ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു

ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു l Oxygen cylinder explosion alappuzha ambulance kerala

ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു ആലപ്പുഴ: ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു. ചമ്പക്കുളം ഗവ. ആശുപത്രിക്കു മുന്നിലാണ് സംഭവം ഉണ്ടായത്. നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ ആണ് അപകടത്തില്‍ മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീന് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു.

പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് കൃത്രിമകണ്ണ് വച്ച് കച്ചവടം; കച്ചോടം പൂട്ടിച്ച് ഉപഭോക്താവ്

പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് കൃത്രിമകണ്ണ് വച്ച് കച്ചവടം; കച്ചോടം പൂട്ടിച്ച് ഉപഭോക്താവ് കുവൈറ്റ് : മീൻ കേടാവാതിരിക്കാൻ മനുഷ്യർക്ക് ഹാനീകരമായ പല രാസവസ്തുക്കളും കലർത്തി വിൽക്കുന്നു എന്ന വാർത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. നീലനിറത്തിൽ തിളങ്ങുന്നമീനും, സ്വർണം വെളുപ്പിച്ച മീനുമൊക്കെ നമ്മള് കണ്ടിട്ടുണ്ട്. എന്നാൽ പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് വെപ്പുകണ്ണ് വച്ച് കച്ചവടം നടത്തിയത് ഇങ് കേരളത്തിലല്ല. അതങ്ങ് കുവൈറ്റിലാണ്. തട്ടിപ്പിന്റെ പുതിയ രീതികൾ കുവൈറ്റിലെ ഒരു മൽസ്യ മാർകെറ്റിൽ നിന്നും വാങ്ങിയ മീൻ കഴുകിയപ്പോഴതാ വെപ്പുകണ്ണ് ഇളകി ചീഞ്ഞളിഞ്ഞ യഥാർത്ഥ കണ്ണ് പുറത്ത് വരുന്നു. പിന്നോട്ടും വൈകിയില്ല. യുവാവ് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു . നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായപ്പോൾ കുവൈറ്റ് ഉപഭോക്ത്രവകുപ്പ് ഇടപ്പെട്ട് കട പൂട്ടിച്ചു. മീനിന്റെ കണ്ണ് നോക്കിയാണ് സാധാരണക്കാരൊക്കെ അതിന്റെ പഴക്കം തീരുമാനിക്കുന്നത്. എന്നാൽ പഴക്കം അറിയാതിരിക്കാൻ വെപ്പുകണ്ണ് ഫിറ്റ്…

ഇല്ലാത്ത അപകടമുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ; ബെൻസ്കാറുടമ അറസ്റ്റിൽ

ഇല്ലാത്ത അപകടമുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ; ബെൻസ്കാറുടമ അറസ്റ്റിൽ l Benz car owner cheated insurance company

ഇല്ലാത്ത അപകടമുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ; ബെൻസ്കാറുടമ അറസ്റ്റിൽ തൃശ്ശൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കാർ അപകടത്തിൽപ്പെട്ടെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ ബെൻസ്കാറുടമ അറസ്റ്റിലായി. വെള്ളാനദി റോഡിൽ ഊരാളത്ത് ബിസി (43) യെയാണ് ആണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കുറുപ്പം ബ്രാഞ്ച് ഡിവിഷണൽ മാനേജറുടെ പരാതിയിൻമേൽ അറസ്റ്റ് ചെയ്തത്. ഇൻഷുറൻസ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ കാശുതട്ടാനായി ഇയാൾ കൂട്ടുകാരുടെ സഹായത്തോടെ കാർ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാർ പൂർണ്ണമായും നശിച്ചെന്ന് കാണിച്ച് ഇൻഷുർ ചെയ്തിരുന്ന മുഴുവൻ തുകയ്ക്കും ക്ലെയിം ചെയ്യുകയും ചെയ്തു. 16 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള കാർ ഇയാൾ 24 ലക്ഷം രൂപയ്ക്കാണ് ഇൻഷുർ ചെയ്തിരുന്നത്. സംശയം തോന്നിയ അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെ കള്ളി വെളിച്ചത്തായി.

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം l Acid attack wife kozhikodu kerala

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം കോഴിക്കോട് : മുക്കം കല്ലുരുട്ടിയിൽ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കല്ലുരുട്ടി സ്വദേശി സ്നേഹ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.ചൊവാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി ജൈസനെതിരെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി!

വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! l MLA vadhu olichodi tamilnadu politics

വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! ഈറോഡ് : തമിഴ്നാട്, ഭവാനിസാഗർ AIADMK എം എൽ എ S. ഈശ്വരന്റെ പ്രതിശ്രുതവധു കാമുകനോടൊപ്പം ഒളിച്ചോടി. 43 കാരനായ ഈശ്വരനും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ 23 വയസ്സ്കാരി ആർ സന്ധ്യയുമായുള്ള വിവാഹം സെപ്റ്റംബർ 12 ന് ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ബന്നാരി അമ്മൻ കോവിലിൽ വച്ച് നടക്കാനിരിക്കെയാണ് പ്രതിശ്രുതവധുവിന്റെ തിരോധാനം. ശനിയാഴ്ച്ച 11 മണിയോടെ സത്യമംഗലത്തിനടുത്തുള്ള സഹോദരിയുടെ വീട്ടലേക്കെന്നും പറഞ്ഞാണ് എം സി എ ക്കാരിയായ സന്ധ്യ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും ഇവിടെയെത്തിയിട്ടിട്ടില്ല എന്നറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ സന്ധ്യയ്ക്കായി തിരച്ചിൽ നടത്തി. സന്ധ്യയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. ഒടുവിൽ ഞായറാഴ്ച്ച സന്ധ്യയുടെ അമ്മ തങ്കമണി കടത്തൂർ പോലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. തന്റെ മകൾ സന്ധ്യ തിരുപ്പൂരിലെ കൊളത്തുപാളയത്തുള്ള വിഗ്‌നേഷുമായി പ്രണയത്തിലായിരുന്നെന്നും സന്ധ്യ…

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ്

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് l vidya vox me to campaign

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് മി ടൂ ക്യാമ്പയിന്റെ ഭാഗമായും മറ്റും തങ്ങൾക്ക് നേടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ് പ്രശസ്തയായ നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. കുട്ടികാലത്ത് അച്ഛനിൽ നിന്നുമുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ പ്രശസ്ത ഗായികയും യൂട്യൂബറുമായ വിദ്യ വോക്‌സും രംഗത്തെത്തിയിരിക്കുന്നു. ചെന്നൈയിലാണ് ജനിച്ചതെങ്കിലും എട്ടുവയസ്സുമുതൽ അമേരിക്കയിലാണ് വിദ്യ വോക്‌സ് എന്ന വിദ്യ അയ്യർ വളർന്നത്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടുന്ന വിദ്യയുടെ യൂട്യൂബ് വിഡിയോകളെല്ലാം തന്നെ വൈറൽ ആയിരുന്നു. അമേരിക്കയിലായിരുന്നകാലത്ത് വർണ്ണ വിവേചനം എന്താണെന്ന് ശെരിക്കും അറിഞ്ഞിട്ടുണ്ടെന്നും ഒരു പാട് പ്രതിസന്ധികളിലൂടെ താൻ കടന്ന്പോയിട്ടുണ്ടെന്നും വിദ്യ പറയുന്നു. അച്ഛൻ അമ്മയെയും, തന്നെയും സഹോദരങ്ങളെയുമെല്ലാം ഉപദ്രവിച്ചിരുന്നതായും എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും വിദ്യ പറയുന്നു. കുട്ടിയായിരിക്കെ അച്ഛന്റെ ഈ പെരുമാറ്റം തന്റെ മനസ്സിനെ…

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി l Bjp election mohanlal thiruvananthapuram narendra modi

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ മോഹന്‍ലാലിനെ ബിജെപി ‘സ്ഥാനാര്‍ഥിയാക്കി’. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പ്രമുഖ ദേശീയമാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത നല്‍കി. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി രംഗത്തെത്തി. പ്രചാരണങ്ങള്‍ സത്യമല്ലെന്ന് രാജ്യസഭാംഗം വി.മുരളീധരന്‍ പ്രതികരിച്ചു. വിശ്വശാന്തി എന്ന സ്വന്തം സംഘടനയുടെ ആവശ്യാര്‍ത്ഥം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും നരേന്ദ്രമോദി അറിയിച്ചെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെ പുകഴ്ത്തി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ശശി തരൂരും മോഹന്‍ലാലും തിരുവനന്തപുരം മണ്ഡലത്തില്‍ മുഖാമുഖം എന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.വിശ്വശാന്തി ഫൗണ്ടേഷന്റെ…