അമ്മയുടെ അ​വി​ഹി​ത​ബ​ന്ധം​ ​അ​ച്ഛ​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​പറഞ്ഞത്തിന്​ ​ഏ​ഴു​വ​യ​സു​കാ​ര​നെ​ മാതാവ് ​ ​കൊലപ്പെടുത്തി

അമ്മയുടെ അ​വി​ഹി​ത​ബ​ന്ധം​ ​അ​ച്ഛ​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​പറഞ്ഞത്തിന്​ ​ഏ​ഴു​വ​യ​സു​കാ​ര​നെ​ മാതാവ് ​ ​കൊലപ്പെടുത്തി l Mother kills 7 year child Latest Kerala News

അമ്മയുടെ അ​വി​ഹി​ത​ബ​ന്ധം​ ​അ​ച്ഛ​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​പറഞ്ഞത്തിന്​ ​ഏ​ഴു​വ​യ​സു​കാ​ര​നെ​ മാതാവ് ​ ​കൊലപ്പെടുത്തി മൈ​സൂ​ര്‍​:​ ​കാ​മു​ക​നു​മാ​യു​ള്ള​ ​അ​വി​ഹി​ത​ബ​ന്ധം​ ​അ​ച്ഛ​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​പറഞ്ഞതിന്റെ പേരിൽ ​ഏ​ഴു​വ​യ​സു​കാ​ര​നെ​ ​അ​മ്മ​ ​കൊ​ലപ്പെടുത്തി.​ ​ഇൗ​ ​മാ​സം​ ​ആ​റി​നാ​ണ് ​കു​ട്ടി​യെ​ ​കാ​ണാ​താ​യ​ത്.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം​ ​പ്ര​ദേ​ശ​ത്തെ​ ​കു​ള​ത്തി​ല്‍​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​തോ​ടെ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായത്. കി​ട​പ്പ​റ​യി​ല്‍​ ​ഇ​രു​വ​രെ​യും​ ​ഒ​ന്നി​ച്ചു​ക​ണ്ട​ത് ​അ​ച്ഛ​നോ​ട് ​പ​റ​യു​മെ​ന്ന് ​കു​ട്ടി​ ​പ​റ​ഞ്ഞ​താ​ണ് ​കൊ​ല​യ്ക്കു​കാ​ര​ണ​മെ​ന്ന് ​യു​വ​തി​ ​പൊ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​ കൊ​ലപാതകത്തിന് വേ​ണ്ട​ ​ഒ​ത്താ​ശ​ക​ള്‍​ ​ചെ​യ്ത​തി​നാണ് ​കാ​മു​ക​നെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.

രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു

രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു l Tamilnadu native who was sick on the street was rescued by the Navayugam and sent home Latest Kerala News

രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു ദമ്മാം: ഇക്കാമയോ ഇൻഷുറൻസോ ഇല്ലാതെ, ആരും തിരിഞ്ഞു നോക്കാനില്ലാതെ, അസുഖബാധിതനായി തെരുവിൽ കിടന്ന നാടാർ ലിംഗം എന്ന തമിഴ്നാട്ടുകാരൻ, നവയുഗം സാംസ്ക്കാരികവേദി ജീവകരുണ്യവിഭാഗത്തിന്റെ പരിശ്രമത്തിനൊടുവിൽ, രക്ഷപ്പെട്ടു നാട്ടിലേയ്ക്ക് മടങ്ങി. സ്വന്തമായി ചെറിയ പണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന നാടാർ ലിംഗം, കുറച്ചു കാലമായി ജോലിയൊന്നുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പലപ്പോഴും പട്ടിണിയായിരുന്നു. അതോടൊപ്പം ഉണ്ടായ അൾസർ രോഗത്താൽ കഠിനമായ വയറുവേദന കാരണം, വേദനയോടെ റോഡരികിൽ വീണു കിടന്ന നാടാർ ലിംഗത്തിന്റെ അവസ്ഥ കണ്ട ഒരു മലയാളി, ഈ വിവരം നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവർത്തകരും കൂടി നാടാർ ലിംഗത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സിച്ചു. അയാളുടെ രോഗം ഗുരുതരമാണെന്നും, ഇൻഷുറൻസ് ഇല്ലാത്തതിനാൽ കൂടുതൽ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും ഡോക്റ്റർ നിർദ്ദേശിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടന്റെ…

ദിലീപ് വിഷയം : അമ്മ രണ്ടു തട്ടില്‍ ; സിദ്ദിക്കിനെ തള്ളി പരസ്യ പ്രസ്താവനയുമായി ജഗദീഷ്

ദിലീപ് വിഷയം : അമ്മ രണ്ടു തട്ടില്‍ ; സിദ്ദിക്കിനെ തള്ളി പരസ്യ പ്രസ്താവനയുമായി ജഗദീഷ് l Dileep issue Jagadish's statement against Siddiqui Latest Kerala News

ദിലീപ് വിഷയം : അമ്മ രണ്ടു തട്ടില്‍ ; സിദ്ദിക്കിനെ തള്ളി പരസ്യ പ്രസ്താവനയുമായി ജഗദീഷ് ഇന്നലെ രാവിലെ അമ്മയുടെ വക്താവ് എന്ന നിലയിൽ ജഗദീഷ് ഇറക്കിയ പത്രപ്രസ്താവനയോടെയാണ് വീണ്ടും വിവാദങ്ങൾക്കു തുടക്കമായത്. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവപൂര്‍ണമായ ഇടപെടല്‍ അമ്മ നേതൃത്വം നടത്തും എന്ന് സൂചിപ്പിച്ചാണ് സംഘടനയുടെ ട്രഷററായ ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും രാജിവച്ചവരെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധാര്‍മികതയിലൂന്നിയ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി. എന്നാല്‍ ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളി. ജഗദീഷിനെ ആരാണ് പ്രസ്താവന നടത്താന്‍ ചുമതലപ്പെടുത്തിയതെന്നറിയില്ല. ജഗദീഷ് വക്താവല്ല ട്രഷററാണ്. ജനറല്‍ ബോഡി വിളിക്കില്ല. ഞാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചചെയ്താണ് പറയുന്നത്..’ എന്ന് മാധ്യങ്ങളോടായി പറഞ്ഞ സിദ്ദിഖിന്റെ നിലപാടിനെ തള്ളി അമ്മ എക്സിക്യുട്ടീവ്‌ കമ്മറ്റി രംഗത്തെത്തി. ജഗദീഷ് അമ്മയുടെ…

അലൻസിയറിനെതിരെ ലൈംഗികാരോപണമുയർത്തിയത് ഞാനാണ് – നടി ദിവ്യ ഗോപിനാഥ്

അലൻസിയറിനെതിരെ ലൈംഗികാരോപണമുയർത്തിയത് ഞാനാണ് - നടി ദിവ്യ ഗോപിനാഥ് l Divya Gopinath aganist alancier in metoo Latest Kerala News

അലൻസിയറിനെതിരെ ലൈംഗികാരോ പണമുയർത്തിയത് ഞാനാണ് – നടി ദിവ്യ ഗോപിനാഥ് സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകൾക്ക് മുന്നിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തി നടി ദിവ്യഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി ആ കുറിപ്പെഴുതിയത് താനാണെന്ന് വെളിപ്പെടുത്തലുമായി ഫേസ്ബുക് ലൈവിലെത്തിയത്. തനിക്കുവേണ്ടി മാത്രമല്ല കലാരംഗത്തും, മറ്റുള്ള തെഴിൽ മേഖലകളിലും മുഴുവൻ ആളുകൾക്കും വേണ്ടിയാണു താനിത് തുറന്നുപറയുന്നതെന്നും ദിവ്യ വ്യക്തമാക്കി.

അമ്മയുടെ വാദമുഖം വീണ്ടും പൊളിയുന്നു

അമ്മയുടെ വാദമുഖം വീണ്ടും പൊളിയുന്നു l amma-siddik-and-kpac-lalitha-press-meet-issue-in-amma-organisation Latest Kerala News

അമ്മയുടെ വാദമുഖം വീണ്ടും പൊളിയുന്നു താരസംഘടന ‘അമ്മ’ ക്ക് വേണ്ടി സെക്രട്ടറി സിദ്ധിക്ക് നടത്തിയ വാർത്താസമ്മേളനത്തിലെ വാദങ്ങളാണ് പൊളിയുന്നത്. കഴിഞ്ഞ ദിവസം ‘അമ്മ നടത്തിയ വാർത്താ സമ്മേളനത്തിൽ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. അങ്ങനൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാൽ അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട് അന്വേഷണഉദ്യോഗസ്ഥർക്ക്‌ സിദ്ധിഖ് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്, ഇരയാക്കപ്പെട്ട നടി തന്നോട് നടിയുടെ അവസരങ്ങൾ നഷ്ട്ടപെടുന്നതായും അതിനു പിന്നിൽ നടൻ ദിലീപ് ആണെന്നും പറഞ്ഞിരുന്നെന്നാണ്. ഇതിനെ കുറിച്ച് താൻ ദിലീപുമായി സംസാരിച്ചപ്പോൾ ദിലീപ് പറഞ്ഞത് അത് ചില വ്യക്തിപരമായ വിഷയങ്ങളാണെന്നും “ഇക്ക” അതിലിടപെടേണ്ട എന്നുമായിരുന്നു എന്നും സിദ്ധിഖ് അന്വേഷണോദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു.

നിലയ്ക്കലില്‍ ഭക്തയുടെ ആത്മഹത്യാ ശ്രമം ; ശബരിമലയ്ക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഭക്തജനങ്ങള്‍ തടഞ്ഞു

നിലയ്ക്കലില്‍ ഭക്തയുടെ ആത്മഹത്യാ ശ്രമം ; ശബരിമലയ്ക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഭക്തജനങ്ങള്‍ തടഞ്ഞു l woman media persons blocked at sabarimala Latest Kerala News

ശബരിമലയ്ക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഭക്തജനങ്ങള്‍ തടഞ്ഞു പമ്പ : നിലയ്ക്കലില്‍ ഭക്തയുടെ ആത്മഹത്യാ ശ്രമം. സരസമ്മയെന്ന ഭക്തയാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ് ഏറെ ശ്രമപ്പെട്ട്‌ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ നിലയ്ക്കലിൽ വിശ്വാസികളുടെ അനധികൃത പരിശോധന ശക്തമായി തുടരുന്നു. ‘ആചാരസംരക്ഷണ സമിതി’ എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം വിശ്വാസികളാണ് ഇതിന് പിന്നിൽ. നിലയ്ക്കലിലെക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകളിൽ യുവതികൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടേ ഇവർ വാഹനങ്ങൾ കടത്തിവിടുന്നുള്ളു. വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ സ്ത്രീകൾ തന്നെയാണ് മുന്നിൽ. ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ടിവി 9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയെയും ഇത്തരത്തിൽ പ്രതിഷേധക്കാർ തടഞ്ഞുവച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസം ജോലിസംബന്ധമായാണ് ഇവിടെ എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറഞെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും…

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു l ksrtc-lightning-strike-allover-kerala Latest Kerala News

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു കോട്ടയം, കോഴിക്കോട്​, കണ്ണൂർ ഡിപ്പോകളിലെ കെ.​എ​സ്.ആ​ർ​.ടി.​സി ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ സ​മ​രത്തിൽ. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് നൽകാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്‌ ജീവനക്കാർ സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്.