നവജാത ശിശുക്കൊല വീണ്ടും; മലപ്പുറത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

നവജാത ശിശുക്കൊല വീണ്ടും; മലപ്പുറത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി l lady killed her newborn baby at malappuram

നവജാത ശിശുക്കൊല വീണ്ടും; മലപ്പുറത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മലപ്പുറം: കോഴിക്കോട് ബാലുശ്ശേരിയില്‍ കഴിഞ്ഞദിവസം യുവതി പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീല എന്ന യുവതിയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന് പറഞ്ഞ് സഹോദരന്‍ ശിഹാബ് നീബലയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു, 57 പേര്‍ മരിച്ചു

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു, 57 പേര്‍ മരിച്ചു പ്രളയഭീതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീതിയില്‍. ഇതുവരെ 57 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. പകര്‍ച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ 57 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ചികിത്സ തേടിയ 1016 പേരില്‍ 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്റ വിതരണത്തിന് പുറമെ കൂടുതല്‍ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ലക്ഷണങ്ങള്‍…