രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി

രാഷ്ട്രീയ നേതാക്കളും ഇനി 'ആപ്പ്' വഴി l Startup to find political leaders ajirajakumar l Rashtrabhoomi

രാഷ്ട്രീയ നേതാക്കളും ഇനി ‘ആപ്പ്’ വഴി ജനങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത നിരവധി രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും തട്ടിയിട്ട് സാധാരണക്കാരന് നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. എന്നാൽ ഈ നേതാക്കളൊക്കെ രാഷ്ട്രീയം സേവനമായാണോ കാണുന്നത് എന്നു ചോദിച്ചാൽ തീർച്ചയായും അല്ലായെന്നും പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് കഴിവും മികവുമുള്ള നേതാക്കളെ റിക്രൂട്ട് ചെയ്യാനായി ഒരു സ്റ്റാർട്ടപ്പ് വരുന്നത്..!തിരുവനന്തപുരം കേന്ദ്രമാക്കി പൊളിറ്റിക്കൽ റിക്രൂട്ട്‌മെന്റ് ഇന്നവേറ്റീവ് എന്ന പേരിലാണ് സ്റ്റാർട്ടപ്പ് വരുന്നത്.ചിങ്ങം ഒന്നിന് ആരംഭിക്കുന്ന ഈ വേറിട്ട ആശയത്തിന്റെ ശില്പി വെമ്പായം സ്വദേശിയും ശബ്ദഭൂമി ദിനപത്രത്തിന്‍റെ ചീഫ് എഡിറ്ററുമായ ആർ അജിരാജകുമാറാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യത,തൊഴിൽ മേഖല,നേതൃപാടവം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത്തരം നൈപുണ്യങ്ങൾ വളർത്തിയെടുക്കുകയും അനുയോജ്യമായ രാഷ്ട്രീയ പാർട്ടികളിലേക്ക് റിക്രൂട്ട് ചെയ്യുകയുമാണ് ഉദ്ദേശ്യം.രാഷ്ട്രീയ രംഗത്തെയും പത്രപ്രവർത്തന രംഗത്തേയും അനുഭവങ്ങളുടെ കരുത്തിലാണ് ഇത്തരമൊരു വേറിട്ട ആശയത്തിന് അജിരാജകുമാർ തയാറെടുക്കുന്നത്. പ്രസംഗ…

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും

ടി വി ചന്ദ്രന്‍റെ 'പെങ്ങളില' നാളെ ചിത്രീകരണം ആരംഭിക്കും l t v chandran new film pengalila l Rashtrabhoomi

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും പി ആര്‍ സുമേരന്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടി വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് പെങ്ങളില. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍,സംഗീതം വിഷ്ണു മോഹന്‍സിത്താര, ഗാനരചന പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് വി ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജി. ഷൈജു. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.…

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും 'അഞ്ജാതൻ'..? l actress attacked case new twist stanger man behind case l Rashtrabhoomi

ദിലീപിനു സഹായവുമായി തമിഴ്നാട്ടിൽ നിന്നും ‘അഞ്ജാതൻ’..? കേസ് പുതിയ വഴിത്തിരിവിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക പങ്കു വഹിച്ചു എന്നു കരുതപ്പെടുന്ന ‘അഞ്ജാതൻ’ പോലീസ് നിരീക്ഷണത്തിൽ.കേസിമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കവേയാണ് ഇയാളുടെ സാന്നിധ്യം പോലീസ് ശ്രദ്ധയിൽ പെടുന്നത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇയാൾ ഏറെ നേരം ദിലീപുമായി ഫോണിൽ സംസാരിച്ചിരുന്നു.ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എഎഎംഎ യുടെ അന്നത്തെ പ്രസിഡന്റായ ഇന്നസെന്റുമായും ഇയാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംശയം തോന്നിയ ഇദ്ദേഹം വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മണിക്കൂറുകളോളം ദിലീപുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ‘അജ്ഞാതന്റെ’ സാന്നിധ്യം പുതിയ വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളം ദിനപത്രത്തില്‍ എസ് നാരായണനാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ…