കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും

കനത്ത മഴ... പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും l pothundi dam l Rashtrabhoomi

കനത്ത മഴ… പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളത്തിനടിയിലായി. 2397 അടി ജലനിരപ്പ്‌ എത്തിയാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുക. പാലക്കാടും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാം ഉച്ചക്ക് രണ്ട് മണിക്ക് ഷട്ടറുകൾ തുറക്കും. അയിലൂർ, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി l jolikku poya bharthavine bharya facebookkil kandethy l Rashtrabhoomi

ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി കാസര്‍കോട് : ജോലിക്കായി എറണാകുളത്തേക്കു പോയ ഭർത്താവിനെ കാത്തിരുന്ന യുവതി ഒടുവിൽ ഫെയ്സ്ബുക്കിൽ ഭർത്താവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ജോലിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ്‌ പിന്നെ തിരികെ എത്തിയിരുന്നില്ല. എന്നാൽ യുവാവിനെ ഫേസ്‌ബുക്കിൽ കണ്ടതോടെ ഭർത്താവിനെ തിരിച്ചു കിട്ടാൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കാസർകോട് വെള്ളരിക്കുണ്ട് പുന്നലിക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബി.കാസർകോട് ബന്തടുക്ക സ്വദേശിയായ ബേബി എറണാകുളം കിറ്റക്സ് കമ്പനിയിൽ ജോലി ചെയ്യവേയാണ് ദീപുവിനെ പരിചയപ്പെടുന്നത്.പരിചയം പൊടുന്നനേ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളർന്നു. താൻ ഹിന്ദുവാണെന്നും ബന്ധുക്കൾ ആരും ഇല്ലെന്നുമാണ് ദീപു പറഞ്ഞത്.2009 ഫെബ്രുവരി പതിമൂന്നാം തീയതി കാക്കനാട് ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.തുടർന്ന് ഒരു കുഞ്ഞുണ്ടായ ശേഷം താൻ ക്രിസ്ത്യൻ ആണെന്നും ബന്ധുക്കൾ നാട്ടിലുണ്ടെന്നും അവിടെ…

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി l school avadhi l Rashtrabhoomi

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (31/7/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.