പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ

പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി എന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച യുവാവ് നിരപരാധിയെന്ന് കാട്ടി ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകി.പന്തളം നെടുങ്ങോട്ട് ഷാജി – സൂസമ്മ ദമ്പതികളുടെ മകൻ മെൽബിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ മാസം 19 നാണ് മെൽബിനെ പോലീസ് അറസ്റ്റ് ചെയ്തത്.പന്തളം തോന്നല്ലൂർ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി എന്നതാണ് മെൽബിന് നേരെ ചാർത്തിയിരിക്കുന്ന കേസ്.ഫ്ളിപ്പ്കാർട്ടിൽ നിന്നും വിളിക്കുന്നു എന്നു പറഞ്ഞാണ് യുവാവിനെ ആദ്യം പോലീസ് ബന്ധപ്പെടുന്നത്.പിന്നാലെ ഒരാൾ ബൈക്കിലെത്തി മെൽബിനെ കൂട്ടിക്കൊണ്ടുപോയി.പോലീസ് ആണെന്നു പറഞ്ഞാണ് കൊണ്ടുപോയത്. പിന്നീട് മൂന്ന് ദിവസം സ്റ്റേഷനിൽ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുകയും ഒടുവിൽ റിമാൻഡ് ചെയ്യുകയുമായിരുന്നു.തന്റെ മകൻ ഇങ്ങനെയൊരു തെറ്റ് ചെയ്യില്ല…

ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു

ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു l pathinezhukaarane kayyozhinju kaamuki l Rashtabhoomi

ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു പാലക്കാട്: ഫെയ്സ്ബുക്ക് കാമുകിയെത്തേടിയെത്തിയ യുവാവിന് ഒടുവിൽ തുണയായത് കേരളാ പോലീസ്. വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരനാണ് കാമുകിയെത്തേടി വടക്കാഞ്ചേരിയിലെത്തിയത്. എന്നാൽ കാമുകൻ അടുത്തെത്തി എന്ന് മനസ്സിലാക്കിയതോടെ യുവതി കയ്യൊഴിഞ്ഞു.മെസ്സെഞ്ചർ വഴിയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വളർന്നത്. തന്റെ വീട്ടിലേക്കുള്ള വഴി യുവതി പറഞ്ഞുകൊടുക്കുകയായിരുന്നു.എന്നാൽ കാമുകൻ വീടിനടുത്തെത്തി എന്നു മനസ്സിലാക്കിയതോടെ കാമുകി മൊബൈൽ ഡേറ്റ ഓഫ് ചെയ്തു പോയി. ഇവരുടെ ഫോൺനമ്പർ പോലും കയ്യിലില്ലാതിരുന്ന കാമുകൻ സമീപവാസികളോട് വിവരം പറഞ്ഞെങ്കിലും അതേ പേരിൽ നിരവധി പെൺകുട്ടികൾ പ്രദേശത്തുണ്ടായിരുന്നതിനാൽ കണ്ടെത്താനായില്ല. ഓട്ടോറിക്ഷയിലാണ് യുവതിയുടെ വീടിനു സമീപം പുതുക്കാട് വരെയെത്തിയത്.അതോടെ കയ്യിൽ കരുതിയിരുന്ന പണവും തീർന്നു. തുടർന്ന് ഓട്ടോഡ്രൈവർ തന്നെ യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്തിനെ കാണാനായി പാലക്കാട് പോകുന്നു എന്നു പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും…

യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിക്ക് ദാരുണാന്ത്യം

യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിക്ക് ദാരുണാന്ത്യം l self delivey death youtube l Rashtrabhoomi

യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിക്ക് ദാരുണാന്ത്യം യൂടൂബിന്റെ സഹായത്തോടെ പ്രസവമെടുക്കാൻ ശ്രമിച്ച അധ്യാപിക രക്തസ്രാവം മൂലം മരിച്ചു.തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിയായ കൃതിക(28)യാണ് മരിച്ചത്.ഗർഭം ധരിച്ചപ്പോൾ മുതൽ സ്വയം ചികിത്സയിലായിരുന്നു ഇവർ. പ്രസവ സമയത്തും ആശുപത്രിയെ സമീപിക്കാതെ യൂട്യൂബിന്റെ സഹായം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ.ഇതിനു സഹായകമാകുന്ന വീഡിയോകളും സ്ഥിരമായി കണ്ടിരുന്നു.ഗർഭിണിയായ യുവതികൾ ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടവും ഇവർ പാലിച്ചില്ല. പ്രസവ വേദന അനുഭവപ്പെട്ട പിന്നാലെ യുട്യൂബില്‍ നിന്ന് വീഡിയോയുടെ സഹായത്തോടെ പ്രസവം എടുക്കാന്‍ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തിരുമാനിച്ചു.എന്നാല്‍ പ്രസവ സമയത്തുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയും കൃതിക മരണപ്പെടുകയുമായിരുന്നു.ഇവരുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം

അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം l ambalappuzha police vehicle accident l Rashtrabhoomi

അമ്പലപ്പുഴയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മരണം ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരൂരില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല ഡ്രൈവര്‍ നൌഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ കണ്ടെത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.ഒരാളുടെ നില ഗുരുതരം.

അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക

അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക ഫോട്ടോയില്‍ കാണുന്ന ഊരും പേരും തിരിച്ചറിയാത്തതും ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്നതുമായ ഒരു പുരുഷന്‍റെ മൃതശരീരം 25/07/2018 തീയതി വൈകിട്ട് നാല് മണിയോടെ മുളവുകാട് നോര്‍ത്ത് അണ്ടര്‍പാസിന് സമീപം കൊച്ചി കായലില്‍ കാണപ്പെട്ടു. മുളവുകാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. അടയാള വിവരം : ഉദ്ദേശം 172 Cm. ഉയരം, വെളുത്ത നിറം, മഞ്ഞയും പച്ചയും കളറിലുളള ഫുള്‍ക്കൈ ചെക്ക് ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചിട്ടുണ്ട്. വലത് കാലില്‍ നാല് വിരലുകള്‍ മാത്രവും, ഇടത് കൈ ചൂണ്ട് വിരല്‍ നഖത്തില്‍ കറുത്ത മഷിപുരണ്ട പാടും കാണുന്നു. ഈ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുളവുകാട് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപെടുക. Mulavukad Police Station, Kochi City…

സൈബര്‍ ആക്രമണം ; ഡോ. ബിജു ഫേസ്ബുക്ക്‌ പേജ് ഡിലീറ്റ് ചെയ്തു

സൈബര്‍ ആക്രമണം ; ഡോ. ബിജു ഫേസ്ബുക്ക്‌ പേജ് ഡിലീറ്റ് ചെയ്തു തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു സംവിധായകൻ ഡോ. ബിജു തന്റെ ഫേസ്ബുക്ക്‌ പേജ് ഡിലീറ്റ് ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിച്ചതിനെതിരെ ബിജു നിശിതമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് താരത്തിന്റെ ആരാധകർ ബിജുവിന്റെ ഫേസ്ബുക്ക് പേജിൽ ഭീഷണി മുഴക്കിയത്.താരങ്ങളുടെ ആരാധകർക്കെതിരെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും വ്യക്തിഹത്യയിലൂടെ തന്റെ അഭിപ്രായങ്ങൾ നിഷ്പ്രഭം ആക്കാമെന്നു കരുതേണ്ടെന്നും ബിജു പറഞ്ഞു.

ഫിഫ ബെസ്റ്റ് പ്ലേയർ, ഇത്തവണ കടുത്ത പോരാട്ടം

ഫിഫ ബെസ്റ്റ് പ്ലേയർ, ഇത്തവണ കടുത്ത പോരാട്ടം l fifa best player selection l Rashtrabhoomi

ഫിഫ ബെസ്റ്റ് പ്ലേയർ, ഇത്തവണ കടുത്ത പോരാട്ടം ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെ കണ്ടെത്തുന്നതിനുള്ള ഫിഫ ബെസ്റ്റ് ഫുട്ബോളർമാരുടെ ലിസ്റ്റിൽ ഇത്തവണ കടുത്ത പോരാട്ടം. സാധാരണ മെസ്സിയുടെയും റൊണാൾഡോയുടെയും കുത്തക ആയ പുരസ്‌കാരം നേടാൻ ഇത്തവണ ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച്, ഫ്രഞ്ച് താരം എംബാപ്പെ എന്നിവരും മുൻപന്തിയിലുണ്ട്. ഇവരെക്കൂടാതെ ഹാരി കെയ്ൻ, ഈഡൻ ഹസാഡ്, കെവിൻ ഡി ബ്രൂയ്നെ, മുഹമ്മദ് സാല, റാഫേൽ വരാൻ, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ പട്ടികയിൽ ഇടം പിടിക്കാത്തത് ശ്രദ്ധേയമായി.സെപ്റ്റംബർ 24 നു ലണ്ടനിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ജേതാവിനെ പ്രഖ്യാപിക്കും.

കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്

കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്ജുഹൈദിന്റെ കഥയിങ്ങനെ...l facebook love bengali man at wayanad l Rashtrabhoomi

കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്ജുഹൈദിന്റെ കഥയിങ്ങനെ… കല്‍പ്പറ്റ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ജീവിതം കെട്ടിപ്പടുക്കാനിറങ്ങി തിരിച്ച് ജീവിതം തന്നെ വഴിമുട്ടിയവരുടെ കഥകൾ നാം നിരവധി കേട്ടിട്ടുണ്ട്.എന്നാൽ ഇവിടെ സംഗതി അല്പ്പം സീരിയസ്സാണ്.ഓൺലൈൻ കാമുകിയെത്തേടി അവളുടെ നാട്ടിലെത്തിയ യുവാവ് ഒടുവിൽ മടങ്ങുന്നത് രണ്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം! ബംഗ്ലാദേശ് സ്വദേശിയായ ജുഹൈദുൽ ഖാൻ എന്ന 25 കാരനാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടിയെത്തി കേരളത്തിൽ എത്തിയത്. പാസ്പോർട്ടും വിസയും സഹിതം മതിയായ രേഖകൾ ഒന്നുമില്ലാതെയാണ് ജുഹൈദ് അതിർത്തി കടന്നെത്തിയത്.ആകെയുണ്ടായിരുന്നത് കാമുകിയുടെ ഫോൺ നമ്പർ മാത്രം. അതുപയോഗിച്ച് യുവതിയെ കണ്ടെത്തിയ ജുഹൈദിനു കാണാൻ കഴിഞ്ഞതാകട്ടെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ.കാവ്യാ മാധവന്‍റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടാണ്‌ കക്ഷി വണ്ടികയറിയത്‌. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ യുവാവ് പക്ഷേ തിരിച്ചു പോകാനുള്ള രേഖകൾ…

ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് എംഎൽഎ!!

ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് എംഎൽഎ!! l Assam MLA kneels before voters to apologize l Rashtrabhoomi

വാക്കുപാലിക്കാന്‍ സാധിക്കാത്തതില്‍ ദുഖം ; ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് എംഎൽഎ!! ഗുവാഹത്തി: ജനങ്ങൾക്ക് കൊടുത്ത വാക്കുപാലിക്കാൻ സാധിക്കാതെ ജനങ്ങൾക്ക് മുന്നിൽ തൊഴുതു മാപ്പുപറഞ്ഞ് ഒരു ജനപ്രതിനിധി. അസമിലെ മരിയാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ രൂപ്‌ജ്യോതിയാണ് പൊതുജന മദ്ധ്യത്തിൽ മുട്ടുകുത്തി തൊഴുതത്. അപ്പര്‍ അസമിലെ ജോര്‍ഹട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ആവശ്യമായ സേവനങ്ങൾ ഏർപ്പെടുത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് സംഭവം. ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ പ്രസിഡന്റ് കൂടിയാണ് രൂപ്‌ജ്യോതി.സർക്കാർ ആശുപത്രിയ്ക്കു വേണ്ട സൗകര്യങ്ങളും ഡോക്ടറെയും നൽകിയിരുന്നെങ്കിലും താൻ ആശുപത്രി സന്ദർശിച്ച സമയത്ത് ആരും തന്നെ അവിടെ ഇല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.”ആശുപത്രിയിലെത്തുന്ന രോഗികള്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ അഭാവത്തെ കുറിച്ച് ആരോഗ്യമന്ത്രി ഡോ. ഹിമാന്ത ബിസ്വ ശര്‍മയ്ക്ക് പരാതി നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ ഡ്യൂട്ടിക്ക് വരാത്ത ദിവസത്തെ ശമ്പളം റദ്ദാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിക്കുകയും ചെയ്തു.…

പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത

പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത ; സ്വകാര്യ ഭാഗങ്ങളില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു കൊല്ലം:കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് ഏഴു വയസ്സുകാരിയോട് അമ്മയുടെ ക്രൂരത.കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ വയറിലും തുടയിലും ചട്ടുകം പഴുപ്പിച്ചു വെച്ചാണ് അമ്മ മറുപടി പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.അന്വേഷിച്ചപ്പോൾ പനിയാണ് എന്നാണ് വിവരം ലഭിച്ചത്‌.എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകണ്ട് കുട്ടിയോട് വിവരം തിരക്കിയ അധ്യാപകർ ഞെട്ടലോടെയാണ് സംഭവങ്ങൾ കേട്ടത്. രണ്ടാനമ്മയായ യുവതി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു.ടിപ്പർ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ.സ്കൂളിൽ എത്തിയ ഇയാളുടെ വണ്ടി നാട്ടുകാർ തല്ലിത്തകർത്തു.കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ചികിത്സ പൂർത്തിയായാൽ കുട്ടിയെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.