ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!! ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നദിയാ മൊയ്തു. മോഹന്‍ലാല്‍ നായകനായ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിലൂടെ ചലചിത്ര രംഗത്തേക്കുള്ള കടന്നു വന്നത്. അന്യഭാഷയിലേക്ക് ചേക്കേറിയ നദിയ തമിഴ് തെലുങ്ക് ഭാഷകളായിലായി ഒരൂപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയ ജീവിതത്തിലെ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ നായകനാകുന്ന നീരാളിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നദിയ. എന്നാൽ അടുത്തിടെ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെകുറിച്ച് തുറന്നുപറയുകയാണ് നടി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നദിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായാണ് നദിയാ മൊയ്തു എത്തുന്നത്.…

യുവാവ് ചാലിയാറിലേക്ക് ചാടി ; തിരച്ചില്‍ തുടരുന്നു

യുവാവ് ചാലിയാറിലേക്ക് ചാടി ; തിരച്ചില്‍ തുടരുന്നു മലപ്പുറം ഇടശ്ശേരി കടവ് പാലത്തിൽ നിന്നും ചാലിയാറിലേക്ക് എടുത്തു ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച്ച രാത്രി പത്തിന് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് അകാരണമായി യുവാവ് എടുത്തു ചാടിയത്. ചീക്കോട് വെട്ടുപാറ സ്വദേശി ചോലയിൽ സാമി കുട്ടി പുഷ്പ ദമ്പതികളുടെ മകനായ അരുണാണ് ചാലിയാറിലേക്ക് എടുത്തു ചാടിയത്. അന്നു തന്നെ നാട്ടുകാരും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു. മുങ്ങൽ വിദഗ്ദാരം സ്ഥലത്ത് പരിശോദന തുടരുകയാണ്. കനത്ത മഴയും, പുഴയിലെ ശകതമായ ഒഴുക്കും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

ചെങ്കല്ല് കയറ്റി വന്ന മിനിലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റി വന്ന മിനിലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് പടപ്പറമ്പ് : പാങ്ങ് ചേണ്ടിയില്‍ ചെങ്കല്ല് കയറ്റിയ മിനിലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബൈക്ക് യാത്രക്കാരനായ പാങ്ങ് സ്വദേശി മുജീബ് റഹ് മാനുമാണ് പരിക്കേറ്റത്. മുജീബ് റഹ്മാന്‍റെ പരിക്ക് ഗുരുതരമാണ്, നട്ടെല്ലിന് പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട മിനി ലോറി ബൈക്കിന്‍റെ മുകളിലേക്കാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മുജീബ് തെറിച്ച് പോയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്, കല്ല് കയറ്റി താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിക്ക് പാങ്ങ് ചേണ്ടി പുറക്കാട് റോഡിലെ ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്, ബൈക്കിലിടിച്ച ശേഷം സമീപത്തെ മതിലും തകര്‍ത്ത് തലക്കിഴായി മറിയുകയായിരുന്നു

‘അവനിപ്പോൾ ആ പഴയ ആളല്ല’ ; പല ഭാഷകള്‍ സംസാരിച്ച് മയില്‍പ്പീലി വിശറി വിറ്റ ആ പത്ത് വയസുകാന്‍

‘അവനിപ്പോൾ ആ പഴയ ആളല്ല’ ; പല ഭാഷകള്‍ സംസാരിച്ച് മയില്‍പ്പീലി വിശറി വിറ്റ ആ പത്ത് വയസുകാന്‍ മുംബൈ: വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവില്‍ ആ പഴയ പത്തു വയസ്സുകാരനെ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര കണ്ടെത്തി. മുംബൈ തൊരുവോരങ്ങളില്‍ പല ഭാഷകളുപയോഗിച്ച് വിശറി വിറ്റിരുന്ന പത്ത് വയസ്സുകാരന്റെ പേര് രവി ചെകല്യ എന്നാണ്.ആ പത്ത് വയസ്സുകാരനില്‍നിന്നും ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനായി മാറിയിരിക്കുകയാണ് ഇന്നവൻ. സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തികളുടെ വീഡിയോകളും ചിത്രങ്ങളും സ്ഥിരമായി ട്വിറ്ററില്‍ പങ്കുവെയ്ക്കാറുള്ള ആളാണ് ആനന്ദ് മഹീന്ദ്ര. അത് വെറുമൊരു കൗതുകമല്ല, മറിച്ച് ആ വീഡിയോകളിലും ചിത്രങ്ങളിലും കാണുന്ന വ്യക്തികളെ കണ്ടെത്തുന്നതിനാണ്.അതിനായി ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരോട് അദ്ദേഹം സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഓസ്റ്റിന്‍ സ്‌കാറിയ എന്ന ഗവേഷകന്‍ രവി ചെകല്യയുടെ വീഡിയോ ആനന്ദ് മഹീന്ദ്രയ്ക്ക് ടാഗ് ചെയ്തത്. 3000 ലൈക്കുകളും 700 റീട്വീറ്റുകളുമാണ് ഈ…

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ l Uppum mulakinum new director sreekandan nair l Rashtrabhoomi

വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകി’നെ പറ്റിയുള്ള വിവാദങ്ങൾ ഒഴിയുന്നു.നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റാനൊരുങ്ങി മാനേജ്‌മെന്റ്.സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്. ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ ഫേസ്ബുക് ലൈവിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഇനി മുതൽ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാനാവില്ലെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഉപ്പും മുളകും സീരിയലിൽ നിലവിലുള്ള എല്ലാ ജനപ്രിയ താരങ്ങളും തുടർന്നും അഭിനയിക്കുമെന്നും വ്യക്തമാക്കി. നിരവധി പ്രേക്ഷകരുള്ള സീരിയലായ ഉപ്പും…

ബിസിനസ്‌ രംഗത്ത്‌ വീണ്ടും സജീവമാകാനോരുങ്ങി ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

ബിസിനസ്‌ രംഗത്ത്‌ വീണ്ടും സജീവമാകാനോരുങ്ങി ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് : മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ജനകോടികളുടെ വിശ്വസ്തത നേടാനൊരുങ്ങി അറ്റ്‌ലസ് രാമചന്ദ്രൻ. ഏതാനും ബാങ്കുകളുമായുള്ള വായ്പാ ഇടപാടുകൾ തീർക്കാനും സമാന്തരമായി ദുബായിൽ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്കു കടക്കാനുമാണ് ശ്രമം. മൂന്നുവർഷത്തെ ജയിൽവാസത്തിനുശേഷം ഈയിടെ പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ കഴിഞ്ഞദിവസം വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ബാങ്കുകളുടെ വായ്പാപ്രശ്നങ്ങളും രാമചന്ദ്രന്റെ ഭാവിപരിപാടികളും ഇവിടെ ചർച്ചയായി. ഈമാസം 31-നുമുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമികവിവരം സമർപ്പിക്കുമെന്നാണ് ചർച്ചയിലെ ധാരണ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അറ്റ്‌ലസ് ജൂവലറികളുടെയും അനുബന്ധകമ്പനികളുടെയും വിവരങ്ങളും ഈ ചർച്ചകളിൽ വിഷയമായി.മൂന്നുമാസത്തിനകം ദുബായിൽ പുതിയ ഷോറൂം തുറക്കുമെന്നാണ് സൂചന. രാമചന്ദ്രനുമായി ചേർന്ന് അറ്റ്‌ലസ് എന്ന ബ്രാൻഡിൽ നിക്ഷേപിക്കാൻ ഇന്ത്യയിൽനിന്നും യു.എ.ഇ.യിൽനിന്നും ഒട്ടേറെപേർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ അദ്ദേഹം.…

സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് തര്‍ക്കം; താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് തര്‍ക്കം; താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു താനുർ:സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശികളായ അന്‍വര്‍, കാസിം, കോമു എന്നിവര്‍ക്കാണ് കുത്തേറ്റത്. അന്‍വറിന്റെ നില ഗുരുതരമാണ്. കഴുത്തിനു സാരമായി പരുക്കേറ്റ അന്‍വറിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റു രണ്ടു പേര്‍ തീരുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ചീരാന്‍ കടപ്പുറം സ്വദേശിയായാണ്. മൂന്ന് പേരെയും അക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഇവര്‍തമ്മില്‍ തര്‍ക്കമുണ്ടായത്.