ഒടുവില് നാഥനായി ; പിഎസ് ശ്രീധരന് പിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്സ് ശ്രീധരൻ പിള്ളയെ പുതിയ സംസ്ഥാന അധ്യക്കനായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ 2003 മുതൽ 2006 വരെയുള്ള കാലയളവിലാണ് അധ്യക്ഷപദം അലങ്കരിച്ചത്.മുൻ അധ്യക്ഷനായ കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി നിയമിക്കപ്പെട്ടതോടെ രണ്ടു മാസമായി പാർട്ടിക്ക് അധ്യക്ഷൻ ഉണ്ടായിരുന്നില്ല.ഇത് അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇട നൽകിയിരുന്നു. വി മുരളീധര പക്ഷം കെ.സുരേന്ദ്രനെ പിൻതാങ്ങിയെങ്കിലും ഈ ആവശ്യം തള്ളുകയായിരുന്നു. ശ്രീധരൻപിള്ളയോട് ആർ എസ്സ് എസ്സിനും അനുകൂല നിലപാടാണ്.അതേസമയം, വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
Day: July 30, 2018
സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ്
സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സെർ നേടുന്ന താരമായി വിൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ൽ. 443 മത്സരങ്ങളിൽ നിന്നു 476 സിക്സുകളാണ് ഗെയ്ൽ പറത്തിയത്. ഇത്രയും തന്നെ സിക്സറുകൾ നേടിയ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും ഗെയ്ലിന് ഒപ്പമുണ്ട്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി ടി 20 യിൽ സെഞ്ച്വറി എന്ന നേട്ടം കരസ്ഥമാക്കിയിട്ടുള്ള ഒരേ ഒരു താരം കൂടിയാണ് ഗെയ്ൽ. ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ള താരങ്ങളിൽ ഇന്ത്യൻ താരം ധോണിയും മുൻപന്തിയിലുണ്ട്.
പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു ; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു. ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ പെരുമ്പാവൂർ: പെരുമ്പാവൂർ പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തി.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്.രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.ആക്രമണത്തിൽ നിമിഷയുടെ പിതാവ് തമ്പിയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.