിൽ പ്രവേശിച്ചത് എന്നു ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾ ആയി തരം താഴ്ത്താനാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം എന്നാണ് സൂചന. പോലീസ് വേരിഫിക്കേഷന്‍റെ ഭാഗമായി നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ല എന്നും സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പർ നിലവിലില്ല എന്നും യൂണിവേഴ്‌സിറ്റി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി…

യുവതിക്കെതിരെ സൈബര്‍ ആക്രമണം ; ഒരാല്‍ കൂടി പിടിയില്‍

യുവതിക്കെതിരെ സൈബര്‍ ആക്രമണം ; ഒരാല്‍ കൂടി പിടിയില്‍

യുവതിക്കെതിരെ സൈബര്‍ ആക്രമണം ; ഒരാല്‍ കൂടി പിടിയില്‍ അങ്ങാടിപ്പുറം സ്വദേശിനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിലെ ഒരു പ്രതി കൂടി പെരിന്തൽമണ്ണയിൽ അറസ്റ്റിൽ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. തിരുവനന്തപുരം സ്വദേശി രഞ്ജുവിനെയാണ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. അല്ലു അർജുന്റെ സിനിമ കണ്ടതിനുശേഷം ഫേസ് ബുക്ക് പേജിൽ അഭിപ്രായം പോസ്റ്റ് ചെയ്ത അങ്ങാടിപുറം സ്വദേശിനി അപർണ പ്രശാന്തിക്കെതിരെയാണ് സൈബർ ആക്രമണം നടന്നത്. ലൈംഗിക ചുവയോടെയും മാനഹാനി വരുത്തുന്ന തരത്തിലും കമന്റ് പോസ്റ്റുകൾ നിറഞ്ഞതോടെ യുവതി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു. മെയ് 27 നാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.. അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കേസിലെ നാലാം പ്രതിയും അറസ്റ്റിലായത്. തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജി ഭവനിൽ രഞ്ജുവിനെയാണ് അന്വേഷണ സംഘം തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്.

കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍ l Car washing machine thattippu prathy pidiyil l Rashtrabhoomi

കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍ പെരിന്തൽമണ്ണയിൽ കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയിൽ തിരുവന്തപുരം സ്വദേശി അറസ്റ്റിൽ. കരുവാര കുണ്ട് സ്വദേശികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തിരുവനന്തപുരം വലിയ വീട്ടിൽ ഗിൽബർട്ട് കൊർണോലിനെയാണ് തിങ്കളഴ്ച്ച പെരിന്തൽമണ്ണ എസ് ഐ മാരായ സുരേഷ് കുമാർ മഞ്ജ് ലാൽ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കരുവാര കുണ്ട് സ്വദേശികളായ അനിൽകുമാർ, നൗഷാദ് എന്നിവർക്ക് പെരിന്തൽമണ്ണയിൽ കാർ വാഷിങ് മെഷീൻ എത്തിച്ചു നൽകാമെന്ന് പറഞ്ഞ് 11.03 ലക്ഷം രൂപ 4 വർഷം മുമ്പ് ഗിൽബർട്ട് കൈപറ്റിയിരുന്നു. പറഞ്ഞ സമയത്ത് മെഷീൻ നൽകാത്തത് ചോദ്യം ചെയ്തപ്പോൾ 2 ലക്ഷം രൂപ മടക്കി നൽകിയിട്ട് ബാക്കി തുക നൽകാതെ നീട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു.…