സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ തലയോലപ്പറമ്പ്: വിവാഹ സൽക്കാരനെത്തിയ സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയ യുവാവ് അറസ്റ്റിൽ.കൊടുങ്ങല്ലൂർ ഉഴവത്തു കടവ് ആലിപ്പറമ്പിൽ അൻവർ സാദിത്തിനെയാണ് (23) തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങളാണ് മൊബൈലിൽ പതിഞ്ഞത്.ചടങ്ങിൽ ഇവന്റ് മാനേജറായാണ് ഇയാൾ എത്തിയത്. വസ്ത്രം മാറാനായി കയറിയപ്പോൾ മൊബൈൽ ക്യാമറ ഓണാക്കി വച്ച് ഇറങ്ങുകയായിരുന്നു.ശേഷം കയറിയ രണ്ട് സ്ത്രീകൾ റൂമിൽ വസ്ത്രം മാറുകയും ചെയ്തു.മൂന്നാമതു കയറിയ യുവതിയുടെ ശ്രദ്ധയിൽ ഓണാക്കിയ നിലയിൽ ക്യാമറ പെടുകയായിരുന്നു. ശേഷം മൊബൈൽ കൈക്കലാക്കിയ ശേഷം പോലീസിൽ അറിയിച്ചു.എന്നാൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞ വരെ കാത്തശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് കോടതിയിൽ ഹാജരാക്കി.

മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റർജി അന്തരിച്ചു

മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റർജി അന്തരിച്ചു l somnath chatterji passes away l Rashtrabhoomi

മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റർജി അന്തരിച്ചു ന്യൂഡൽഹി : മുൻ ലോക്സഭാ സ്‌പീക്കറും ഇടത്പക്ഷ നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് കൊൽക്കത്തയിലെ ഒരു സ്വകാര്യആശുപത്രിയിൽ ചിക്തസിലായിരുന്നു അദ്ദേഹം. ഡയാലിസിസ് നടത്തുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെത്തുടർന്നും ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. നാല്പത് ദിവസത്തെ ചിക്‌സയ്ക്ക് ശേഷം ആശുപത്രി വിട്ട അദ്ദേഹം ചൊവാഴ്ച്ച വീണ്ടും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ശനിയാഴ്ച്ച മുതൽ വെന്റിലേറ്ററിലായിരുന്നു.ലോക്സഭാ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ കമ്മ്യുണിസ്റ്റ് നേതാവാണ് സോമനാഥ് ചാറ്റർജി. അദ്ദേഹം പത്തു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2009 വരെ സ്പീക്കർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ 2008 ൽ പാർട്ടി പുറത്താക്കി. ആണവകരാർ വിഷയത്തെ തുടർന്ന് സി.പി.എം, യു.പി.ഐ സർക്കാരിന് നൽകിവന്ന പിന്തുണ പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ സോംനാഥ് തയ്യാറായില്ല. ഇതേത്തുടർന്നാണ്…

കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍, കണ്ടക്ടര്‍, ലോറി ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇതിൽ 8 പേരുടെ നില അതീവ ഗുരുതരമാണ്.പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം.