ഗോസ്റ്റ് റൈഡർ കൊച്ചിയില്‍ അറസ്റ്റിലായി

ഗോസ്റ്റ് റൈഡർ കൊച്ചിയില്‍ അറസ്റ്റിലായി l kochi city police arrest l Kerala Latest News

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യുന്ന ഗോസ്റ്റ് റൈഡർ അറസ്റ്റിലായി പാലാരിവട്ടം: ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കടന്ന് ആക്രമിക്കുന്നത് പതിവാക്കിയ ഗോസ്റ്റ് റൈഡർ എന്നറിയപ്പെടുന്ന നിഖിൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ച് താമസിക്കുന്നതും സഞ്ചരിക്കുന്നതുമായ സ്ത്രീകളുടെ യാത്രാസമയം നിരീക്ഷിച്ച് അവരെ പിന്തുടർന്ന് ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്നത് പതിവായതോടെ ഓപ്പറേഷൻ ഗോസ്റ്റ് റൈഡർ എന്ന പേരിൽ പ്രതി സഞ്ചരിക്കുന്ന വഴികളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.

ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം

ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം l evexpo south india Electric Vehicle Expo Bengaluru 2018

ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ആഭ്യന്തര വാഹനങ്ങള്‍ക്ക് പുറമെ, നിരവധി വിദേശ വാഹനങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി എന്നീ നിര്‍മാതാക്കളാണ് പ്രധാനമായും വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും ഇവി എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, നൂതനമായ ലിഥിയം ബാറ്ററികള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടിലാണ് വാഹന മേള നടക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പാര്‍ലമെന്റ് അഫേഴ്‌സ് മന്ത്രി അനന്ദ് കുമാര്‍ തുടങ്ങിയ കേന്ദ്ര മന്ത്രിമാര്‍ ഇവി…

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം l Hyderabad Murder attempt

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് നഗരത്തില്‍ വെച്ച് യുവതിയുഫെ പിതാവ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്ക് നേരെയായിരുന്നു വധശ്രമം. മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍…