ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു l Badminton stars Saina Nehwal Kashyap to marry on December

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്‌വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും. തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ പുല്ലേല ഗോപീചന്ദിന്റെ അക്കാ‌ഡമിയിൽ വച്ചാണ് ഇരുവരും തമ്മിലടുക്കുന്നത്. 2014 ൽ ഗോപീചന്ദുമായി തെറ്റിയ സൈന ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോഴും കശ്യപ് സൈനയെ കാണാനെത്തുമായിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതോടെ പൊതുവേദിയിൽ വച്ച് കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം സൈന തുറന്നു…

സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം

സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം l family-supports-nun-sister-lucy

സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയോട് ഇടവകപ്രവർത്തങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് മാനന്തവാടി രൂപത ആവശ്യപ്പെട്ടു. എന്ത് കാരണത്താലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടിഎടുത്തതെന്ന് അറിയില്ലെന്നും കാരണം സഭ വ്യക്തമാക്കണമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. സിസ്റ്റർ ലൂസിക്ക് ശക്തമായ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. സഭയുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും വീട്ടുകാർ അറിയിച്ചു. പുറത്താക്കൽ നടപടിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ വീട്ടിലെത്താനിരുന്ന മദർ സുപ്പീരിയറടക്കമുള്ള സഭാപ്രതിനിധികളോട് ഇക്കാര്യം പറഞ് ഇങ്ങോട്ട് വരേണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അധ്യാപകജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ സഭയിൽ നിന്നും പുറത്താക്കാനുള്ള ഈ നീക്കത്തെ അവസാനം വരെ ചെറുക്കുമെന്നും കാസർക്കോട് ബൈഡൂർ ഇടവകയിൽപ്പെട്ട കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സമൂഹമാധ്യമങ്ങളിൽ സഭയ്ക്കെതിരെ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറ് മേടിച്ചു, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് സിസ്റ്റർ…

വിചിത്രമായ വിവാഹ ക്ഷണക്കത്ത്

വിചിത്രമായ വിവാഹ ക്ഷണക്കത്ത് l different wedding invition letter wedding cards Kerala Wedding kerala matrimony Kerala latest news

5000 രൂപയില്‍ കുറയാത്ത സമ്മാനം കൊണ്ടുവരണം,മേക്കപ്പ് അധികമാകരുത്….വിചിത്രമായ വിവാഹ ക്ഷണക്കത്തിലെ നിബന്ധനകൾ പത്തു…  പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യു.കെയിലെ ഒരു വിവാഹ ക്ഷണക്കത്ത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകളുമുണ്ട്. ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. വിവാഹത്തിനെത്തുന്നവര്‍ വധുവിനോട് സംസാരിക്കാന്‍ പാടില്ല, സമ്മാനങ്ങള്‍ ഇത്ര തുകയുടേതായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ക്ഷണക്കത്തിലുള്ളത്. തങ്ങള്‍ക്കിഷ്ടടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ ഈ ക്ഷണക്കത്തിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. കത്തിലെ നിബന്ധനകള്‍; വിവാഹത്തിന് 15-30 മിനിട്ടുകള്‍ക്ക് മുമ്പ് എത്തുക.വെള്ള,ക്രിം, ഐവറി നിറങ്ങള്‍ ധരിക്കരുത.മുടി പോണിടെയില്‍ ആയി കെട്ടുക.വലിയ മേക്കപ്പ് ഒന്നും അണിയരുത്.വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.നിര്‍ദേശിക്കുന്നത് വരെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഹാഷ്ടാഗ്…

ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ?

ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ? l gut bacteria

ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ? ക്രിക്കറ്റ് എന്ന് പറയുമ്പോൾ ക്രിക്കറ്റ് കളിയെ കുറിച്ചാകും പെട്ടെന്ന് ഓർമ്മ വരുന്നത്. എന്നാൽ ക്രിക്കറ്റ് കഴിക്കാൻ കൂടി ഉള്ളതാണത്രേ. എന്താണെന്നല്ലേ… നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണത്. ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ദി സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 18നും 48നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം ആളുകളിലാണ് നാലാഴ്ച പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയവര്‍ക്ക് രണ്ടാഴ്ച ക്രിക്കറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും രണ്ടാഴ്ച സാധാരണ ഭക്ഷണവും നല്‍കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്.ക്രിക്കറ്റ് ഉള്‍പ്പെട്ട പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുണ്ടായെന്ന് കണ്ടെത്തി. ചീവിടുകളെ ഭക്ഷിക്കുന്നത് ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെ ഭക്ഷിക്കുന്നത് വിദേശരാജ്യങ്ങളില്‍ സ്വീകാര്യമായ ഭക്ഷണരീതിയാണ്. ലോകത്താകമാനം 2 ബില്ല്യണ്‍ ആള്‍ക്കാര്‍ പ്രാണികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. ചില വിദേശ രാജ്യങ്ങളിൽ…

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കേണ്ട

പകരം ഇനി മുതൽ ഡിജിലോക്കർ മതി

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനി മുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക…

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കേണ്ട

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി l digital documents for checking

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക്…

പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ l jalandhar bishop franco mulakkal arrest kerala nun rape case

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ്ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഫ്രാങ്കോ.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഫ്രാങ്കോയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി കേരളാ പോലീസ് ജലന്ധറില്‍ പോയിരുന്നെങ്കിലും ഫ്രാങ്കോ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫ്രാങ്കോ പത്തൊന്‍പതാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യ ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി വിട്ടയക്കുകയായിരുന്നു. ഇന്ന്…

പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ l jalandhar bishop franco mulakkal arrest kerala nun rape case

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ്ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഫ്രാങ്കോ.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഫ്രാങ്കോയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി കേരളാ പോലീസ് ജലന്ധറില്‍ പോയിരുന്നെങ്കിലും ഫ്രാങ്കോ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫ്രാങ്കോ പത്തൊന്‍പതാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യ ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി വിട്ടയക്കുകയായിരുന്നു. ഇന്ന്…

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ l justice kemal pasha on nun rape case

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ കൊച്ചി: പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയക്കരുതെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളില്‍ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കവെയാണ് കെമാല്‍പാഷ തുറന്നടിച്ചത്. സ്ത്രീകള്‍ക്കു നീതി കിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിനു എല്ലാവരും ഇറങ്ങണമെന്നും, സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണെന്നും കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീ നല്‍കിയ ഫ്രാങ്കോയ്‌ക്കെതിരായ പീഡനപരാതിയില്‍ പോലീസ് നടപടിയില്‍ അദ്ദേഹം തൃപ്തനല്ല. ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതു പോലെയാണ് പോലീസെന്ന് കെമാല്‍പാഷ പറഞ്ഞു. കേസ് കോടതി പരിഗണിക്കുന്നു എന്ന കാരണം കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് നിരവധി സുപ്രീംകോടതി…

ഗോസ്റ്റ് റൈഡർ കൊച്ചിയില്‍ അറസ്റ്റിലായി

ഗോസ്റ്റ് റൈഡർ കൊച്ചിയില്‍ അറസ്റ്റിലായി l kochi city police arrest l Kerala Latest News

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യുന്ന ഗോസ്റ്റ് റൈഡർ അറസ്റ്റിലായി പാലാരിവട്ടം: ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കടന്ന് ആക്രമിക്കുന്നത് പതിവാക്കിയ ഗോസ്റ്റ് റൈഡർ എന്നറിയപ്പെടുന്ന നിഖിൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ച് താമസിക്കുന്നതും സഞ്ചരിക്കുന്നതുമായ സ്ത്രീകളുടെ യാത്രാസമയം നിരീക്ഷിച്ച് അവരെ പിന്തുടർന്ന് ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്നത് പതിവായതോടെ ഓപ്പറേഷൻ ഗോസ്റ്റ് റൈഡർ എന്ന പേരിൽ പ്രതി സഞ്ചരിക്കുന്ന വഴികളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.