ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു; സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി

ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു; സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി നോയിഡ: മാല എന്ന ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു. സംഭവത്തില്‍ സൗരഭ് ദിവാകര്‍, റിതു എന്നീ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ വീടിനു സമീപം താമസിക്കുന്നവരാണ് ദമ്പതികള്‍. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദില്‍ നിന്ന് സ്യൂട്ട്കേസിലാക്കിയ നിലയില്‍ മൃതദേഹം കിട്ടിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാല വിവാഹിതയായത്. തനിക്ക് വിവാഹത്തിന് ലഭിച്ച ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും റിതുവിനെ ഈ പെണ്‍കുട്ടി കാണിച്ചിരുന്നു. ഇവയെല്ലാം കൈക്കലാക്കാന്‍ വേണ്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മാലയുടെ വീട്ടിലെത്തി മടങ്ങിപ്പോയ റിതു തന്റെ ഭര്‍ത്താവായ സൗരഭിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. മാലയുടെ ഭര്‍ത്താവായ ശിവം ജോലിക്ക് പോയ സമയത്ത് മാലയെ ഇവര്‍ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.…

ബലാത്സംഗം: ആള്‍ദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ബലാത്സംഗം: ആള്‍ദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മാണ്ഡ്യയിലെ വിവാദ ആള്‍ദൈവം വിദ്യഹംസ ഭാരതിയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യാതെ കര്‍ണാടക പൊലീസ്. ഭര്‍ത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി പരാതി നല്‍കിയിരുന്നു. അഞ്ച് ദിവസം മുമ്പാണ് പരാതി നല്‍കിയത്. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റുളളൂവെന്ന് പൊലീസ് ഇപ്പോഴും പറയുന്ന വാദം. മാണ്ഡ്യ പാണ്ഡവപുരയിലെ ത്രിധമ ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം വിദ്യഹംസ ഭാരതിക്കെതിരെയാണ് പരാതി. കടം തീര്‍ക്കാന്‍ വിദ്യഹംസയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവ് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. മൈസൂരു കുവെംപു നഗര്‍ പൊലീസിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ. ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു യുവതിയുടെ ഭര്‍ത്താവിന്. കടം തീര്‍ക്കാന്‍ പോംവഴികളന്വേഷിച്ച ഭര്‍ത്താവ് ഒടുവില്‍ വിദ്യഹംസ സ്വാമിയുടെ പേര് പറഞ്ഞു. അദ്ദേഹത്തെ കണ്ടാല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന്…