മുടിയഴകിന് പേരയില

മുടിയഴകിന് പേരയില l mudiyazhakinu perayila health l Rashtrabhoomi

മുടിയഴകിന് പേരയില മുടിയഴകിന്റെ കാര്യത്തിൽ ഞാനോ നീയോ എന്ന് ആണും പെണ്ണും മത്സരിക്കുമ്പോഴാണ് പ്രായഭേദമില്ലാതെ മുടികൊഴിച്ചലും അകാലനരയുമൊക്കെ ഇരുകൂട്ടർക്കും ഭീഷണിയാവുന്നത്. പരസ്യങ്ങളിലും മറ്റും കാണുന്ന എണ്ണകൾ മാറി മാറി പരീക്ഷിച്ചിട്ടും ഒരു രക്ഷയുമില്ലെന്ന് പരാതി പറയുന്നവർ നിരവധിയാണ്. ഈ പ്രശ്നത്തിന് ഒരുഗ്രൻ പ്രതിവിധിയാണ് പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ മുടികഴുകുക എന്നത്. അകാലനരയും മുടികൊഴിച്ചിലും മാറി ആരോഗ്യമുള്ള മുടി വളരാൻ ആഴ്ചയിൽ മൂന്ന് ദിവസം ഇത് ഉപയോഗിക്കാം. ഒരു പിടി പേരയില ഒരു ലിറ്റർ വെള്ളത്തിലിട്ട് ഇരുപത് മിനിറ്റ് തിളപ്പിക്കുക. താരനുള്ളവർക്ക് പേരയിലവെള്ളത്തിൽ ഇത്തിരി നാരങ്ങാനീരുകൂടി ചേർക്കാം. ഈ മിശ്രിതം തണുത്ത്കഴിയുമ്പോൾ നല്ലപോലെ തലയിൽ തേച്ചുപിടിപ്പിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകിക്കളയാം. തുടർച്ചയായി ചെയ്താൽ ഫലമുണ്ടാവുമെന്നകാര്യത്തിൽ സംശയമേ വേണ്ട.

വീട്ടുജോലിക്കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചയാല്‍ പിടിയില്‍

വീട്ടുജോലിക്കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചയാല്‍ പിടിയില്‍ l Rashtrabhoomi

വീട്ടുജോലിക്കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചയാല്‍ പിടിയില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദോഹയില്‍ കൊണ്ട് പോയി അന്യായമായി തടങ്കലില്‍ വച്ച് അമിതമായി തൊഴില്‍ എടുപ്പിച്ച് ചൂഷണം ചെയ്യുകയും പറഞ്ഞ ശമ്പളം കൊടുക്കാതെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ആള്‍ പിടിയില്‍. കടുങ്ങല്ലൂര്‍ വില്ലേജ് കുഞ്ഞിണ്ണിക്കര, കടൂക്കാട് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍റെ മകന്‍ 49 വയസ്സുള്ള സലീമിനെയാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പള്‍ എസ് ഐ ഫൈസല്‍ എം എസും സംഘവും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ യെ കൂടാതെ, എസ് ഐ മുഹമ്മദ് ബഷീര്‍, എ എസ് ഐ രാജന്‍, സി പി ഒ മാരായ അഭിലാഷ്, ജോയ് ചെറിയാന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഈ കേസ്സില്‍ ഇനിയും രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുവാനുണ്ടെന്ന് പോലീസ് അറിയിച്ചു.

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന്

'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' സെപ്റ്റംബർ 21ന് l aries-group-film-release-september-21 l Rashtrabhoomi

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് കൊച്ചി : സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ്ചെയ്യും.ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ-ഐക്കരക്കോണം, കൊച്ചിഎന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ചിത്രത്തിനുവേണ്ടി വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹമാണ്.അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ്’ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻമംഗലശ്ശേരി, സമർത്ഥ്‌ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ…

കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന

കേസ്സിനുപോയ വനിതാ അംഗങ്ങളെ തള്ളി താരസംഘടന നടി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഎംഎംഎയിൽ വീണ്ടും പൊട്ടിത്തെറി.കേസിൽ കക്ഷിചേരാനുള്ള കക്ഷിച്ചേരാനുളള എഎംഎംഎയുടെ ശ്രമം പാളാൻ കാരണം സംഘടനയിലെ വനിതാ അംഗങ്ങളെന്നു കുറ്റപ്പെടുത്തൽ.ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളെ കണ്ട നടൻ ജഗദീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ജഗദീഷിനെ തള്ളി നടി രചനാ നാരായണൻകുട്ടി രംഗത്തെത്തി.സംഭവത്തിനു ശേഷം ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് വനിതാ അംഗങ്ങളുടെ ഇടയിൽ നിന്നും ആരോപണം ഉയർന്നിരുന്നു.ഈ ആരോപണം ഇല്ലാതാക്കാനായിരുന്നു കേസിൽ കക്ഷി ചേരാനുള്ള നീക്കം.എന്നാൽ കേസിൽ കക്ഷി ചേരാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും പകരം വനിത അംഗങ്ങളുടെ താൽപര്യ പ്രകാരമായിരുന്നെന്നും ട്രഷറർ ജഗദീഷ് പറഞ്ഞു. യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചനയൊന്നും നടന്നിട്ടില്ലെന്നും .നൽകിയ ഹർജിയിൽ പാളിച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ അഭിപ്രായത്തിനെതിരെ…

ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഗായിക രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു പ്രശസ്ത പാകിസ്ഥാനി ഗായികയും നടിയുമായ രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന രേഷ്മ ഹാകിമാബാദിൽ തന്റെ സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെയെത്തിയ ഭർത്താവും രേഷ്മയും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ഇയാൾ രേഷ്മയ്ക്ക് നേരെ വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. പ്രതിയുടെ നാലാം ഭാര്യയാണ് രേഷ്മ. ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാകാരികളായ സ്ത്രീകൾക്ക് നേരെ പാകിസ്ഥാനിൽ ഇതിന് മുൻപും ഇത്തരത്തിലുള്ള ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം നടന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പാക്കിസ്ഥാനി അഭിനയത്രി സുൻബുൽ ഒരു സ്റ്റേജ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു. ഗായികയെന്നതിന് പുറമെ രേഷ്മ നല്ലൊരു അഭിനയത്രിയും കൂടിയായിരുന്നു.

നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു

നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു ആലപ്പുഴ:പുന്നമടക്കായലിൽ വച്ച് ഈ ശനിയാഴ്ച്ച നടക്കാനിരുന്ന 66 മത് നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 22 അണക്കെട്ടുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് വെള്ളംകളി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാഥിതിയാകുന്ന ഇത്തവണത്തെ നെഹ്‌റുട്രോഫി വള്ളംകളിയിൽ 20 ചുണ്ടൻവള്ളങ്ങളുൾപ്പെടെ 78 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക.

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ചതിക്കപ്പെട്ടെന്ന് ഹണി

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ഇയാളുടെ വളിപ്പ് ഇവിടെ വേണ്ടെന്ന് മുകേഷിനോട്‌ ഷമ്മി… ചതിക്കപ്പെട്ടെന്ന് ഹണി താരസംഘടനയായ ‘അമ്മ’യ്ക്ക് പുലിവാലൊഴിഞ്ഞ നേരമില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനനുകൂലമായി സംഘടന കൈകൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിരുന്നു.ചേരിതിരിവും ഇറങ്ങിപ്പോക്കും കത്ത് പൂഴ്ത്തലും വിവാദ പരാമർശങ്ങളുമൊക്കെയായി ‘അമ്മ’ വാർത്തകളിൽ നിറഞ് നിൽക്കുമ്പോൾ ഏറ്റവും പുതിയ വാർത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ വാക്കേറ്റമാണ്. അതെ സമയം സംഘടനയുടെ നിർദേശപ്രകാരം നടിയുടെ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയ താൻ ചതിക്കപ്പെട്ടു എന്ന് ഹണി റോസ് പരാതിപ്പെട്ടതും അമ്മയെ ആപ്പിലാക്കി.’അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തിലകനും സംഘടനയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഷമ്മിയുമായി ചർച്ച ചെയ്യവേ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനിരുന്ന തന്നെ പാരവയ്പ്പിലൂടെ പുറത്താക്കിയത് മുകേഷാണെന്ന് ഷമ്മി തുറന്നടിച്ചു. മാന്നാർ മത്തായി സ്‌പീക്കിങ് -2 ന്റെ സെറ്റിൽ…

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ചേട്ടനും അനിയനും അറസ്റ്റിൽ

അനിയനുമായി വിവാഹം ഉറപ്പിച്ചു ; ചേട്ടനെ കണ്ടപ്പോള്‍ പ്രണയം ചേട്ടനോടായി!! പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ പത്തനംതിട്ട : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയതിന് ചിറ്റാർ പന്നിയാർ കോളനി കിഴക്കേത്തറ വീട്ടിൽ വിഷ്ണു (24), സഹോദരൻ ജിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഏതാണ്ട് ഒരു വർഷം മുൻപാണ് ഇവർ പെൺകുട്ടിയുമായി പരിചയത്തിലാവുന്നതും പെൺകുട്ടി ജിഷ്ണുവുമായി പ്രണയത്തിലാവുന്നതും. ഇരുവരുടെയും വിവാഹം ഉറപ്പിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.ഇതിനിടെയാണ് പെൺകുട്ടിയും അമ്മയും സാമ്പത്തികബുദ്ധിമുട്ട് കാരണം ജിഷ്ണുവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അവിടെ വച്ച് പെൺകുട്ടി ജിഷ്ണുവിന്റെ ജേഷ്ട്ടനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഇരുവരുമായും ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തു. സഹോദരനുമായുള്ള പെൺകുട്ടിയുടെ ബന്ധത്തിൽ സംശയം തോന്നിയ ജിഷ്ണു പെൺകുട്ടിയെയും അമ്മയെയും വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയും അമ്മയും വീണ്ടും വിഷ്ണുവിനോടടുക്കാൻ ശ്രമിക്കുകയാണുണ്ടായത്. ഇതിൽ മനം നൊന്ത്…