കെ സുധാകരനും ബി ജെ പിയിലേക്ക് ? ബി ജെ പി നേതാക്കളുമായുള്ള കൂടികാഴ്ച സ്ഥിരീകരിച്ച് സുധാകരന്‍

K Sudhakaran to join BJP ?

കെ സുധാകരനും ബി ജെ പിയിലേക്ക് ? ബി ജെ പി നേതാക്കളുമായുള്ള കൂടികാഴ്ച സ്ഥിരീകരിച്ച് സുധാകരന്‍ ; കോണ്‍ഗ്രസ്‌ നേതൃത്വം അങ്കലാപ്പില്‍ K Sudhakaran to join BJP ? K Sudhakaran to join BJP ? കണ്ണൂര്‍ : ഇതൊരു സുവര്‍ണ്ണാവസരമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത് ഇതൊക്കെ മുന്നില്‍ കണ്ടാണ്‌. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പി എസ് ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഒരു ഏക അഭിപ്രായമല്ല ഉള്ളത്. സംസ്ഥാന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിലപാടിനെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ തള്ളിപറഞ്ഞിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് രാഹുല്‍ഗാന്ധിയുടെ…

വ്രതകാലം 21 ദിവസമായി കുറയ്ക്കാൻ പറ്റുമോ? പറ്റില്ലെന്ന് കോടതി

വ്രതകാലം 21 ദിവസമായി കുറയ്ക്കാൻ പറ്റുമോ? പറ്റില്ലെന്ന് കോടതി… ഇനി എന്തൊക്കെ ഹർജികൾ വരാൻ കിടക്കുന്നു ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജിയും വിധിയും കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊല്ലാപ്പുകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് ഇപ്പോൾ വൃതശുദ്ധിയുടെ ദൈർഘ്യം 41ൽ നിന്നും 21 ദിവസമായി വ്രതകാലം കുറയ്ക്കണമെന്ന് ശബരിമല തന്ത്രിക്ക് നിർദേശം നൽകണമെന്ന ആവശ്യവുമായി മള്ളിയൂർ സ്വദേശി നാരായണൻ പോറ്റിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നിയമപരമായി നിലനിൽക്കുമോയെന്നു ചോദിച്ച കോടതി,ഇക്കാര്യത്തിൽ ഹർജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ വിധിയിൽ ഇടപെടാൻ ആവില്ലെന്നറിയിച്ച കോടതി നാരായണൻ പോറ്റിയുടെ ഹർജി തള്ളുകയായിരുന്നു.

കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമെന്ന് കോടതി

കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമെന്ന് കോടതി Kevin murder case Kevin murder case 2018 മെയ് 27നാണ് കോട്ടയം സ്വദേശി കെവിനെന്ന യുവാവിന്റെ മൃതദേഹം പുനലൂരിന് സമീപം ആറ്റിൽ കാണപ്പെട്ടത്.പുനലൂർ സ്വദേശിനി നീനവുമായി കെവിൻ പ്രണയത്തിലായിരുന്നു. എന്നാൽ താഴ്ന്ന ജാതിയിൽപ്പെട്ട കെവിനുമായുള്ള വിവാഹത്തിന് നീനുവിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല. ദുരഭിമാന കൊലപാതകമായിരുന്നു ഇതെന്ന് പോലീസിനും നാട്ടുകാർക്കും ബോധ്യമായിരുന്നു. പ്രോസ്‌ക്യൂഷൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചാണ് കെവിൻ വധം ദുരഭിമാന കൊലപാതകമാണെന്ന നിഗമനത്തിൽ കോടതി എത്തിയത്. നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കെവിനെ കൊലപ്പെടുത്താനുള്ള കാരണമായി കോടതി കണ്ടെത്തി. വിചാരണ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കേസിലെ പ്രതികളാണ്

കൊലക്കേസ് പ്രതി ഡി വൈ എസ് പി യ്ക്ക് സഹായം? അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം

Absconding DySP arrest

കൊലക്കേസ് പ്രതി ഡി വൈ എസ് പി യ്ക്ക് സഹായം? അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം; സാധാരണക്കാരനായിരുന്നെങ്കില്‍ ഇതായിരിക്കുമോ അവസ്ഥയെന്ന് ബന്ധുക്കള്‍ Absconding DySP arrest Absconding DySP arrest കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച്‌ പോലീസ് ഏമാനായ നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ബി ഹരികുമാറിന്‍റെ ക്രൂരതയ്ക്ക് ഇരയായി ഒരു സാധു കുടുംബത്തിലെ യുവാവ് കൊല്ലപ്പെട്ടിട്ട് രണ്ട് ദിവസമായി. ഉന്നത സ്വാധീനവും സമ്പത്തുമുള്ള സ്ഥലത്തെ മുന്‍ പ്രധാന ഏമാനേ പിടികൂടാന്‍ ഇതുവരെ പൊലീസിനായില്ല. ഒളിവില്‍ പോയ ഇയാള്‍ മധുരയ്ക്ക് കടന്നതായാണ് അവസാനത്തെ വിവരം. സോഷ്യല്‍ മീഡിയയില്‍ കോമഡിയും ട്രോളും ലൈക്കുമായി തിളങ്ങി നിന്ന കേരള പോലീസിന് തീര്‍ത്താല്‍ തീരാത്ത കളങ്കമാണ് ഡി വൈ എസ് പി ബി ഹരികുമാറിന്‍റെ ഈ കൊടും ക്രൂരത വരുത്തിയിരിക്കുന്നത്. ഹരികുമാര്‍ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായിട്ടാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷം…