ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണവും മറ്റും പിടിച്ച് പറിച്ച ദമ്പതികള്‍ പിടിയില്‍

ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണവും മറ്റും പിടിച്ച് പറിച്ച ദമ്പതികള്‍ പിടിയില്‍ l aluva-snatching-arrest Latest Kerala News

ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണവും മറ്റും പിടിച്ച് പറിച്ച ദമ്പതികള്‍ പിടിയില്‍ കഴിഞ്ഞമാസം 28 തീയതി റെയില്‍വെ സ്റ്റേഷനടുത്തുള്ള റോഡില്‍ വച്ച് ലോട്ടറി വില്പനക്കാരനില്‍ നിന്നും ലോട്ടറിയും മൊബൈല്‍ ഫോണും പണവും എടി എം കാര്‍ഡും അടങ്ങിയ പേഴ്സ് തട്ടിയെടുത്ത ദമ്പതികള്‍ പിടിയിലായി. എറണാകുളം ജില്ലാ ചുണംങ്ങം വേലി പുഷ്പ നഗര്‍ ഭാഗത്ത് ചെറുവിഷ പുത്തന്‍പുരക്കല്‍ കുട്ടപ്പന്‍ മകന്‍ 65 വയസ്സുള്ള മണിയും ഭാര്യ മീനാ മണിയുമാണ് പോലീസിന്‍റെ പിടിയിലായത്. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ എം എസ്, എസ് ഐ മുഹമ്മദ് ബഷീര്‍, എ എസ് ഐ മാരായ രാജന്‍ ടി സി, ബാലചന്ദ്രന്‍, സി പി ഒ സുധീര്‍ കെ ആര്‍ എന്നിവരുണ്ടായിരുന്നു.

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; 9 മരണം

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; 9 മരണം l bhilai steel plant gas pipeline accident 9 death Latest Kerala News

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; 9 മരണം ഛത്തീസ്ഗഢ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം. ഒന്‍പതു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചാണ് അപകടം. പൊലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. 2014 ലും ഇവിടെ സ്‌ഫോടനം ഉണ്ടായിരുന്നു. ജൂണ്‍ 12നുണ്ടായ സ്‌ഫോടനത്തിലും ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം l kerala malayalam actor and kollam MLA mukesg caught on me too row Latest Kerala News

നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം നടനും എംഎല്‍എയുമായ മുകേഷും മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി. സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ടിറ്റ്വറിലൂടെയാണ് ടെസ്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു. താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. അന്ന് തന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍…