മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ l Makante ormmakkayi roadile kuzhikal adaykkunna achan

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ മുംബൈ: മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി റോഡിലെ കുഴികളടക്കുന്നത് ദിനചര്യയാക്കിയിരിക്കുകയാണ് ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരൻ. 2015 ജൂലൈയിലാണ് മകനായ 16 വയസ്സുള്ള പ്രകാശ് അപകടത്തില്‍ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണമായിരുന്നത്. അന്നുമുതലാണ് റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് ദദറാവോ തീരുമാനിച്ചത്. 600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്. മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശിഷ്ടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്റെ മകനെപ്പോലെ ഇനി ആരും മരിക്കാനിടയാകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നാല്‍പത്തി രണ്ടുകാരനായ ബില്‍ഹോര വ്യക്തമാക്കി. മഴക്കാലത്ത് മുംബൈയിലെ റോഡുകളില്‍ അപകടം സര്‍വ്വ സാധാരണമാണ്. കുഴികളില്‍ വെള്ളം കയറുന്നതോടെ അവ തിരിച്ചറിയുക അസാധ്യമാകും. 27,000 ത്തിലധികം വലിയ കുഴികള്‍…

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി l Nambi narayanan case supreme court judgement

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം അപമാനിക്കലാണെന്നാണു സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അന്വേഷിക്കും.…