സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് ശാഹിദ് തിരുവള്ളൂറിന്റെ 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് ശാഹിദ് തിരുവള്ളൂറിന്റെ 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍ കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയെഴുതി അഞ്ച് തവണ പരാജയപ്പെട്ടിട്ടും പതറാതെ ആറാം തവണ ലക്ഷ്യം കണ്ട ശാഹിദ് തിരുവള്ളൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിവില്‍ സര്‍വീസിനെ ലളിതമായി പരിചയപ്പെടുത്തിയിരിക്കുകയാണ്. സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്ക് പ്രചോദനമായി 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍ ശാഹിദ് തിരുവള്ളൂര്‍ എഴുതിയിരിക്കുകയാണ്. സിവിൽ സർവീസിനെ കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾക്ക് ഈ പോസ്റ്റ് മറുപടി നൽകും. ശാഹിദ് തിരുവള്ളൂരിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…

പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍

പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍ l parikketta yuvathykku doctor pakaram jeevanakkarante chikilsa l Latest Malayalam News l Kerala News l Malayalam Film News l Rashtrabhoomi

പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍; ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന രീതിയിൽ വീഡിയോ പ്രചരിച്ചു, യഥാർത്ഥത്തിൽ അത് ആശുപത്രി അധികൃതരുടെ അനാസ്ഥയായിരുന്നു; സംഭവമിങ്ങനെ :- വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ഡോക്ടര്‍ക്ക് പകരം ആശുപത്രി ജീവനക്കാരന്‍ തുന്നലിടുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നാല്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൊബൈല്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന പേരിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് ഗുരുതരമായ വീഴ്ചയാണെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദിണ്ടിഗലിൽ ആണ് സംഭവം. ഗ്ലൗസ് പോലും ധരിക്കാതെ ജീവനക്കാരന്‍ യുവതിയുടെ മുഖത്തുള്ള മുറിവ് തുന്നിച്ചേര്‍ക്കുന്നതാണ് വീഡിയോ. സംഭവം വിവാദമായതോടെ വീഡിയോ പലയിടത്തുനിന്നും നീക്കി. വിഷയം അന്വേഷിച്ചുവരികയാണെന്നും വീഡിയോയില്‍ രോഗിക്ക് തുന്നലിടുന്നത്…

മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍

മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍ l Bodybuilder asia winner muralikumar arrested for rape case l Latest Malayalam News l Kerala News l Malayalam Film News l Rashtrabhoomi

മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍ കോട്ടയം സ്വദേശിയും സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഏഷ്യ ജേതാവുമായ മുരളി കുമാര്‍ അറസ്റ്റില്‍. യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനിടെ ഇരുപത്തിരണ്ടുകാരിയായ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പികുകയായിരുന്നു. പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോട്ടയത്തെ പ്രമുഖ ഹോട്ടലില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തന്നെ ചായ കുടിക്കനെന്ന പേരില്‍ വശീകരിച്ചു ഹോട്ടലില്‍ എത്തിച്ചു ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. എന്നാല്‍ മുരളികുമാര്‍ ഇത് നിഷേധിച്ചു. പരസ്പ്പരമുള്ള സമ്മതപ്രകാരമാണ് ഹോട്ടലില്‍ എത്തിയതെന്നാണ് മുരളികുമാര്‍ പറയുന്നത്. പീഡനത്തിനിടെ യുവതിക്ക് കടുത്ത രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്നു ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. തന്നെ മയക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ഡോക്ടറോട് പറഞ്ഞു. ഇതേതുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ പോലീസ്…

സേലത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു ; മരിച്ചവരില്‍ മലയാളികളും

സേലത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു ; മരിച്ചവരില്‍ മലയാളികളും സേലം മാമാങ്കം ബൈപാസ്സിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉളപ്പടെ ഏഴു പേര്‍ മരിച്ചു. ഇതില്‍ നാല് മലയാളികള്‍ ഉള്ളതായാണ് സൂചന. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജെയിംസിനെയാണ് തിരിച്ചറിഞ്ഞത്. ബംഗ്ലൂരില്‍ നിന്നും തിരുവല്ലയ്ക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 37 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട ബസ്സില്‍ നിന്നും ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല. അപകട വിവരം അറിഞ്ഞു ജില്ലാ കളക്ടര്‍ രോഹിണി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ സേലത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.