ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം

ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം l evexpo south india Electric Vehicle Expo Bengaluru 2018

ദക്ഷിണേന്ത്യയിലെ ആദ്യ ഇ-വെഹിക്കിള്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ആഭ്യന്തര വാഹനങ്ങള്‍ക്ക് പുറമെ, നിരവധി വിദേശ വാഹനങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി എന്നീ നിര്‍മാതാക്കളാണ് പ്രധാനമായും വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും ഇവി എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, നൂതനമായ ലിഥിയം ബാറ്ററികള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടിലാണ് വാഹന മേള നടക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പാര്‍ലമെന്റ് അഫേഴ്‌സ് മന്ത്രി അനന്ദ് കുമാര്‍ തുടങ്ങിയ കേന്ദ്ര മന്ത്രിമാര്‍ ഇവി…

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം l Hyderabad Murder attempt

മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിൽ അച്ഛന്റെ എതിർപ്പ്; പട്ടാപകൽ ദുരഭിമാന കൊലപാതക ശ്രമം മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് നഗരത്തില്‍ വെച്ച് യുവതിയുഫെ പിതാവ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്ക് നേരെയായിരുന്നു വധശ്രമം. മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍…

നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍ l wayanad young couples murder case arrest

വായനാട്ടിൽ നവദമ്പതികൾ കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റിലായി വയനാട്: വെള്ളമുണ്ട സ്വദേശികളായ വാഴയില്‍ ഉമ്മറിനേയും ഭാര്യ ഫാത്തിമയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജൂലായ് ആറിനായിരുന്നു ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന വിശ്വന്‍ കുറച്ചുനാളായി നാട്ടില്‍ നിന്ന് മാറി ലോട്ടറി വില്‍പ്പന നടത്തുകയായിരുന്നു. വീട്ടില്‍ നവദമ്പതികള്‍ മാത്രമാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ വിശ്വന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മോഷണത്തിനായി വീട്ടിലെത്തുകയായിരുന്നു. മോഷണ ശ്രമം ചെറുക്കുന്നതിനിടെ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി. ഇതോടെ രണ്ട് പേരുടേയും മരണം സംഭവിക്കുകയും ചെയ്തു. പൈപ്പ് പോലുള്ള കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരുടേയും തലയോട്ടി…

വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി

വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി l Staff nurse recruitment

വിദേശത്ത് സ്റ്റാഫ് നേഴ്സ് ആയി ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി പാലാരിവട്ടം: പാലാരിവട്ടം ഗോൾഡ് സൂക്കിൽ പ്രവർത്തിച്ച് വരുന്ന മെഡ്‌ലൈൻ എച്ച് ആർ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് സ്റ്റാഫ് നഴ്സ് ആയി ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത അഞ്ചു ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിലെ കോയിപ്പുറത്ത് ആലുമൂട്ട് വീട്ടിൽ രാജീവ് മാത്യു(34) ആണ് അറസ്റ്റിലായത്. ത്രിസ്സൂർ സ്വദേശിയായ നഴ്‌സിന്റെ അച്ഛൻ കൊച്ചി സിറ്റി കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പരാതിക്കാരന്റെ കയ്യിൽ നിന്നും പണം തട്ടിയത് പോലെ നിരവധി പേരുടെ കയ്യിൽ നിന്നും പണം വാങ്ങി ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും നഴ്സിംഗ് വിദ്യാർത്ഥികളെയാണ് തട്ടിപ്പിന് ഇരയാക്കുന്നതെന്നും വാട്ട്സ്ആപ്പ് വഴി സന്ദേശങ്ങളയച്ചാണ് വാഗ്ധാനങ്ങൾ വിദ്യാർഥികളിൽ എത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു

പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു l Kollam auto driver murder case

പ്രവാസിയുടെ ഭാര്യയുമായുള്ള ഓട്ടോ ഡ്രൈവറുടെ ബന്ധം കൊലപാതകത്തിൽ കലാശിച്ചു; പ്രതികൾ അറസ്റ്റിൽ കൊല്ലം ചിന്നക്കടയിൽ കൊട്ടെഷൻ സംഘം ഓട്ടോ ഡ്രൈവർ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ പോലീസ് പിടിയിലായി. സംഭവത്തിൽ ഒരു പ്രവാസിയെയും ബന്ധുക്കളെയും പോലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അവിവാഹിതനായ സിയാദും പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. അക്കാലത്ത് വീട്ടിൽ നിന്നിറങ്ങിപ്പോയി പ്രവാസിയുടെ ഭാര്യ സിയാദിനൊപ്പം രണ്ടാഴ്ച്ചയോളം കഴിയുകയും ചെയ്തിരുന്നു. ഒടുവിൽ ഭർത്താവും ബന്ധുക്കളും ഇടപ്പെട്ട് യുവതിയെ തിരിച്ചു കൊണ്ടുപോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തു. വീടുമാറി താമസിച്ചിട്ടും യുവതിയും സിയാദും തമ്മിലുള്ള അവിഹിതബന്ധം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാവാം പ്രവാസിയും ബന്ധുക്കളും ഇയാൾക്കെതിരെ കൊട്ടേഷൻ കൊടുത്തതെന്ന് പോലീസ് അനുമാനിക്കുന്നു. യുവതിയുടെ അമ്മാവൻ ഉൾപ്പെടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി 12:30 ക്ക് ഓട്ടം കഴിഞ്ഞു വരികയായിരുന്ന സിയാദിനേ ആഡംബര ബൈക്കുകളിൽ പിന്തുടർന്ന് വന്ന…

ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തും

ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തും l telungana man murder infront pregnant lady

ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തും: ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അമൃത നല്‍ഗൊണ്ട: ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല. എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തും. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ഭർത്താവിനെ നഷ്ടമായ അമൃത തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായാണ് കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിന്റെ ഭാര്യ അമൃത ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി അമൃതമൊഴി നൽകി. അമൃതയുടെ പിതാവ് മാരുതി റാവു 10 ലക്ഷം രൂപയ്ക്ക് ക്വൊട്ടേഷന്‍ നല്‍കിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്. പ്രണയിനെ തന്റെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊല്ലുന്നതിന് രണ്ട് ദിവസം മുൻപ് ബുനാഴ്ചയും ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു…

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു l Actor captian raju passes away

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്തെ സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു.ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുണ്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം. വിമാനയാത്രക്കിടെ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം പിന്നീട്.

ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ

ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ l nurses attacked doctor

ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ ബീഹാർ: ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേത്രരോഗ വിദഗ്ധനായ ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ബിഹാറിലെ കതിഹാറിലാണ് സംഭവം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുകയാണ്. ഡോക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് നഴ്‌സുമാര്‍ സിവില്‍ സര്‍ജനെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിവില്‍ സര്‍ജന്‍ നേത്രരോഗ വിദഗ്ധനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇവര്‍ ഇരുവരും സംസാരിക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ കൂട്ടമായി എത്തി ഡോക്ടറെ മര്‍ദിച്ചത്. അറുപതോളം നഴ്‌സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരിയാണ് അടിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് l university course become better wife

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് ഭോപ്പാല്‍: വേറിട്ട പാഠ്യപദ്ധതിയുമായി ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാല. പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല അവതരിപ്പിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്‌സിന്റെ സിലബസ് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിന്റെ ഭാഗമാകാം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍ വീട്ടുകാരുടെ മുന്നില്‍ ഇതൊരു ‘പ്ലസ് പോയിന്റ് ‘ആകുമെന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം. ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് സംസ്‌കാര സമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ സുഭദ്രമാക്കുകയാണേ്രത കോഴ്‌സിന്റെ ലക്ഷ്യം. എന്തായാലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനുള്ള കാരണമായിരിക്കുകയാണ് പുതിയ കോഴ്‌സ്. നല്ല വധുക്കളെ…

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി l farmer owned jaguar car celeberation

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കിയാണ് സന്തോഷം പങ്കുവച്ചത്. സുരേഷ് പോക്ലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്. ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് പറയുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട ഇവര്‍ നല്‍കി.