ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ

ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ l nurses attacked doctor

ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ ബീഹാർ: ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേത്രരോഗ വിദഗ്ധനായ ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ബിഹാറിലെ കതിഹാറിലാണ് സംഭവം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുകയാണ്. ഡോക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് നഴ്‌സുമാര്‍ സിവില്‍ സര്‍ജനെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിവില്‍ സര്‍ജന്‍ നേത്രരോഗ വിദഗ്ധനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇവര്‍ ഇരുവരും സംസാരിക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ കൂട്ടമായി എത്തി ഡോക്ടറെ മര്‍ദിച്ചത്. അറുപതോളം നഴ്‌സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരിയാണ് അടിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് l university course become better wife

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് ഭോപ്പാല്‍: വേറിട്ട പാഠ്യപദ്ധതിയുമായി ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാല. പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല അവതരിപ്പിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്‌സിന്റെ സിലബസ് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിന്റെ ഭാഗമാകാം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍ വീട്ടുകാരുടെ മുന്നില്‍ ഇതൊരു ‘പ്ലസ് പോയിന്റ് ‘ആകുമെന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം. ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് സംസ്‌കാര സമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ സുഭദ്രമാക്കുകയാണേ്രത കോഴ്‌സിന്റെ ലക്ഷ്യം. എന്തായാലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനുള്ള കാരണമായിരിക്കുകയാണ് പുതിയ കോഴ്‌സ്. നല്ല വധുക്കളെ…

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി l farmer owned jaguar car celeberation

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കിയാണ് സന്തോഷം പങ്കുവച്ചത്. സുരേഷ് പോക്ലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്. ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് പറയുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട ഇവര്‍ നല്‍കി.

എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു- ഷീബയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍

എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു- ഷീബയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍ l kochi srm road murder sheeba

എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു- ഷീബയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍ കൊച്ചി: കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സഞ്ജു പൊലീസിനോട് പറഞ്#ത്, എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചുവെന്നാണ്. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെയാണ് ഭര്‍ത്താവ് സഞ്ജു (39) കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച് ഷീബ വെട്ടേറ്റ് മരിച്ചത്. ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നങ്ങള്‍ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷീബയെ രക്ഷിക്കുന്നതിനിടയില്‍ അമ്മ അഫ്‌സയ്ക്കും വെട്ടേറ്റിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയുടെ മൃതദേഹം ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഞ്ജുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു….’ എന്നാണ് സഞ്ജു പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ സ്വദേശിയായ സഞ്ജു ഗള്‍ഫിലായിരുന്നു. മൂന്ന്…

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍ l bishop franco mulakkal rape nun case statement by sister anupama

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍; സിസ്റ്റര്‍ അനുപമയുടെ വെളിപ്പെടുത്തല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്തെത്തി. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് ആദ്യം മാനഭംഗപ്പെടുത്തിയത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയുമാണ് സിസ്റ്റര്‍ അനുപമ. 2014 മേയ് അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20-ാം നമ്പര്‍ മുറിയില്‍ കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യം പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍, നാളത്തെ ചടങ്ങില്‍ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വ്വം അവിടെ…

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി l social-media-found-that-singer-train-theevandi-malayalam-film

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി ടൊവിനോ നായകനായ തീവണ്ടിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി….ഈ ഗാനം സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ ഏറ്റുപാടുകയുണ്ടായി. എന്നാല്‍ മലയാളികളുടെ മനം കവര്‍ന്നത് ഒരു തമിഴ് പെണ്‍കൊടി അത് ആലപിച്ചപ്പോഴാണ്. അവളെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. 30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ…