10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ

10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ l lady-sindhuja-arrested-for-smuggling-8-cr-worth-hashish Latest Kerala News

10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ പാലക്കാട്: രണ്ടു കിലോ ഹാഷിഷ് ഒായിലുമായി നാഗര്‍കോവില്‍ സ്വദേശിയായ യുവതി പിടിയിൽ. ട്രെയിനിൽ സ്ത്രീകളെ പരിശോധിക്കില്ല എന്ന ധാരണയിൽ ഏകദേശം 10 കോടി വിലവരുന്ന ഹാഷിഷ് കടത്താൻ ശ്രമിക്കവേ ഒലവക്കോട് വച്ചാണ് 21 വയസ്സുകാരിയായ സിന്ദുജ ശിവകുമാർ എക്സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകി. ഈയടുത്ത ദിവസങ്ങളിലായി തൃശ്ശൂരിലെ ഒരു വീട്ടിൽ താമസിച്ചു വരുന്ന സിന്ദുജ ലഹരികടത്തിലിലെ ഒരു കണ്ണി മാത്രമാണ്. ഇവരുടെ ചാവക്കാട്ടുകാരനായ ഒരു സുഹൃത്താണ് ഇതിലെ പ്രധാന ഇടപാടുകാരന്‍.സ്ത്രീകളെ പരിശോധിക്കില്ലെന്ന ആത്മവിശ്വാസത്തോടെ കാലങ്ങളായി ഇവർ ഈ രീതിയിൽ ലഹരികടത്ത് നടത്തിവരികയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്‌ഥർ പറഞ്ഞു. കഞ്ചാവില്‍ നിന്ന് വാറ്റിയെടുക്കുന്ന ഹാഷിഷ് എന്ന വീര്യംകൂടിയ ലഹരിപദാർത്ഥത്തിന് വലിയ ഡിമാൻഡ് ആണ് വിപണിയിൽ. ഒായിൽ രൂപത്തിലും ഖര രൂപത്തിലുമൊക്കെയാക്കിയാണ് പൊതുവെ…

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഒരുമ തകർക്കാൻ ബോധപൂർവ്വമായ ശ്രമം ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്നു. സർക്കാർ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചതെന്നനും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം. ആ സത്യവാങ്മൂലത്തിന് അനുസൃതമായി വിധിയും വന്നു. അതുകൊണ്ട് സുപ്രീകോടതിയുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച വിധിക്കെതിരെ റിവ്യൂഹർജി നൽകില്ലെന്നും സർക്കാർ പറഞ്ഞു.

അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു

അടിതെറ്റിയാൽ സ്‌പീക്കറും...അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു

അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു ഗുവാഹാട്ടി: അസം ‍ഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ലയാണ് ഞായറാഴ്ച്ച സ്വീകരണത്തിനിടെ ആനപ്പുറത്ത് നിന്ന് വീണത്. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയതായിരുന്നു ബി.ജെ.പി നിയമസഭാ അംഗമായ മല്ല. സ്വീകരണത്തിന്റെ ഭാഗമായി അണികൾ ഒരുക്കിയ ഘോഷയാത്രയിൽ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കവെയാണ് അപകടമുണ്ടായത്. ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തെ കണ്ട് വരണ്ട ആന നടത്തം വേഗത്തിലാക്കി. ഇതോടെ അണികൾ ആനപ്പുറത്ത് കയറ്റിയിരുത്തിയ മല്ല ആനപ്പുറത്തു നിന്ന് പിടിവിട്ട് താഴേക്ക് വീണെങ്കിലും പരിക്കുകൂടാതെ രക്ഷപ്പെട്ടു.