അഭിമന്യു കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ്‌ ; അന്വേഷണം പെൺകുട്ടികളിലേക്കും….?

അഭിമന്യു കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ്‌ ; അന്വേഷണം പെൺകുട്ടികളിലേക്കും....? l abhimanyu murder case main accsed arrested l Rashtrabhoomi

അഭിമന്യു കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ്‌ ; അന്വേഷണം പെൺകുട്ടികളിലേക്കും….? കോലിളക്കം സൃഷ്ടിച്ച അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്. തൊടുപുഴയിലെ അധ്യാപകന്റെ…

കാര്യസിദ്ധിയ്ക്കു രാമായണം ഇങ്ങനെ വായിക്കണം

കാര്യസിദ്ധിയ്ക്കു രാമായണം ഇങ്ങനെ വായിക്കണം കര്‍ക്കിടക മാസം പൊതുവെ ശുഭകരമായ ഒരു മാസമല്ലെന്നാണ് പറയുക. പണ്ടത്തെ കാലത്തു വീണ പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം തുടങ്ങിയ പേരുകള്‍ ഇപ്പോഴും പേരിനായെങ്കിലും ഉണ്ടുതാനും.കര്‍ക്കിടക മാസം പൊതുവേ ദോഷങ്ങള്‍ കൊണ്ടുവരുന്ന സമയമാണെന്നു പറയും. ഇതുകൊണ്ടു തന്നെ ദോഷ നിവാരണത്തിനായി പല കാര്യങ്ങളും കര്‍ക്കിടക മാസത്തില്‍ ചെയ്യുന്നതും പതിവ്. പ്രത്യേകിച്ചും പ്രാര്‍ത്ഥനകളും പൂജാദി കര്‍മങ്ങളുമെല്ലാം.കര്‍ക്കിടക മാസത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രാമായണ പാരായണം. വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം രാമായണ പാരായാണം പതിവാണ്. കര്‍ക്കിടക മാസം രാമായണ മാസം എന്ന പേരിലും പൊതുവേ അറിയപ്പെടുന്നുമുണ്ട.കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഇത് മനസിനെ ശുദ്ധീകരിയ്ക്കുന്നു, മനസിന് ഏകാഗ്രതയും സമാധാനവും നല്‍കുകയും ചെയ്യുന്നു.രാമായണം വെറുതേ വായിച്ചാല്‍ പോരാ, ചില കൃത്യമായ ചിട്ടകള്‍ ഇതു വായിക്കുവാനുണ്ട്. ഇത്തരം ചില ചിട്ടകളെക്കുറിച്ചറിയൂ… രാമായണം രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു…

തൊഴിൽ രഹിതരായ യുവാക്കൾക്ക് വായ്പയുമായി പ്രധാനമന്ത്രി റോസ്ഗാർ യോജന

തൊഴിൽ രഹിതരായ യുവാക്കൾക്ക് വായ്പയുമായി പ്രധാനമന്ത്രി റോസ്ഗാർ യോജന l prime minister rozgar yojana l Rashtrabhoo

തൊഴിൽ രഹിതരായ യുവാക്കൾക്ക് വായ്പയുമായി പ്രധാനമന്ത്രി റോസ്ഗാർ യോജന ജീവിതത്തിൽ ഒരിക്കലെങ്കിലും വായ്പ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തവരില്ല. പുതിതായി ബിസിനസ് ആരംഭിക്കാനും ഉള്ളതിനെ മെച്ചപ്പെടുത്താനുമൊക്കെയായി ബാങ്കുകളെ സമീപിക്കാത്തവരും ചുരുക്കമായിരിക്കും.എന്നാൽ ഇതിന്റെ നൂലാമാലകൾ പലപ്പോഴും സാധാരണക്കാരനെ കുരുക്കുന്നതാണ്.മികച്ച വരുമാനം ഉള്ളവർക്ക് പോലും വായ്‌പ ലഭിക്കുക അത്ര എളുപ്പമല്ല എന്നു ചുരുക്കം. ഈ സാഹചര്യത്തിലാണ് തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് വായ്പാ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതി വഴിയാണ് ഈ ആനുകൂല്യം ലഭ്യമാകുക.സബ്സിഡിയുള്ള ധനസഹായം വിദ്യാസമ്പന്നരായ യുവാക്കൾക്കായി നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. 18നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുക. എസ്സി / എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് പ്രായപരിധിയില്‍ 10 വർഷത്തെ ഇളവ് ലഭിക്കും. നിങ്ങൾ മെട്രിക് പരീക്ഷ പാസ്സായവരും പരാജയപ്പെട്ടവരും അല്ലെങ്കിൽ ഐടിഐ പാസ്…