യന്ത്രത്തിൽ കൈകുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു

യന്ത്രത്തിൽ കൈകുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു l karimbu juice yanthrathil yuvathiyude kai kudungi Latest Breaking News

യന്ത്രത്തിൽ കൈകുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു മണര്‍കാട്: കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തുകയായിരുന്ന ഗീതയുടെ(36) കൈ യന്ത്രത്തിൽ കൈകുടുങ്ങി. ഒരു മണിക്കൂറോളം കഠിനമായ വേദന സഹിച്ച് കഴിഞ്ഞ യുവതിയെ ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിക്കുകയായിരുന്നു. ജ്യൂസ് അടിക്കാനായി യന്ത്രത്തിലേക്ക് കരിമ്പു വയ്ക്കവേ അബദ്ധത്തില്‍ വലതുകൈവിരലുകള്‍ കുടുങ്ങുകയായിരുന്നു. എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍​ഗിസിന്റെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

എം.ടിയുടെ ഹര്‍ജിയില്‍ നടപടി; രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു

എം.ടിയുടെ ഹര്‍ജിയില്‍ നടപടി; രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു l court bans m t vasudevan nairs randamoozham script malayalam big buget film Latest Breaking News

എം.ടിയുടെ ഹര്‍ജിയില്‍ നടപടി; രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധായന്‍ ശ്രീകുമാര്‍ സിനിമ എടുക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടിയുടെ പിന്‍മാറ്റം. നാല് വര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്ക് ശേഷം എം.ടി തിരക്കഥ കൈമാറിയിരുന്നു. മൂന്ന് വര്‍ഷത്തെ കരാറിലാണ് തിരക്കഥ കൈമാറിയത്. ഇക്കാലയളവില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. മൂന്ന് വര്‍ഷത്തിന് ശേഷവും സിനിമയുടെ ചിത്രീകരണം പോലും ഇതുവരെ തുടങ്ങിയിട്ടില്ല. സിനിമയ്ക്കായി അഡ്വാന്‍സ് വാങ്ങിയ തുക തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു. കേസ് ഈ മാസം 25ന് വീണ്ടും പരിഗണക്കും.

ശബരിമല വിഷയത്തില്‍ സമരം ശക്തമാകുന്നു ; വത്യസ്ഥ നിലപാടുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും

ശബരിമല വിഷയത്തില്‍ സമരം ശക്തമാകുന്നു ; വത്യസ്ഥ നിലപാടുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും l Protest against Sabarimala ladies entry issue Latest Breaking News

ശബരിമല വിഷയത്തില്‍ സമരം ശക്തമാകുന്നു ; വത്യസ്ഥ നിലപാടുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളി ദേവസ്വം ബോര്‍ഡ്‌. സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ മണ്ഡലകാലത്ത് സന്നിധാനത്ത്‌ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനായി വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ പദ്മ കുമാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഭാവി പരിപാടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിധി നടപ്പിലാക്കാന്‍ തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിരുന്നു.എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്ത് വിവിധ മേഖലകളായി തിരിഞ്ഞു നടക്കുന്ന പ്രതിഷേധ പ്രാര്‍ത്ഥന സംഗമങ്ങളില്‍ വന്‍ സ്ത്രീ പങ്കാളിതമാനുള്ളത്.…