ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ പുലിയൂര്‍ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

വിവാഹ സദ്യ തികഞ്ഞില്ല; വിളമ്പാൻ നിന്നവർക്ക് നേരെ കയ്യേറ്റം

വിവാഹ സദ്യ തികഞ്ഞില്ല; വിളമ്പാൻ നിന്നവർക്ക് നേരെ കയ്യേറ്റം ആ​ല​പ്പു​ഴ: വിവാഹ സദ്യ തി​ക​യാ​ഞ്ഞ​തി​നെ ചൊ​ല്ലി വി​ളമ്പാൻ നി​ന്ന​വ​രെ കയ്യേറ്റം ചെയ്തു. വിദ്യാര്‍ഥിയടക്കമുള്ള​വ​ര്‍​ക്കാ​ണ് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തുമ്പോളി തീ​ര്‍​ഥ​ശേ​രി​ക്കു സ​മീ​പ​മു​ള്ള ഒ​രു വി​വാ​ഹ​വീ​ട്ടി​ലായിരുന്നു സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ തു​മ്പോ​ളി വ​ട​ക്കേ​യ​റ്റം വി.​എ. ടോ​ണി(21)​യെ​യും മ​റ്റൊ​രു ബാ​ല​നെ​യും ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ക്ഷ​ണം തി​ക​യാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ള​മ്ബാ​ന്‍​നി​ന്ന യൂ​ണി​ഫോ​മി​ട്ട​വ​രെ​യെ​ല്ലാം മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ആ​ല​പ്പു​ഴ നോ​ര്‍​ത്ത പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാര്യയുടെ തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യയുടെ തല വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ചിക്കമംഗളൂർ: ഭാര്യയ്ക്ക് കാമുകനുമായി അവിഹിത ബന്ധമെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിൽ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. ചിക്കമംഗളുരു സ്വദേശിയായ സതീഷ്(35) എന്നയാളാണ് ഭാര്യ രൂപയുടെ തല വെട്ടിയെടുത്ത്.ഭാര്യയെ താന്‍ വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്തെങ്കിലും രൂപ തന്‍റെ സുഹ്യത്തിനൊപ്പം ചേര്‍ന്ന് തന്നെ വഞ്ചിച്ചെന്നാണ് സതീഷ് പറയുന്നത്. കാമുകനു വേണ്ടി ഭാര്യ ലോണെടുത്തെന്നും വര്‍ഷങ്ങളായി അവര്‍ തന്നെ വഞ്ചിച്ചെന്നുമാണ് സതീഷ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സതീഷ് വ്യക്തമാക്കി ഭാര്യയുടെ കാമുകന്നെന്ന് ഇയാള്‍ ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടെന്നും തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പി.സി ജോർജിനെ തേചൊട്ടിച്ച് റിപ്പബ്ലിക്ക് ടിവി അവതാരിക

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പി.സി ജോർജിനെ തേചൊട്ടിച്ച് റിപ്പബ്ലിക്ക് ടിവി അവതാരിക l pc-geroge-mla-insulting-victim-nun-on-republic-tv

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പി.സി ജോർജിനെ തേചൊട്ടിച്ച് റിപ്പബ്ലിക്ക് ടിവി അവതാരിക വാർത്താസമ്മേളനത്തിനി ടയിൽ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വിവാദപരാമർശം നടത്തിയ പി.സി ജോർജ് എം എൽ യെ ചോദ്യം ചെയ്ത് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ അവതാരിക.ചാനൽ ചർച്ചയിൽ പീഡനത്തിനിരയായ കന്യാസ്ത്രീയെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് പി.സി ജോ‌ർജ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് അവതാരകയെ പ്രകോപിപ്പിച്ചു. പീഡനത്തിനിരയായ ഒരു സ്ത്രീ ഇത്ര തരംതാണരീതിയിൽ അപമാനിച്ചിട്ട് താങ്കൾക്ക് എങ്ങിനെയാണ് ഇത്തരത്തിൽ ചിരിച്ചുകൊണ്ട് മറുപടി പറയാൻ ധൈര്യപ്പെടുന്നതെന്ന് അവതാരക ചോദിച്ചു.കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ വച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ നൂറുശതമാനവും ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു. അവരെ ഒരു കന്യാസ്ത്രീയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ ജോർജ് പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയതിന്റെ…

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ്

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ് l kerala-floods-rescue-story

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ് ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞിന് പെട്ടെന്നുണ്ടായ പനി; സംഭവമിങ്ങനെ… ചേലച്ചുവട് ചോലിക്കരയില്‍ തോമസിനേയും കുടുംബത്തെയും ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത്…

എച്ച്.ഡി.എഫ്‌.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് കൊലപാതകം ; സഹപ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ

എച്ച്.ഡി.എഫ്‌.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് കൊലപാതകം ; സഹപ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ l hdfc vice president sidhartha murder case

എച്ച്.ഡി.എഫ്‌.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തി; സഹപ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ മുംബൈ: കഴിഞ്ഞ ബുധനാഴ്‌ച മുതൽ കാണാതായ എച്ച്.ഡി.എഫ്‌.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാംഘ്‌വിയുടെ മൃതദേഹം മുംബയിലെ കല്യാണിൽ നിന്ന് കണ്ടെടുത്തു. ഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകർ തന്നെയാണ് കൊല നടത്തിയത് എന്ന നിഗമനത്തിൽ സിദ്ധാർത്ഥിന്റെ സഹപ്രവർത്തകരുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇക്കൂട്ടത്തിൽ 20 വയസുകാരനായ ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.കൊല്ലപ്പെട്ട സിദ്ധാർഥിനോടുള്ള തൊഴിൽപരമായ അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.ബുധനാഴ്‌ച രാത്രി ഏഴരയ്‌ക്ക് ലോവർപരേൽ കമലാമിൽസിലെ ഓഫീസിൽ നിന്നും ദക്ഷിണ മുംബയിലെ അപാർട്ട്മെന്റിലേക്ക് പോകും വഴിയാണ് സിദ്ധാർഥിനെ കാണാതാവുന്നത്.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു l kerala-womens-commission-member-shahida-kamal-attacked

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ചതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഹിദയെ ആക്രമിച്ചത്.വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു.തലയ്ക്കും മുഖത്തും മര്‍ദ്ദനമേറ്റ ഷാഹിദ കമാല്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപം കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ഷാഹിദ കമാലിനെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചത്. ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.