സ്മാർട്ട് ഫോണിലറിയാം ഇസിജി വ്യതിയാനം

സ്മാർട്ട് ഫോണിലറിയാം ഇസിജി വ്യതിയാനം l check ecg variations on smartphone biocalculus l Rashtrabhoomi

സ്മാർട്ട് ഫോണിലറിയാം ഇസിജി വ്യതിയാനം അസിത സഹീർ വിപ്ലവകരമായ മാറ്റങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല.പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നു വരവുകൾ തെല്ലൊന്നുമല്ല ഈ രംഗത്തെ പുരോഗതിയിലേക്കെത്തിച്ചത്. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഹൃദയതാളത്തിലെ വ്യതിയാനം കൃത്യസമയത്ത് അറിയാൻ സാധിക്കാതെ വരുന്നതോടു കൂടി അത് മരണത്തിനുവരെ ഇടയാകുന്നു.ഈ വളർച്ചയെ ഒരു പടികൂടി ഉയർത്തുകയാണ് ടെക്നോപാർക്കിലെ ജീവനക്കാരായ ഒരു കൂട്ടം യുവാക്കൾ.വാല്‍ഫെര്‍ ചിപ്സ് ടെക്നോ സൊലുഷന്‍സ് എന്ന സ്ഥാപനത്തിലെ അംഗങ്ങളാണ് ഈ സംരഭത്തിന് പിന്നില്‍. ഇവിടെയാണ് ഇത്തരം ഒരു ഉപകരണത്തിന്റെ പ്രസക്തി എന്നാണ് ഇവരുടെ പക്ഷം. ഇസിജി യിലെ വ്യതിയാനങ്ങളെ നിമിഷ നേരം കൊണ്ട് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഈ ഉപകരണം ബ്ലൂടൂത്തു വഴി ഫോണിൽ ഘടിപ്പിച്ചിരിക്കും.…

മുംബെെയില്‍ മലയാളി യുവാവ് അമ്മയെ തലയ്ക്കടിച്ചു കൊന്നു

മുംബെെയില്‍ മലയാളി യുവാവ് അമ്മയെ തലയ്ക്കടിച്ചു കൊന്നു l young man kills his mother in Mumbai l Rashtrabhoomi

മുംബെെയില്‍ മലയാളി യുവാവ് അമ്മയെ തലയ്ക്കടിച്ചു കൊന്നു മുംബൈയ്ക്കടുത്ത വസായിയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ഹൃദയഭേദകമായ സംഭവമാണ്. പെറ്റമ്മയുടെ ജീവനെടുത്ത് ഇരുപത്തി നാലുകാരനായ മലയാളി യുവാവ്.64 കാരിയായ ലതാ നായരാണ് മകനാൽ ദാരുണ അന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്. കൊല്ലപ്പെട്ട ലതയ്ക്ക് നാലു മക്കളാണ്.മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ച ശേഷം ജോലിയില്ലാത്ത ഇളയ മകൻ അമിത് നായരോടൊപ്പം മുംബൈയിൽ കഴിയുകയായിരുന്നു.തനിക്ക് അത്താണിയാകുമെന്ന് ആ അമ്മ പ്രതീക്ഷ മകന്റെ പതിവ് പക്ഷേ മദ്യപിച്ചെത്തി അമ്മയോട് കലഹിക്കലായിരുന്നു. കൊല നടന്ന ദിവസം രാത്രി ഒരുമണിക്ക് പതിവുപോലെ മദ്യപിച്ചെത്തി നിർത്താതെ കോളിംഗ് ബെൽ അടിച്ചെങ്കിലും ലത വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല.എന്നാൽ പുറത്തുനിന്ന് ബഹളം വച്ചതോടെ അടുത്തുള്ളവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ലത വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. എന്നാൽ അകത്തുകടന്ന ഇയാൾ വാതിൽ തുറക്കാൻ താമസിച്ചതുമായി ബന്ധപ്പെട്ട് അമ്മയോട് കലഹിക്കുകയായിരുന്നു.തുടർന്ന് പ്രകോപിതനായ അമിത് ലതയുടെ തല…

ഹിമാദാസിനെ അധിക്ഷേപിച്ച് അത്ലറ്റിക് ഫെഡറേഷൻ ; അധിക്ഷേപിച്ച ട്വിറ്റിലും തെറ്റ്

ഹിമാദാസിനെ അധിക്ഷേപിച്ച് അത്ലറ്റിക് ഫെഡറേഷൻ l atheletic federation insulted hima l Rahtrabhoomi

കാതങ്ങൾ താണ്ടിവരുമ്പോൾ അവൾക്കറിയില്ലായിരുന്നു ആ വേദിയിൽ മാറ്റുരയ്ക്കപ്പെടുക കഴിവല്ല, ഭാഷാപരിജ്ഞാനമാണെന്ന് അത്ലറ്റിക് മീറ്റർ സ്വർണ നേട്ടത്തോടെ രാജ്യത്തിന്റെ യശസ്സുയർത്തിയ ഹിമാ ദാസിനെ അധിക്ഷേപിച്ച് അത്ലറ്റിക് ഫെഡറേഷൻ.അണ്ടർ ട്വന്റി അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ രാജ്യത്താദ്യമായി സ്വർണ നേട്ടം എത്തിച്ച ഹിമയെ എല്ലാവരും വാനോളം ഉയർത്തുമ്പോൾ അവളുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമാണ് ഫെഡറേഷന്റെ മുഖ്യവിഷയം. ട്വിറ്ററിലാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.അവൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലെന്നു പരാതിപ്പെടുന്ന ഫെഡറേഷൻ ഈ വിജയം നേടാൻ അവൾ താണ്ടിയ മുൾവഴികളെ അവഹേളിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.ഹിമയുടെ സ്വപ്നം ആംഗലേയ സാഹിത്യത്തിലെ മിന്നും നേട്ടമായിരുന്നില്ല.മറിച്ച് അവളുടെ സ്വപ്ന നേട്ടം കൈവരിച്ചപ്പോഴാകട്ടെ അവിടെയും അളവുകോൽ കഴിവിനപ്പുറം അറിവായി. വിവാദ പരാമർശം നടത്തിയ ഫെഡറേഷനെതിരെ വലിയ വിമർശനമാണ് നാനാഭാഗങ്ങളിൽ നിന്നും ഉയർന്നു വരുത്തത്.ഹിമയുടെ അറിവും ശബ്ദവുമാകാൻ നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.എന്തായാലും ആ പതിനെട്ടുകാരി തന്നെയാണ് ഇന്ന് രാജ്യത്തിന്റെ മുഖം.