ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും

ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു… അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’? ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ സംഭാവന ചര്‍ച്ചയാകുന്നു… : ‘എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു’ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി നല്‍കിയ സംഭാവന ചര്‍ച്ചയാകുന്നു. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹയും അനിയൻ ബഹ്മയും ആണ് സംഭാവന നൽകി താരങ്ങളായിരിക്കുന്നത്. സ്ഥലം നല്‍കാന്‍ അച്ഛന്റെ സമ്മതം കിട്ടിയെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയണമെന്നും…

ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ

ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ വില്ലുപുരം: കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവർക്കായി സംഭാവന ചെയ്തു മാതൃക കാണിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം. അനുപ്രിയയുടെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു കുട്ടിയെ ഞെട്ടിച്ചു കളഞ്ഞു. അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചു. പ്രിയപ്പെട്ട…

പ്രളയദുരന്തത്തിൽ സ്വന്തം വിവാഹം പോലും മാറ്റി വച്ച് രാക്ഷകനായി രാജീവ് പിള്ള

പ്രളയദുരന്തത്തിൽ സ്വന്തം വിവാഹം പോലും മാറ്റി വച്ച് രാക്ഷകനായി രാജീവ് പിള്ള സാധാരക്കാർക്കോപ്പോം സാധാരണക്കാരായി വെള്ളിത്തിരയിലെ താരങ്ങൾ പ്രളയബാധിതരുടെ രക്ഷകരായി എത്തി യഥാർത്ഥ ഹീറോയിസം എന്താണെന്ന് പറയാതെ പറഞ്ഞ ദിവസങ്ങൾ കൂടിയാണ് കേരളീയർ പിന്നിട്ടത്. ടൊവീനോ തന്റെ നാടിനായി ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ വളരെ വൈകിയാണെങ്കിലും രാജീവ് പിള്ള തന്റെ നാട്ടിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വാർത്തയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. തന്‍റെ വിവാഹം പോലും മാറ്റിവെച്ചാണ് ഈ താരം നാട്ടിലെ രക്ഷാപ്രവർത്തകനായി മാറിയത്.നാല് ദിവസം മുന്‍പായിരുന്നു മഴയും മഹാപ്രളയവും കേരളത്തിന്‍റെ ജീവനെടുത്തത്. ശക്തമായ മഴയില്‍ രാജേഷിന്‍റെ ജന്‍മ നാടായ തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലും വെള്ളം കയറി. ഇതോടെ മറ്റൊന്നുമാലോചിക്കാതെ താരം അവിടേക്ക് തിരിച്ചു. രാജീവിന്‍റെ വീട്ടില്‍ വെള്ളം കയറില്ല. പക്ഷേ വീട്ടില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി.…