അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ചതിക്കപ്പെട്ടെന്ന് ഹണി

അമ്മ യോഗത്തിൽ മുകേഷും ഷമ്മിയും ഇടഞ്ഞു ; ഇയാളുടെ വളിപ്പ് ഇവിടെ വേണ്ടെന്ന് മുകേഷിനോട്‌ ഷമ്മി… ചതിക്കപ്പെട്ടെന്ന് ഹണി താരസംഘടനയായ ‘അമ്മ’യ്ക്ക് പുലിവാലൊഴിഞ്ഞ നേരമില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനനുകൂലമായി സംഘടന കൈകൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിരുന്നു.ചേരിതിരിവും ഇറങ്ങിപ്പോക്കും കത്ത് പൂഴ്ത്തലും വിവാദ പരാമർശങ്ങളുമൊക്കെയായി ‘അമ്മ’ വാർത്തകളിൽ നിറഞ് നിൽക്കുമ്പോൾ ഏറ്റവും പുതിയ വാർത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ വാക്കേറ്റമാണ്. അതെ സമയം സംഘടനയുടെ നിർദേശപ്രകാരം നടിയുടെ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയ താൻ ചതിക്കപ്പെട്ടു എന്ന് ഹണി റോസ് പരാതിപ്പെട്ടതും അമ്മയെ ആപ്പിലാക്കി.’അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തിലകനും സംഘടനയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഷമ്മിയുമായി ചർച്ച ചെയ്യവേ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനിരുന്ന തന്നെ പാരവയ്പ്പിലൂടെ പുറത്താക്കിയത് മുകേഷാണെന്ന് ഷമ്മി തുറന്നടിച്ചു. മാന്നാർ മത്തായി സ്‌പീക്കിങ് -2 ന്റെ സെറ്റിൽ…

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ചേട്ടനും അനിയനും അറസ്റ്റിൽ

അനിയനുമായി വിവാഹം ഉറപ്പിച്ചു ; ചേട്ടനെ കണ്ടപ്പോള്‍ പ്രണയം ചേട്ടനോടായി!! പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ പത്തനംതിട്ട : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയതിന് ചിറ്റാർ പന്നിയാർ കോളനി കിഴക്കേത്തറ വീട്ടിൽ വിഷ്ണു (24), സഹോദരൻ ജിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഏതാണ്ട് ഒരു വർഷം മുൻപാണ് ഇവർ പെൺകുട്ടിയുമായി പരിചയത്തിലാവുന്നതും പെൺകുട്ടി ജിഷ്ണുവുമായി പ്രണയത്തിലാവുന്നതും. ഇരുവരുടെയും വിവാഹം ഉറപ്പിച്ചെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.ഇതിനിടെയാണ് പെൺകുട്ടിയും അമ്മയും സാമ്പത്തികബുദ്ധിമുട്ട് കാരണം ജിഷ്ണുവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അവിടെ വച്ച് പെൺകുട്ടി ജിഷ്ണുവിന്റെ ജേഷ്ട്ടനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഇരുവരുമായും ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തു. സഹോദരനുമായുള്ള പെൺകുട്ടിയുടെ ബന്ധത്തിൽ സംശയം തോന്നിയ ജിഷ്ണു പെൺകുട്ടിയെയും അമ്മയെയും വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയും അമ്മയും വീണ്ടും വിഷ്ണുവിനോടടുക്കാൻ ശ്രമിക്കുകയാണുണ്ടായത്. ഇതിൽ മനം നൊന്ത്…

ജലനിരപ്പുയരുന്നു; ഇടമലയാർ രാവിലെ തുറക്കും

ജലനിരപ്പുയരുന്നു; ഇടമലയാർ രാവിലെ തുറക്കു l idamalayar-dam-thurakkum l Rashtrabhoomi

ജലനിരപ്പുയരുന്നു; ഇടമലയാർ രാവിലെ തുറക്കും ചെറുതോണി : ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഇ ടമലയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ തുറക്കും .അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്നുച്ചയോടെ ജലനിരപ്പ് 168.52 മീറ്ററായി ഉയർന്നിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. ഏതാണ്ട് ഒരു മണിക്കൂർ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഡാം തുറന്നാൽ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

ആലപ്പുഴയില്‍ നാലംഗ സംഘം നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി

ആലപ്പുഴയില്‍ നാലംഗ സംഘം നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി l navavadhuvine akramicha sangam pidiyil l Rashtrabhoomi

ആലപ്പുഴയില്‍ നാലംഗ സംഘം നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി ആലപ്പുഴ: നവവധുവിനെ പരസ്യമായി അപമാനിച്ചു യുവാക്കൾ.നാലംഗ സംഘം പരസ്യമായി യുവതിയുടെ വസ്ത്രം വലിച്ചു കീറി. മുതുകുളം ആറാട്ടുപുഴ വലിയഴീക്കലിലാണ് സംഭവം. ഒൻപതു ദിവസം മുൻപായിരുന്നു യുവതിയുടെ വിവാഹം. കുടുംബത്തോടൊപ്പം കടപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.യുവതിയുടെ ഭര്‍ത്താവും സഹോദരനും പൊഴിയില്‍ ചൂണ്ടയിട്ടിരുന്നു. അല്‍പ്പം അകലെ നില്‍ക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്റെ അരികിലേക്ക് വരികയായിരുന്നു. ഈ സമയമാണ് യുവാക്കള്‍ തടഞ്ഞതും കടന്നുപിടിച്ചതും. യുവതിയുടെ കൈയ്യില്‍ ഒന്നര വയസുള്ള കുഞ്ഞുമുണ്ടായിരുന്നു.കുഞ്ഞിന്റെ കഴുതിലുണ്ടായുരുന്ന സ്വർണമാല ഇവർ പൊട്ടിക്കാൻ ശ്രമിച്ചു എന്നും ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെയും സഹോദരനെയും മർദിക്കുകയും കമ്പി കൊണ്ടു കുത്തുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. തുടർന്ന് കടപ്പുറത്ത് നിന്നും പോകാൻ ശ്രമിച്ച ഇവരെ അക്രമിസംഘം പിന്തുടർന്ന് എത്തി ഉപദ്രവിച്ചു. യുവതിയുടെ വസ്ത്രം ഇവർ വലിച്ചു കീറി. ആ സമയം സംഘത്തിൽ നാലുപേർ…

രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ

രാജി സഹകരണമില്ലെങ്കിൽ മാത്രം - മോഹൻലാൽ l sahakarichillenkil raji mohanlal amma wcc l Rashtrabhoomi

രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ കൊച്ചി : നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് താരസംഘടനായ ‘അമ്മ’ കൈക്കൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിന് പിന്നാലെ ആക്രമണത്തിനിരയായ നടിയുൾപ്പെടെ നാല് പേർ സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ട സംഘടന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു ശ്രമം എന്ന നിലയിൽ നടിയുടെ കേസിൽ കക്ഷി ചേരുന്നതിനായും ശ്രമിച്ചിരുന്നു.വനിതാ-ജഡ്ജി വേണമെന്നും വിചാരണ തൃശ്ശൂരിലേക്ക് മാറ്റണമെന്നും പരിചയസമ്പത്തുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രചന നാരായൺകുട്ടിയും ഹണി റോസും കക്ഷി ചേരാൻ ശ്രമിക്കുകയായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള മോഹൻലാലിൻറെ തീരുമാനം സംഘടനയിലുള്ളവർ തന്നെ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മോഹൻലാൽ രാജിവയ്ക്കാൻ പോകുകയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ്…

ചികിത്സ നിഷേധിച്ച ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് വീഡിയോ

ചികിത്സ നിഷേധിച്ച ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് വീഡിയോ l pregnant lady viral post aganisst Dr abdul rasheed mananthavady govt hospital l Rashtrabhoomi

പിച്ച കാശിന് വേണ്ടി ഗര്‍ഭിണിക്ക് ശകാരം ; ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍ മാന്തവാടി : മാനന്തവാടി ഗവണ്മെന്റ് ഹോസ്പിറ്റലിലെ കുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ : അബ്‌ദുൾ റഷീദിനെതിരെയാണ് ഗർഭിണിയായ യുവതി ഫേസ്ബുക്ക്പോസ്റ്റിലൂടെ പ്രതികരിച്ചത്. തന്റെ കുഞ്ഞുമായി ഗവൺമെന്റ് ആശുപത്രിയിലെത്തിയ തനിക്ക് അർഹതപ്പെട്ട സൗജന്യ സ്കാനിങ് നിഷേധിക്കുകയും മാനസികമായി തന്നെ തളർത്തുകയും ചെയ്തതിന്റെ പേരിലാണ് യുവതി ഫേസ്ബുക് വീഡിയോ ചെയ്തത്. ഛർദ്ദിച്ചവശയായി ആശുപത്രിയിലെത്തിയ താൻ ഇത്തവണ സ്കാനിങ് ആശുപത്രിയിൽ തന്നെ ചെയ്യാനുള്ള കുറിപ്പ് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് മറ്റു രോഗികളുടെ മുന്നിൽ വച്ച് തന്നെ അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തതെന്ന് എലിസബത്ത് പോസ്റ്റിൽ പറയുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ തന്റെ കുഞ്ഞ്മകന്റെ കൈപിടിച്ചു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്ന തന്റെ ദുരവസ്ഥ വല്ലാത്ത മാനസികസംഘർഷത്തിന് ഇടയാക്കിയെന്നും നീതി കിട്ടാഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി കുറിച്ചു. “എന്റെ…

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ്

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ് l director rosha about udayananuthaaram l Rashtrabhoomi

സരോജ് കുമാർ മമ്മൂക്കയല്ല താനായിരുന്നു ; തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് മറുപടിയുമായി റോഷൻ ആൻഡ്രൂസ് സംവിധായകൻ എന്ന നിലയിൽ തനിക്ക് വലിയ സ്വീകാര്യത നേടിത്തന്ന ഉദയനാണ് താരം എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രീതികരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ സംഭവ കഥ പറഞ്ഞ ഉദയനാണ് താരം സിനിമ മേഖലയിലെ പല കാര്യങ്ങളെയും തുറന്നു കാണിച്ചിരുന്നു. മോഹൻലാൽ മീന എന്നിവരെ നായികാ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശ്രീനിവാസൻ ആയിരുന്നു.എന്നാൽ റിലീസ് സമയം മുതൽ ചിത്രം പല മുൻനിര അഭിനേതാക്കളെയും കളിയാക്കുന്ന തരത്തിൽ ഉള്ളതാണെന്ന വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രം സൺഗ്ലാസിനെ കുറിച്ച് പറഞ്ഞത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ സരോജ് കുമാറിനെ ഒരുപാട് ആളുകളുടെ മിശ്രിതം ആയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ആരെയെങ്കിലും…

കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ്‌ പിടിയിൽ

കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ്‌ പിടിയിൽ l vannappuram kambakakkaanam murder case rape statement by libeesh l Rashtrabhoomi

കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ്‌ പിടിയിൽ : കൊലയ്ക്ക് മുന്‍പ് അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്തതായി മൊഴി ഇടുക്കി : നാടിനെ നടുക്കിയ തൊടുപുഴ കമ്പക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പോലീസ് പിടിയിലായി. രണ്ട് ഫോണും വീട്ടിൽ ഉപേക്ഷിച്ച ശേഷം ബുധനാഴ്ച്ച പുലർച്ചെ നേര്യമംഗലത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കാൻ എത്തിയപ്പോഴാണ് ഇയാൾ പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊല്ലപ്പെട്ട കൃഷ്ണന്റെ പ്രാധാന ശിഷ്യനായ അനീഷ് കൂടി പിടിയിലായതോടെ കേരളത്തെ ഞെട്ടിച്ച അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷ.അതേസമയം, ഇന്നലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കൂട്ട്പ്രതി ലിബീഷിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട്പോകും. പ്രതികൾ കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ട്ടിച്ച് പണയം വച്ച സ്വർണം വീണ്ടെടുക്കുന്നതിനൊപ്പം കാരിക്കോട്ടെ ലിബീഷിന്റെ വീട്ടിലും കൊലനടന്ന കമ്പക്കാനത്തെ വീട്ടിലും എത്തിച്ച്…

കലൈഞ്ജര്‍ വിടവാങ്ങി

കലൈഞ്ജര്‍ വിടവാങ്ങി l karunanidhi passes away l Rashtrabhoomi

കലൈഞ്ജര്‍ വിടവാങ്ങി തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി അന്തരിച്ചു.പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വൈകുന്നേരം മുതൽ ചികിത്സകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.94 കാരനായ കരുണാനിധിയുടെ നില തിങ്കളാഴ്ച അല്പ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും പിന്നീട് വശളാവുകയായിരുന്നു. അദ്ദേഹത്തിന്റെ നില മോശമായതിനെ തുടർന്ന് നിരവധി ആളുകൾ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ ഇതിനോടകം ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിട്ടുണ്ട്.ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക്

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത - റുംപ പ്രമാണിക്ക് l asradha kondu jeevan rakshichu roompa pramani l Rashtrabhoomi

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക് ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ നഷ്ടപ്പെടാൻ എന്ന് പറയാറുണ്ട്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു ജീവൻ രക്ഷിച്ച് നാട്ടിലെ താരമായി മാറിയിരിക്കുകയാണ് കൊൽക്കത്താകാരിയായ റുംപ പ്രമാണിക്ക് എന്ന പതിനൊന്നാം ക്ലാസ്സുകാരി.കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 220 km അകലെ നാരായൺ ഘട്ട് എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്. ഇംഗ്ലീഷ് ക്ലാസ്സ് തകൃതിയായി നടക്കുന്നതിനിടയിൽ റുംപയൊന്ന് പുറത്തേക്ക് നോക്കി. ജനലിലൂടെ അവൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. സ്കൂളിൽ നിന്നുമൊരല്പം അകലെയുള്ള കുളത്തിലേക്ക് ഒരു കൊച്ചുകുഞ്ഞ് ഒറ്റയ്ക്ക് നടന്നുപോകുന്നു. നിമിഷങ്ങൾക്കകം ആ കുഞ്ഞ് കാൽവഴുതി വീഴുന്നതു കണ്ട റുംപ മറ്റൊന്നുമോർക്കാതെ ടീച്ചറോട് അനുവാദം പോലും ചോദിക്കാതെ ക്ലാസ്സ് മുറി വിട്ട് പുറത്തേക്കോടി. ക്ലാസ്സിൽ നിന്നൊരു കുട്ടി പെട്ടന്ന് പുറത്തേക്കോടിപ്പോയത് കണ്ടമ്പരന്ന ടീച്ചർ…