ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ; ഹിമയ്ക്ക് ഇത് ചരിത്ര നിമിഷം

ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ; ഹിമയ്ക്ക് ഇത് ചരിത്ര നിമിഷം l hima das creats history in world junior athletics l Rashtrabhoom

ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ; ഹിമയ്ക്ക് ഇത് ചരിത്ര നിമിഷം അത്ലറ്റിക്സിൽ സ്വർണ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ-20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയാണ് ഹിമ ദാസ് ഇന്ത്യയുടെ യശസ്സുയർത്തിയത്.പതിനെട്ടുകാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മൻസൻ (52.28) വെങ്കലവും നേടി.സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓട്ടം പൂർത്തിയാക്കിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിട്ടായിരുന്നു ഫിനിഷ് ചെയ്തത്. അന്ന് അണ്ടർ-20 വിഭാഗത്തിലെ ദേശീയ റെക്കോർഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹത്തിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഹിമ റെക്കോർഡ് തിരുത്തിയെഴുതി. ഗുവാഹത്തിയിൽ 51.13…

മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; പരിശീലകന്‍ തള്ളിയിട്ടെന്ന് ആരോപണം

മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; പരിശീലകന്‍ തള്ളിയിട്ടെന്ന് ആരോപണം l student died in mock drill l Rashtrabhoom

മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; പരിശീലകന്‍ തള്ളിയിട്ടെന്ന് ആരോപണം കോയമ്പത്തൂര്‍: മോക് ഡ്രിൽ പരിശീലനത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു വിദ്യാർത്ഥി മരിച്ചു. കലൈ മകള്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി (19)ആണ് മരിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിന് മുകളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നുള്ള പരിശീലനത്തിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ വച്ച്‌ താഴേക്ക് ചാടാന്‍ പരിശീലകനായ അറുമുഖന്‍ ലോകേശ്വരിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചാടാന്‍ വിസമ്മതിച്ച കുട്ടിയെ പരിശീലകന്‍ തള്ളിയിടുകയായിരുന്നു. തള്ളലിന്റെ ആഘാതത്തില്‍ ഒന്നാം നിലയിലെ ഭിത്തിയിൽ തലയിടിച്ച് പെൺകുട്ടി താഴേക്ക് വീണു. ചാടുന്നവര്‍ക്ക് സുരക്ഷ ഒരുക്കി താഴെ വലപിടിച്ചിരുന്നെങ്കിലും വലയിൽനിന്ന് അകന്നാണ് പെൺകുട്ടി വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ് മോര്‍ട്ടത്തിന്…

അപമാനം താങ്ങാനാവുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് 24 കാരൻ

ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു l pathinezhukaarane kayyozhinju kaamuki l Rashtabhoomi

അപമാനം താങ്ങാനാവുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് 24 കാരൻ ബന്ധുവിനാലും അധ്യാപികയാലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തനിക്ക് ദയാവധം ആനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് യുവാവിന്‍റെ കത്ത്.ഇത്തരത്തിൽ പീഡനത്തിനരയായി ജീവിക്കുന്നതിന്‍റെ അപമാനം താങ്ങാനാവില്ലെന്നു വ്യക്തമാക്കിയാണ് 24 കാരനായ യുവാവ് രാഷ്ട്രപതിക്ക് കത്തയച്ച്. ഇന്നത്തെ സമൂഹത്തിൽ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയാകാറുണ്ടെന്നും എന്നാൽ ആണിന് മാത്രം ഇക്കാര്യത്തിൽ നീതി ലഭിക്കാറില്ലെന്നും യുവാവ് അയച്ച കത്തില്‍ പറയുന്നു.ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ 24 കാരനായ യുവാവാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചത്. എട്ട് വയസുള്ളപ്പോളാണ് താന്‍ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. ബന്ധുവായ സ്ത്രീയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ആദ്യം പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ താന്‍ അക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നു.എന്നാല്‍ വീട്ടുകാര്‍ താന്‍ പറയുന്നത് വിശ്വസിക്കാൻ തയാറായില്ല. പിന്നീട് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. സഹിക്കവയ്യാതെ താന്‍…

വെബ്സൈറ്റ് പണിമുടക്കി; ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ് ‘ക്ലാസിക് 500 പെഗാസസ്’

വെബ്സൈറ്റ് പണിമുടക്കി; ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ് ‘ക്ലാസിക് 500 പെഗാസസ്’ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് എഡിഷന്റെ ബുക്കിംഗ് നീട്ടി. ലിമിറ്റഡ് എഡിഷൻ വാഹനമായതിനാൽ ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓൺലൈനായി ബുക്കിംഗ് നടത്തണമെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ മോഡല്‍ പ്രഖ്യാപിച്ചതിന് പിന്നാല ബുള്ളറ്റ് ആരാധകര്‍ സൈറ്റിലേക്ക് ഇടിച്ചു കേറിയതിനാല്‍ വെബ്‌സൈറ്റ് പണിമുടക്കി. ഇതിനെ തുടര്‍ന്നാണ് ബുക്കിംഗ് നീട്ടിയതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ പത്തിനാണ് ക്ലാസിക് 500 പെഗാസസിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ക്ലാസിക് 500 പെഗാസസ് 250 ബൈക്കുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.എന്നാൽ സൈറ്റ് നിശ്ചലമായതിനെ തുടർന്ന് പുതിയ ബുക്കിംഗ് തീയതി പിന്നീട് അറിയിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ടു സ്ട്രോക്ക് ആര്‍ഇ/ഡബ്ല്യുബി 125 ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മിലിട്ടറി ലൂക്ക്…

പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചു വയസ്സുകരിക്ക് പ്രാകൃത ശിക്ഷാ വിധി നടപ്പാക്കി

പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചു വയസ്സുകരിക്ക് പ്രാകൃത ശിക്ഷാ വിധി നടപ്പാക്കി l anchu vayassukarikku kadutha shiksha l Rashtrabhoomi

പക്ഷിമുട്ട പൊട്ടിച്ചതിന് അഞ്ചു വയസ്സുകരിക്ക് പ്രാകൃത ശിക്ഷാ വിധി നടപ്പാക്കി ജയ്‍പുർ: പക്ഷിമുട്ട പൊട്ടിച്ചതിന്‌ ശിക്ഷയായി അഞ്ചുവയസ്സുകാരിയെ 11 ദിവസം വീടിനുപുറത്ത്‌ നിർത്തി. സംഭവത്തിൽ ഗ്രാമത്തലവൻമാർക്കെതിരേ നടപടിക്കൊരുങ്ങി രാജസ്ഥാൻ ബാലാവകാശസമിതി. ഹിന്ദോളി ഗ്രാമത്തിലാണ് സംഭവം. ജൂലായ് രണ്ടിനാണ് കുട്ടി ആദ്യമായി സ്കൂളിലെത്തിയത്. പാലുവാങ്ങാൻ വരിനിൽക്കുകയായിരുന്ന അഞ്ചു വയസ്സുകാരി അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിക്കുകയായിരുന്നു.അതോടെ സംഭവം ഗ്രാമത്തലമാർക്കുമുന്നിലെത്തി.ശിക്ഷ ഒഴിവാക്കാനായി കുട്ടിയുടെ അച്ഛനോട്‌ മദ്യവും ലഘുഭക്ഷണവും നൽകാനും വായ്പയായി എടുത്ത 1500 രൂപ തിരിച്ചുതരാനുമാണ് ഗ്രാമത്തലൻമാർ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്‌ സാധിക്കാതെ വന്നതിനാൽ കുട്ടിയെ 11 ദിവസം വീടിനുപുറത്താക്കാൻ നിർദേശിച്ചു. കടുത്തചൂടിൽ കയറുകട്ടിലിലാണ് 11 ദിവസം പെൺകുട്ടി കഴിച്ചുകൂട്ടിയത്. ഈ ദിവസങ്ങളിൽ, എല്ലാവരും തൊട്ടുകൂടാത്തവളോടെന്നപോലെയാണ് കുട്ടിയോട്‌ പെരുമാറിയത്.കുട്ടിയുടെ അമ്മയ്ക്ക്‌ ആശ്ലേഷിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.കുട്ടിയ്ക്കു പുറമേ വീട്ടുകാരോടും മോശമായ പേരുമാറ്റമാണ് ഉണ്ടായത്. ഇവരുടെ വീട്ടിൽനിന്ന്‌ വെള്ളംപോലും കുടിക്കരുതെന്നും കുട്ടിയുടെ ഗർഭിണിയായ അമ്മയുടെ…

ഗുരുസ്ഥാനീയനായ സംവിധായകനില്‍ നിന്ന് ദുരനുഭവമുണ്ടായി! വെളിപ്പെടുത്തലുമായി സംവിധായിക

ഗുരുസ്ഥാനീയനായ സംവിധായകനില്‍ നിന്ന് ദുരനുഭവമുണ്ടായി! വെളിപ്പെടുത്തലുമായി സംവിധായിക സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി ദുരനുഭവങ്ങൾ നടിമാർ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ വിവാദങ്ങൾക്ക് വഴി തുറന്നതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങൾ മലയാള സിനിമാ രംഗത്തും നിലനിൽക്കുന്നുണ്ടെന്നു പല നായികമാരും വെളിപ്പെടുത്തലുമായി എത്തി. സംവിധായകനിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി അഭിനേത്രി നിഷ സാരഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അതിനു പിന്നാലെ താനും ഇത്തരത്തിലുള്ള അനുഭവങ്ങളുടെ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലെ ഒരു ഹിറ്റുഗാനം എഴുതിയത് ശ്രുതി നമ്പൂതിരിയാണ്.കപ്പ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായിക കൂടിയായ ഇവർ തന്റെ അനുഭവം പങ്കുവച്ചത്. 25-25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്‍റെ സ്ഥാനത്ത്…