ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി l ozhukkil pettu kaanathaaya kuttiyude nruthadeham kandethy l Rashtrabhoomi

ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി താഴെക്കോട് കൂരിക്കുണ്ടിലെ തോട്ടാശേരി ശംസുദ്ധീന്റെ മകൻ മുഹമ്മദ് ശാമിൽ വീടിനടുത്ത തോട്ടിൽ വീണ് മരണപ്പെട്ടു.ഇന്ന് രാവിലെ കാണാതായ കുട്ടിയെ തിരച്ചിൽ തുടങ്ങി അര മണിക്കൂറിന് ശേഷം കാപ്പ് പറമ്പ് ഭാഗത്ത് തോട്ടിൽ നിന്ന് കണ്ടെത്തി. പാണമ്പി EMS ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.രണ്ട് വയസ് തികയുന്നതേയുള്ളു.നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് (ബുധൻ) വൈകുന്നേരം അഞ്ച് മണിക്ക് താഴെക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.ഒടമലയിലെ ഒറ്റയത്ത് മൊയ്തീൻ കുട്ടിയുടെ മകൾ ഷാഹിനയാണ് മാതാവ്.ഇവരുടെ ഏക മകനായിരുന്നു മുഹമ്മദ് ശാമിൽ.

കറന്റ്‌ കട്ട്‌ നിത്യസംഭവം ; കെ എസ് ഇ ബി ഓഫീസ് പഠന മുറിയാക്കി വിദ്യാർഥികൾ

കറന്റ്‌ കട്ട്‌ നിത്യസംഭവം ; കെ എസ് ഇ ബി ഓഫീസ് പഠന മുറിയാക്കി വിദ്യാർഥികൾ l kseb office padanamuriyakki vidhyarthikal l Rashtrabhoomi

കറന്റ്‌ കട്ട്‌ നിത്യസംഭവം ; കെ എസ് ഇ ബി ഓഫീസ് പഠന മുറിയാക്കി വിദ്യാർഥികൾ കോഴിക്കോട് : വേറിട്ട സമരമുറയുമായി ഒരുകൂട്ടം വിദ്യാർഥികൾ. ഉണ്ണികുളം കെസിഇബി ഓഫീസ് വ്യത്യസ്തമായ ഒരു സമര രീതിക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.ദിവസേനയുള്ള വൈദ്യുതി മുടക്കം കാരണം പഠനം മുടങ്ങിയ സമീപ പ്രദേശികളായ ഒരു കൂട്ടം വിദ്യാർത്ഥികളാണ് കെ എസ് ഇ ബി ഓഫീസിനെ പഠന മുറിയാക്കിയത്. വൈദ്യുതി മുടക്കം മൂലം മറ്റു മാർഗങ്ങളില്ലാതെവന്നതിനാലാണ് ഇത്തരത്തിലുള്ള പ്രതിഷേധ മാർഗ്ഗം സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.വൈദ്യുതി മുടക്കം പതിവായ നാട്ടിൽ അത് പലപ്പോഴും ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്.കാലാവസ്ഥാ വ്യതിയാനങ്ങൾ ആദ്യം ബാധിക്കുന്നതും വൈദ്യുതി വകുപ്പിനെ തന്നെ. മഴ ശക്തി പ്രാപിച്ചതോട് കൂടി പവർ കട്ട് സ്‌ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് .പരാതി പറയാൻ വിളിച്ചാലകട്ടെ ഫോൺ പോലും കിട്ടാത്ത അവസ്ഥയും.ഈ അവസരത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ…

പൾസർ സുനി മറുകണ്ടം ചാടിയോ? മൊഴി മാറ്റാനോരുങ്ങി സുനി

പൾസർ സുനി മറുകണ്ടം ചാടിയോ? മൊഴി മാറ്റാനോരുങ്ങി സുനി കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടു മാറ്റി മുഖ്യപ്രതി പൾസർ സുനി. അന്വേഷണ കാലയളവിൽ താൻ പൊലീസിന് നൽകിയ മൊഴികൾ കണക്കിലെടുക്കരുതെന്ന് സുനി.കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ എറണാകുളം സെഷൻസ് കോടതിയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയിരിക്കുന്നത്. കേസിൽ മറ്റൊരു പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് മുഖ്യപ്രതി സുനിയുടെ നിലപാടു മാറ്റം.കേസിലെ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന്കൃത്യമായി അറിയിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു. ഫോറൻസിക് സൈബർ ഉൾപ്പെടെ നിരവധി രേഖകൾ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഏതൊക്കെ രേഖകൾ ദിലീപിന് നൽകാൻ കഴിയുമെന്ന് അറിയിക്കാൻ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.ഇതിനിടെ ജയിൽമാറ്റം ആവശ്യപ്പെട്ട് മൂന്നാം പ്രീതി മണികണ്ഠൻ സമർപ്പിച്ച ഹർജി…

രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണം : സുപ്രീംകോടതി

കർണാടക ഹൈക്കോടതിയുടെ വിധി തള്ളി സുപ്രീം കോടതി; വഞ്ചനാ കേസിൽ രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണം l Rajinikanth's wife latha should face trial l Rashtrabhoomi

കർണാടക ഹൈക്കോടതിയുടെ വിധി തള്ളി സുപ്രീം കോടതി; വഞ്ചനാ കേസിൽ രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണം വഞ്ചനാ കേസിൽ വിചാരണ നേരിടാന്‍ രജനികാന്തിന്റെ ഭാര്യ ലതയോട് സുപ്രീം കോടതി. ലതയ്ക്കെതിരായ പരാതി റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ വിധി തള്ളി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.വിചാരണ നേരിടേണ്ട കേസാണിതെന്നും കോടതി വിലയിരുത്തി. എന്തുകൊണ്ടാണ് പരാതി റദ്ദാക്കിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ലെന്നും വിചാരണ വേളയിൽ ലതയ്ക്ക് നിരപരാധിത്വം തെളിയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ലതയെ കുറ്റവിമുക്തയാക്കിയതിനെതിരെ സമർപ്പിച്ച ഹർജി കോടതി സ്വീകരിച്ചു. വിചാരണ അനുവദിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയിൽ നിന്നു ലത ജാമ്യം തേടേണ്ടി വരും. പരസ്യക്കമ്പനി നൽകിയ വഞ്ചന കേസിൽ കോടതി വിധി അനുസരിക്കാതിരുന്നതിനു ലതയെ ശാസിച്ച സുപ്രീംകോടതി, കോടതി ഉത്തരവുകളെ നിസാരമായി കാണുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.2014ല്‍ പുറത്തിറങ്ങിയ ‘കൊച്ചടിയാൻ’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയാണ്…

ജെസ്ന തിരോധാനത്തിൽ പുതിയ വഴിത്തിരിവ് ; ജസ്നയുൾപ്പടെയുള്ളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിൽ എത്തിച്ചതായി പരാതി

ജെസ്ന തിരോധാനത്തിൽ പുതിയ വഴിത്തിരിവ് ; ജസ്നയുൾപ്പടെയുള്ളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിൽ എത്തിച്ചതായി പരാതി l Jesna missing case new twist l Rashtrabhoomi

ജെസ്ന തിരോധാനത്തിൽ പുതിയ വഴിത്തിരിവ് ; ജസ്നയുൾപ്പടെയുള്ളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിൽ എത്തിച്ചതായി പരാതി ചെങ്ങന്നൂര്‍: മുണ്ടക്കയത്തെ ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനം ചുരുളഴിക്കപ്പെടാത്ത രഹസ്യമായി തുടരുകയാണ്.പലതരത്തിലുള്ള അന്വേഷണങ്ങളും വഴിമുട്ടിയ സാഹചര്യത്തിൽ മുണ്ടക്കയത്തെ ഒരു കടയിൽ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ് പോലീസ്. ആ അന്വേഷണം ഇപ്പോൾ ചെങ്ങന്നൂരിലെ ഒരു അനാഥാലയത്തിൽ ചെന്നെത്തി നിൽക്കുകയാണ്. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും കണ്ടെത്തിയ അസ്ഥിക്കഷങ്ങള്‍ നിർണ്ണായക വഴിത്തിരിവാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.എന്നാൽ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലും ബംഗളൂരുവിൽ നിന്നുമൊക്കെ തുടങ്ങിയ അന്വേഷണം ചെങ്ങന്നൂരിലെ അനാഥാലയത്തിലേക്ക് എത്തുമ്പോൾ ജസ്ന മരണപ്പെട്ടോ എന്ന സംശയവും ബലപ്പെടുകയാണ്.ജസ്നയുടെ തിരോധാനം സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകനായ പ്രദീപ് കോശി അനാഥാലയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ചെങ്ങന്നൂര്‍ മുളക്കുഴിയിലെ…

യുവതിയെ പീഡിപ്പിച്ച കേസ് ; ഓർത്തഡോക്സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുവതിയെ പീഡിപ്പിച്ച കേസ് ; ഓർത്തഡോക്സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി എറണാകുളം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളായ ഓർത്തഡോക്സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം വൈദികര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി പ്രതികൂലമായാല്‍ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെയോ ആവും കീഴടങ്ങിയേക്കുമെന്നാണ് വിവരം. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരെയാണ്…

സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി

സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി l Yuvathy kunjine upekshichu kamukanoppam olichodi l Rashtrabhoomi

സ്വന്തം കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ച് നാല് ദിവസം മാത്രം പരിചയമുള്ള യുവാവിനോടൊപ്പം യുവതി ഒളിച്ചോടി അടിമാലി: രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രി കിടക്കയിൽ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ. ഈ സമയം മറയൂര്‍ സ്വദേശിയായ അവിവാഹിതനായ യുവാവ് ജ്യേഷ്ഠനെ ചികിത്സിക്കാന്‍ ഇതേ ആശുപത്രിയിൽ എത്തി. ഇവിടെ വെച്ച് ഇരുവരും പരിചയപ്പെട്ടു. വെറും നാല് ദിവസത്തെ പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചത്. ഭര്‍ത്താവ് വീട്ടില്‍ പോയ സമയത്ത് കുഞ്ഞിനെ സമീപത്തെ രോഗിയെ ഏൽപ്പിച്ചു കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. ഉടൻ തിരികെ വരാം എന്നാണ് അവരോട് പറഞ്ഞത്.വൈകുന്നേരം ഭര്‍ത്താവ് മറ്റു രണ്ടു കുട്ടികളെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ അടിമാലി പൊലീസില്‍…

മിഡ്സ്കോളിലൂടെ പണം തട്ടാൻ ‘വാൻഗിറി’ ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം

മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomi

തട്ടിപ്പിന്‍റെ പുതിയ മുഖം : മിഡ്സ്കോളിലൂടെ പണം തട്ടാൻ ‘വാൻഗിറി’ ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം ബോളീവിയയില്‍ നിന്നുള്ള ചില കോളുകള്‍ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഒരു വെറും ഫോണ്‍ കോള്‍ വച്ച് എങ്ങനെ പണം തട്ടിപ്പ് നടത്തും എന്ന സംശയവും അതിനോടൊപ്പം ഉയര്‍ന്നു വന്നു. എന്നാല്‍ ഇത്തരം തട്ടിപ്പ് സാധ്യമാണ് എന്ന് തന്നെയാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. വാന്‍ഗിറി തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. ജപ്പാനീസ് വാക്കാണ് വാന്‍ഗിറി. വാന്‍ എന്നാല്‍ ഒറ്റബെല്ല് എന്നും ഗിറി എന്നാല്‍ നിലയ്ക്കുന്നു എന്നുമാണ് അര്‍ത്ഥം. കുറച്ച് വര്‍ഷങ്ങൾക്കുള്ളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇരയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ നിരവധി വാന്‍ഗിറി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്ങനെ…