ഭർത്താവിനെ വിട്ടുകിട്ടണം; വനിതാകമ്മീഷനെ കുഴക്കി യുവതിയുടെ പരാതി

ഭർത്താവിനെ വിട്ടുകിട്ടണം; വനിതാകമ്മീഷനെ കുഴക്കി യുവതിയുടെ പരാതി l Kerala women commission adalath

ഭർത്താവിനെ വിട്ടുകിട്ടണം; വനിതാകമ്മീഷനെ കുഴക്കി യുവതിയുടെ പരാതി തിരുവനന്തപുരം : തൈക്കാട് റസ്റ്റ് ഹൗസിൽ വച്ചുനടന്ന വനിതാകമ്മീഷൻ അദാലത്തിലാണ് കമ്മീഷനെ കുഴക്കുന്ന പരാതിയുമായി യുവതിയെത്തിയത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിനെ അദ്ദേഹത്തോടൊപ്പം അവിടെ കഴിയുന്ന അവിവാഹിതയായ സഹോദരിയും അമ്മയും തന്നിൽ നിന്നും അകറ്റി നിർത്തുകയാണെന്നും. അദ്ദേഹത്തെ വിട്ടുകിട്ടണമെന്നുമായിരുന്നു യുവതിയുടെ പരാതി. രണ്ടാം വിവാഹമാണെന്ന സത്യം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയതെന്നും. അന്വേഷിച്ചപ്പോൾ മുൻ ഭാര്യ ബന്ധമൊഴിഞ്ഞു പോയത് കുടുംബാംഗങ്ങളുടെ മോശം പെരുമാറ്റം കാരണമാണെന്നും യുവതി പറഞ്ഞു. അടുത്ത സിറ്റിങ്ങിൽ ആരോപണവിധേയനായ ഭർത്താവിനെ വിളിച്ചുവരുത്താനും പ്രശ്നം പരിഹരിക്കാനും അദാലത്തിൽ തീരുമാനമായി. മറ്റൊരു കേസ്, സ്വത്ത് തട്ടിയെടുത്ത് മകനും മരുമകളും, തന്നെ പുറത്താക്കി എന്ന പരാതിയുമായി വന്ന അയിരൂർ സ്വദേശിയായ ഒരമ്മയുടേതായിരുന്നു. കേസ് പരിശോധിച്ച കമ്മീഷൻ അംഗങ്ങൾ ആധാരത്തിൽ മരണം വരെ അമ്മയ്ക്ക് വീട്ടിൽ കഴിയാനുള്ള അവകാശമുണ്ടെന്ന് കണ്ടെത്തി.…

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ l Actress found dead at hotel room

നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സിനിമാതാരം പായല്‍ ചക്രബര്‍ത്തിയെ സിലിഗുരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി സിലിഗുരിയിലെ ഹോട്ടലില്‍ മുറിയെടുത്ത താരം രാവിലെ ഏറെനേരമായിട്ടും പുറത്തിറങ്ങുന്നത് കാണാതായപ്പോൾ സംശയം തോന്നിയ ജീവനക്കാർ വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. ഏറെ നേരം മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ അവർ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച ; ബന്ദിയാക്കി 25 പവൻ സ്വർണവും പണവും തട്ടി

കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച ; ബന്ദിയാക്കി 25 പവൻ സ്വർണവും പണവും തട്ടി l Mathrubhumi news editor moshanam akramanam kannur

കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച ; ബന്ദിയാക്കി 25 പവൻ സ്വർണവും പണവും തട്ടി കണ്ണൂർ : മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം 25 പവൻ സ്വർണവും പണവും എടിഎം കാർഡും ഗൃഹോപകരണങ്ങളും കവർന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ച വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും പരിക്കേൽപ്പിച്ച് ബന്ദികളാക്കിയ ശേഷമാണ് മോഷണം നടത്തിയത്. ഇരുവരും കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പുലർച്ചെ 1 മണിയോടെ കണ്ണൂർ താഴെചൊവ്വയിലെ വീട്ടിലെത്തിയ അക്രമികൾ മുൻവാതിൽ തകർത്താണ് അകത്ത് കടന്നത്. ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിയിടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ മോഷ്ട്ടാക്കൾ കടന്ന്കളഞ്ഞതോടെ സ്വയം കെട്ടുകളഴിച്ച വിനോദും ഭാര്യയും പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം…

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല- ചരിത്രമായി സുപ്രീം കോടതിവിധി

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല- ചരിത്രമായി സുപ്രീം കോടതിവിധി l Supreme court verdict on LGBT case

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല- ചരിത്രമായി സുപ്രീം കോടതിവിധി ന്യൂഡൽഹി : സ്വവർഗ്ഗരതി ക്രിമിനൽകുറ്റമായി കാണുന്ന ഐ പി സി 377 റദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പരസ്പ്പരസമ്മതത്തോടുകൂടെയുള്ള സ്വവർഗ്ഗരതി കുറ്റകരമല്ലെന്ന് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്ന് വാദം നടക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. സ്വവർഗ്ഗരതി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ മുന്നൂറ്റിഎഴുപത്തിയേഴാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നർത്തകൻ എന്‍ എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവര്‍ സമർപ്പിച്ച പൊതുതാല്പര്യ ഹർജികളിലാണ് വിധി വന്നിരിക്കുന്നത്. ഈ വകുപ്പ് മൗലികാവകാശലംഘനമാണെന്ന് അവർ 2016 ൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പ്…

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം l Playback singer vaikam vijayalakshmi marriage malayalam film

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വിജയലക്ഷ്മിയെപ്പോലെതന്നെ സംഗീതം ഏറെ ഇഷ്ട്ടപ്പെടുന്നയാളാണ് അനൂപും. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. സംഗീതമാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന് ഇരുവരും പറയുന്നു.സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മി 5 മണിക്കൂർ തുടർച്ചയായി ഗായത്രിവീണ മീട്ടി ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുണ്ട്. കഴിവും ദൈവാനുഗ്രഹവും ആവോളമുള്ള ഈ കലാകാരി വൈകല്യങ്ങളെ മറികടന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത് 2013 ൽ റീലീസായ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് വിജയക്ഷ്മി ആലപിച്ച ഗാനങ്ങളത്രയും ഹിറ്റുകളായിരുന്നു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി…

യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ

യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ l Young IPS police officer poison uttar pradesh

യുവ ഐ പി എസ് ഓഫീസർ വിഷം കഴിച്ച് ആശുപത്രിയിൽ ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവ ഐ.പി.എസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്.പി സുരേന്ദ്രകുമാര്‍ ദാസിനെ (30) ബുധനാഴ്ച്ച രാവിലെ ആണ് ഔദ്യോഗിക വസതിയിയില്‍ വച്ച് ബോധരഹിതനായ അവസ്ഥയിൽ കണ്ടെത്തിയത്. അവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്. ഇദ്ദേഹമിപ്പോൾ കാണ്‍പുര്‍ റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്.അഞ്ചു വര്‍ഷം മുന്‍പാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്രകുമാര്‍ ദാസ് സിവില്‍ സര്‍വീസില്‍ പ്രവേശനം നേടിയത്. 2014 ഐ.പി.എസ് ബാച്ചിലെ ഓഫീസറായ ഇദ്ദേഹത്തിന് ഈയടുത്തകാലത്താണ് ജില്ലയില്‍ സ്വതന്ത്ര ചുമതല ലഭിച്ചത്.