ഓണ്‍ലൈനായി വോട്ടര്‍ പട്ടിക തിരുത്താം, പേരും ചേര്‍ക്കാം

ഓണ്‍ലൈനായി വോട്ടര്‍ പട്ടിക തിരുത്താം, പേരും ചേര്‍ക്കാം l Correct or Update Voter ID Card Details Online Latest Breaking News

ഓണ്‍ലൈനായി വോട്ടര്‍ പട്ടിക തിരുത്താം, പേരും ചേര്‍ക്കാം കാക്കനാട്: പേരു ചേര്‍ക്കല്‍, ഒഴിവാക്കല്‍, ബൂത്തു മാറ്റല്‍ തുടങ്ങിയവ ഓണ്‍ലൈനായി ചെയ്യാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലായ www.nvsp.in എന്ന വെബ്‌സൈറ്റാണ് സന്ദര്‍ശിയ്‌ക്കേണ്ടത്. 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്ത പ്രായപൂര്‍ത്തിയായവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിയ്ക്കും. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണിത്. വെബ്‌സൈറ്റായതിനാല്‍ എവിടെ നിന്നും അപേക്ഷിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഒറിജിനല്‍ ഫോട്ടോ, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്‌നമ്പര്‍ നല്‍കണം. വെബ്‌സൈറ്റില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിശദവിവരം ലഭിയ്ക്കും. സ്ഥലംമാറിപ്പോയവര്‍, മേല്‍വിലാസം തിരുത്താനുള്ളവര്‍,പോളിങ് ബൂത്ത്…

അന്താരാഷ്ട്ര ചലചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ : ഡെലിഗേറ്റ‌് ഫീസ‌് 2000 രൂപ

അന്താരാഷ്ട്ര ചലചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ : ഡെലിഗേറ്റ‌് ഫീസ‌് 2000 രൂപ l International Film Festival of Kerala december 7 Latest Breaking News

അന്താരാഷ്ട്ര ചലചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ : ഡെലിഗേറ്റ‌് ഫീസ‌് 2000 രൂപ തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതായി സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. സൗജന്യ പാസുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെപ്പൊലെ മത്സര വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗവും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. നവാഗതരുടെ ആറെണ്ണം ഉള്‍പ്പെടെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒൻപത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. പ്രളയ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഫണ്ടില്ലാതെയാണ് മേള നടത്തുക. 6.35 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ മേളയുടെ ചെലവ്. ഇക്കുറി ചെലവ് മൂന്നര കോടിയായി…

ശബരിമലയില്‍ വിഷയം: 17 ന് ഹര്‍ത്താലിന് സാധ്യത

ശബരിമലയില്‍ വിഷയം: 17 ന് ഹര്‍ത്താലിന് സാധ്യത പത്തനംതിട്ട: ശബരിമല നട തുറക്കുന്ന 17ന് ഹര്‍ത്താല്‍ നടത്താന്‍ ആചാരസംരക്ഷണ സമിതി ആലോചിക്കുന്നതായി സൂചന. പുന:പരിശോധന ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് സമിതിയുടെ ആവശ്യം. വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണമെന്നും സമിതി ആവശ്യമുയര്‍ത്തുന്നു. വിമോചന സമരത്തേക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാകും ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ പാളം തെറ്റി ; ഒന്‍പത് മരണം

ട്രെയിന്‍ പാളം തെറ്റി ; ഒന്‍പത് മരണം l Rae bareli Train Accident 9 death Latest Breaking News

ട്രെയിന്‍ പാളം തെറ്റി ; ഒന്‍പത് മരണം ഉത്തര്‍പ്രദേശില്‍ റായ്ബറേലിയില്‍ ഹര്‍ചന്ദ്പുര്‍ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി ഉണടായ അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ന്യൂ ഫറാക്കാ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചയാണ് അപകടം നടന്നത്. റായ്ബറേലിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.