Delhi murder case 2018 l ഭാര്യയെ കൊന്ന് മകൾക്കൊപ്പം യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി l delhi murder case 2018

ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് പിടിനൽകി l delhi murder case 2018 delhi murder case 2018 ദില്ലി: രണ്ട് വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 24 മണിക്കൂർ യുവാവ് കുഞ്ഞുമായി മൃതദേഹത്തിന് കാവലിരുന്നു. ദില്ലി കമലാ മാർക്കറ്റിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ദില്ലി യൂണിവേഴിസിറ്റി കോളേജിൽ പ്യൂണായ മുഹമ്മദ് കാമിൽ എന്നയാളാണ് ഭാര്യ രേഷ്മയെ (22) കൊലപ്പെടുത്തിയത്. ഭാര്യക്ക് അയൽക്കാരനുമായി അവിഹിതബന്ധമുള്ളതായി ഇയാൾ സംശയിച്ചിരുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തേയ്ക്ക്‌ 10 ലക്ഷം!! റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുഞ്ഞുമായി ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിച്ചപ്പോൾ അവശനായിരുന്ന ഇയാൾ മദ്യലഹരിയിലാണെന്നാണ് പോലീസുകാർ ധരിച്ചത്. എന്നാൽ…

Delhi murder case 2018 l ഭാര്യയെ കൊന്ന് മകൾക്കൊപ്പം യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

delhi murder case 2018

ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് പിടിനൽകി l delhi murder case 2018 delhi murder case 2018 ദില്ലി: രണ്ട് വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 24 മണിക്കൂർ യുവാവ് കുഞ്ഞുമായി മൃതദേഹത്തിന് കാവലിരുന്നു. ദില്ലി കമലാ മാർക്കറ്റിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ദില്ലി യൂണിവേഴിസിറ്റി കോളേജിൽ പ്യൂണായ മുഹമ്മദ് കാമിൽ എന്നയാളാണ് ഭാര്യ രേഷ്മയെ (22) കൊലപ്പെടുത്തിയത്. ഭാര്യക്ക് അയൽക്കാരനുമായി അവിഹിതബന്ധമുള്ളതായി ഇയാൾ സംശയിച്ചിരുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തേയ്ക്ക്‌ 10 ലക്ഷം!! റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുഞ്ഞുമായി ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിച്ചപ്പോൾ അവശനായിരുന്ന ഇയാൾ മദ്യലഹരിയിലാണെന്നാണ് പോലീസുകാർ ധരിച്ചത്. എന്നാൽ…

സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യയുടെ സെൽഫി

Maharashtra CM's wife Amruta Fadnavis selfie Latest Mumbai maharashtra News

Maharashtra CM’s wife Amruta Fadnavis selfie Latest Mumbai maharashtra News സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് കപ്പലിന്റെ മുകളറ്റത്തിരുന്ന് സെൽഫി എടുത്ത് മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യ അമൃത ഫഡ്‌നവിസ് Maharashtra CM’s wife Amruta Fadnavis selfie Latest Mumbai maharashtra News മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ആഡംബര വിനോദസഞ്ചാര കപ്പലായ “ആൻഗ്രിയ” മുംബൈ – ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. എന്നാൽ കപ്പലല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുകളറ്റത്തിരുന്ന് സെൽഫി എടുക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസിന്റെ വീഡിയോ ആണ്. പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി അപകടകരമാം വിധം കപ്പലിന്റെ മുകളറ്റത്തിരിക്കുന്ന അമൃതയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സുരക്ഷാമുന്നറിയിപ്പ് നൽകുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇവർ അതൊന്നും കേൾക്കാത്തമട്ടിൽ…

അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് ഡോക്ടര്‍ മര്‍ദിച്ചതായി 11 വയസ്സുകാരന്റെ പരാതി

അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് ഡോക്ടര്‍ മര്‍ദിച്ചതായി 11 വയസ്സുകാരന്റെ പരാതി l complaint aganist govt doctor kochi Latest Kerala Malayalam News

അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് ഡോക്ടര്‍ മര്‍ദിച്ചതായി 11 വയസ്സുകാരന്റെ പരാതി കൊച്ചി: അമ്മയുടെ സുഹൃത്തായ ഗവൺമെന്‍റ് ഡോക്ടർ തന്നെ മർദിച്ചതായി പതിനൊന്ന് വയസ്സുകാരൻ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. മർദ്ദനം സഹിക്ക‌‌ാനാകാതെ താൻ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ആദര്‍ശിനെതിരെയാണ്‌ പരാതി. വീട്ടിൽ നിന്നറങ്ങിയോടിയ കുട്ടിയോട് കാര്യങ്ങൾ തിരക്കിയ അയൽവാസി മുഖേനെയാണ് കുട്ടി ചൈൽഡ് ലൈനിന് മുന്നിലെത്തിയത്. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്ക‌ാക്കര പൊലീസെത്തി കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.കുട്ടിയുടെ അമ്മയ്ക്കും ഡോക്ടര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ്സെടുത്തു.

ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു

ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു l father kuriakose kattuthara died in a mysterious circumstances Latest Kerala Malayalam News

ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി തന്റെ മുറിയിലേക്ക് പോയ ഫാദറിനെ ഇന്ന് രാവിലെ കുർബാനയ്‌ക്കും കാണാഞ്ഞതിനെത്തുടർന്ന് ചാപ്പലിലുള്ളവർ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലുകയായിരുന്നു. മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നതിനാൽ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്ത് കടന്ന് മൃതദേഹം പുറത്തെടുത്തത്.

രഹ്ന ഫാത്തിമയ്ക്ക് സ്ഥലംമാറ്റം; രഹ്നക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ബി.എസ്.എന്‍.എല്‍

രഹ്ന ഫാത്തിമയ്ക്ക് സ്ഥലംമാറ്റം; രഹ്നക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ബി.എസ്.എന്‍.എല്‍ l Rehana Fatima was transferred bsnl Latest Kerala Malayalam News

രഹ്ന ഫാത്തിമയ്ക്ക് സ്ഥലംമാറ്റം; രഹ്നക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ബി.എസ്.എന്‍.എല്‍ കൊച്ചി: ശബരിമലയില്‍ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് പൊതുവികാരം മാനിക്കാതെ വിശ്വാസിയെന്ന പേരിൽ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ സ്ഥലം മാറ്റി ബി.എസ്.എന്‍.എല്‍. കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. പ്രാഥമിക നടപടിയെന്നോണമാണ് സ്ഥലം മാറ്റം. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എന്‍.എല്‍ന്റെ തീരുമാനം. ഇതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും ബി.എസ്.എന്‍.എല്‍ രഹ്നയ്‌ക്കെതിരെയുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുക. അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിമല വിഷയം സംബന്ധിക്കുന്ന രഹ്നയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പരിശോധിക്കാൻ ബി.എസ്.എന്‍.എല്‍ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുണ്ട്.

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി l vaikom vijayalakshmi got married Latest Kerala Malayalam News

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി വൈക്കം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അനുഗ്രഹീത പിന്നണിഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഇന്ന് രാവിലെ വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് വിവാഹിതയായി. മിമിക്രി കലാകാരനായ എന്‍.അനൂപ് ആണ് മലയാളത്തിന്റെ വിജയലക്ഷ്മിക്ക് താലി ചാർത്തിയത്. ഇച്ഛാശക്തികൊണ്ടും കഴിവുകൊണ്ടും വൈകല്യത്തെ തോൽപ്പിച്ച വിജയലക്ഷ്മി ഒരു റിയാലിറ്റി ഷോയിലെ മത്സരാത്ഥിയായാണ് ആദ്യം മലയാളികളുടെ മനസ്സ് കീഴടക്കിയത്. സ്വതസിദ്ധമായ ആലാപന ശൈലിയും ഗായത്രി വീണവാദനത്തിലുള്ള പാണ്ഡിത്യവും സംഗീതലോകത്ത് വിജയലക്ഷ്മിക്ക് വേറിട്ടൊരിടം തന്നെ നേടിക്കൊടുത്തു. സെല്ലുലോയിഡ് എന്ന കമൽ ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ട് മലയാള സിനിമാഗാനരംഗത്ത് തരംഗമായി മാറിയ വൈക്കം വിജയലക്ഷ്മി നിരവധി പുസ്ക്കാരങ്ങൾ സ്വന്താമാക്കിയിട്ടുണ്ട്. അന്യഭാഷാചിത്രങ്ങളിലും തിരക്കുള്ള ഗായികയാണിപ്പോൾ വിജയലക്ഷ്മി. പ്രിയ ഗായികയുടെ വിശേഷങ്ങൾക്കായി കാതോർത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത തന്നെയായിരുന്നു അനൂപുമായുള്ള വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം.സംഗീതം തന്നെയാണ് ഇരുവരെയും കൂട്ടിയിണക്കിയത് എന്ന് അനൂപും…

ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി l palakkad chittoor murder case Latest Kerala Malayalam News

ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പാലക്കാട്: ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചിറ്റൂർ സ്വദേശിയായ മാണിക്യൻ എന്നയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ മാണിക്യൻ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്തെന്ന് വ്യക്തമല്ല.കൊഴിഞ്ഞമ്പാറയില്‍ പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്ന മാണിക്യനും കുടുംബവും ഒരു വര്‍ഷം മുന്‍പാണ് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. ഇവർക്ക് വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയായിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയ്ക്ക് സംരക്ഷണമില്ല

ഇരുമുടിക്കെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയ്ക്ക് സംരക്ഷണമില്ല l Bindhu seeks protection to enter Sabarimala Latest Kerala Malayalam News

ഇരുമുടിക്കെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയ്ക്ക് സംരക്ഷണമില്ല സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. കോഴിക്കോട് സ്വദേശിയെന്ന് അവകാശപ്പെട്ട ബിന്ദു എന്ന യുവതിയാണ് മലകയറാന്‍ എരുമേലി പോലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു പുരുഷന്മാരോടൊപ്പം ഇരുമുടികെട്ടില്ലാതെ മലകയറാന്‍ എത്തിയ യുവതിയെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ പമ്പയിലേക്ക് അയക്കുകയായിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമായോ ഭക്ത ആയിട്ടോ അല്ല ഇവര്‍ മലകയറാന്‍ എത്തിയതെന്ന് പോലീസിന് ബോദ്ധ്യമായി. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ഇരുമുടികെട്ടില്ലാതെ എത്തിയ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മട്ടിയതായാണ് അറിയുന്നത്.