അക്കിലസ് അല്ല ശിഹാബ് ആണ് താരം ; മലയാളി യുവാവിന്റെ ലോകകപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബർ ലോകം

അക്കിലസ് അല്ല ശിഹാബ് ആണ് താരം ; മലയാളി യുവാവിന്റെ ലോകകപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബർ ലോകം l akilus cat vs shinab l Rashtrabhoomi

അക്കിലസ് അല്ല ശിഹാബ് ആണ് താരം ; മലയാളി യുവാവിന്റെ ലോകകപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബർ ലോകം റിയാദ്‌:ഫുട്‌ബോൾ എന്നും മലയാളികൾക്ക് ഒരു ആവേശമാണ്. കാതങ്ങൾക്കപ്പുറം ഫുട്‌ബോൾ കൊടിയേറുമ്പോൾ ആവേശം മുഴുവൻ ഇങ്ങു കൊച്ചു കേരളത്തിലാണ്. മെസ്സിയും നെയ്മറും റൊണാൾഡോയും എല്ലാം പിന്നെ നമുക്ക് അയലത്തെ പയ്യന്മാരാണ്.ഫുട്‌ബോൾ തിരശ്ശീല ഉയരുന്നതോട് കൂടി പിന്നെ ഫാൻസ് തമ്മിലുള്ള ചൂടൻ വാക്പോരുകളും വാതുവൈപ്പുകളും തുടങ്ങുകയായി.അവലോകനങ്ങൾ പലവിധം. എന്നാൽ എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും ജയം അത് നമ്മുടെ സ്വന്തം ടീമിന്റെ ഗോൾ പോസ്റ്റിൽ വന്നു കേറും.എന്നാൽ ഇവിടെ ഇത്തവണത്തെ ലോകകപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ചു താരമായിരിക്കുകയാണ് മലയാളിയായ ശിഹാബ്. പ്രവചനങ്ങൾ പിഴച്ചതോടെ അക്കിലസ് പൂച്ചയെ പാടേ ഉപേക്ഷിച്ച സൈബർ ലോകം പക്ഷെ ശിഹാബിനെ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെ ഏറ്റെടുക്കാതിരിക്കും കാരണം പ്രവചനം കിറുകൃത്യം. കഴിഞ്ഞ മാസം26 നാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഈ യുവാവ്…