പ്രളയക്കെടുതിയില്‍ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഏറ്റവും പുതിയ കാര്‍ സമ്മാനിച്ച് മഹീന്ദ്ര

പ്രളയക്കെടുതിയില്‍ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഏറ്റവും പുതിയ കാര്‍ സമ്മാനിച്ച് മഹീന്ദ്ര l mahindra sponsered new car to jaisal keral floods

പ്രളയക്കെടുതിയില്‍ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഏറ്റവും പുതിയ കാര്‍ സമ്മാനിച്ച് മഹീന്ദ്ര കോഴിക്കോട്: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇനി മഹീന്ദ്രയുടെ സമ്മാനം. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ ഇറാം മോട്ടോഴ്‌സാണ് ജൈസലിന് സമ്മാനിച്ചത്. കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്. പ്രതീക്ഷിക്കാതെ തേടി വന്ന സൗഭാഗ്യത്തിന്റെ അമ്ബരപ്പിലാണ് ജൈസല്‍.കാര്‍ ലോഞ്ചിങ് ദിവസം തന്നെയാണ് ജൈസലിന് സമ്മാനിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം ആവണം എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ് പറഞ്ഞു. രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായ മലപ്പുറം ട്രോമകെയര്‍ അംഗങ്ങളെ ചടങ്ങില്‍ മെഡലുകള്‍ നല്‍കി ആദരിച്ചു. എ.പ്രദീപ്…

നീതിയ്ക്കായി കന്യാസ്ത്രീകളുടെ നിരാഹാര സമരം

നീതിയ്ക്കായി കന്യാസ്ത്രീകളുടെ നിരാഹാര സമരം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു. ഹൈക്കോടതി ജംങ്ഷനിലാണ് നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് പരസ്യ പ്രതിഷേധവുമായി രംഗഞ്ഞെത്തിയതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കന്യാസ്ത്രീക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പരാതിക്കാരിയായ കന്യാസ്ത്രിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കാനെത്തി. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രികള്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ്…

കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി മാറ്റി വാങ്ങാം

കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി മാറ്റി വാങ്ങാം l Exchange damaged 2000 rupee note

കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി മാറ്റി വാങ്ങാം മുംബൈ: കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന്, നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കാത്തതിനാല്‍ ഒട്ടേറെ പേരാണ് പരാതി ഉന്നയിച്ചത്. ബാങ്കുകളില്‍ പരാതിയുമായി എത്തുമ്പോള്‍ ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും 2009ലെ നോട്ട് റീഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ കീറിയതും മുഷിഞ്ഞതുമായ രണ്ടായിരത്തിന്റേത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞിരുന്നില്ല. രണ്ടായിരത്തിന്റെയും, ഇരുന്നൂറിന്റെയും, പുതിയ അഞ്ഞൂറിന്റെയും, നോട്ടുകള്‍ മാറ്റിനല്‍കാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ പത്ത്, ഇരുപത്, അന്‍പത്, നൂറ് നോട്ടുകളും…

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍ l jacob vakkancherry arrested

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍ എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരി അറസ്റ്റില്‍. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ഇയാളെ കൊച്ചി ചമ്പക്കരയില്‍ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന മുറവിളികള്‍ ശക്തമായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.