അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി

Mary Sweety l Sabarimala

അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ചെങ്ങന്നൂര്‍: തുലാമാസ പോജ്ജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക്. ശബരിമലക്കുള്ള യാത്രക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മേരി സ്വീറ്റിയെ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്തര്‍ ശരണംവിളിയോടെ പ്രതിഷേധിച്ചു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്കുളള ബസ്സില്‍ കയറിയെങ്കിലും ശരണംവിളി പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങുകയായിരുന്നു.പോലീസെത്തി ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തനിക്ക് ലഭിച്ച ടെലിപ്പതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ താന്‍ ശബരിമലയിലേക്ക് വന്നതെന്നാണ് മേരി സ്വീറ്റി പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു.

Bail l Sasikala Teacher l കെ പി ശശികല ടീച്ചര്‍ക്ക്‌ ജാമ്യം; വീണ്ടും സന്നിധാനത്തേക്ക്

Bail l Sasikala Teacher

കെ പി ശശികല ടീച്ചര്‍ക്ക്‌ ജാമ്യം; വീണ്ടും സന്നിധാനത്തേക്ക് തിരുവല്ല: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവല്ല ആര്‍ ഡി ഓ കോടതിയാണ് ജാമ്യമനുവദിച്ചത്.ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് യാത്ര തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു അറസ്റ്റില്‍ പ്രതിഷേധിച്ച് ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസമിരുന്നതിനെതുടര്‍ന്നു പോലീസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞെങ്കിലും, ഇരുമുടിക്കെട്ടുമായി മലകയറിയ തന്നെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതാണെന്നും തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ പോലീസ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്നാണ്‌ ടീച്ചറെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയത്. കുറച്ചു അവശതയുണ്ട് എന്നാലും ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വീണ്ടും മലച്ചവിട്ടാന്‍ തന്നെയാണ്…

ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു

Durga Menon

ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ടെലിവിഷൻ അവതാരക ദുർഗ മേനോൻ(35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്ന ലൂപ്പസ് രോഗത്തിനെ തുടർന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇരുപത്തിയെൻപത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഹൃദാഘാതമുണ്ടാവുകയായിരുന്നു.ദുർഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയി.അച്ഛൻ പരേതനായ ജയശങ്കറിന്റേയും അമ്മ സന്ധ്യ മേനോൻ. ഭർത്താവ് വിനോദ്, മകൻ ഗൗരിനാഥ്.

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍ മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍. തുലാമാസ പൂജക്ക്‌ എത്തിയ രഹന ഫാത്തിമയെ പോലീസ് അകമ്പടിയോടെ കൊണ്ട് പോയതും മലകയറാന്‍ എത്തിയ തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാത്ത വിഷയത്തിലുമാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍ ഫേസ് ബുക്കില്‍ കുറിച്ചത് ഫേസ് ബുക്കിന്റെ പൂര്‍ണ്ണ രൂപം പളളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുളളും കാലുക്ക് മെത്തൈ.. തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു. മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു. സുപ്രീംകോടതി വിധി…

ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം

ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം റാന്നി: പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ജലപാനമില്ലാതെ ഉപവസിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സ്റ്റേഷന് പുറത്തു അയ്യപ്പ ഭക്തര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ശബരിമല ദര്‍ശനതിനിടെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയും പിന്നീടു ശശികല ടീച്ചറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശശികല ടീച്ചറെ ആദ്യം പമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് റാന്നി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. രാത്രിയില്‍ സന്നിധാനത്തേക്ക് പ്രവേശനം ഇല്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ശശികല ടീച്ചറെ തടഞ്ഞത്. അതേസമയം അറസ്റ്റിലായ ടീച്ചറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജലപാനം പോലുമില്ലാതെ ഉപവാസം തുടരുന്ന ശശികല ടീച്ചറുടെ ആരോഗ്യസ്ഥിതി…

#Me Too l Arsha Kabani l Arshad Bathery l Olive Books l സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് അയാള്‍ എന്നെ കയറി പിടിച്ചു; എം കെ മുനീറിന്റെ സ്ഥാപനമായ ഒലിവ് ബുക്സിന്‍റെ എഡിറ്റര്‍ അര്‍ഷാദ് ബത്തേരിക്കെതിരെ മീ ടൂ ആരോപണം

#Me Too l Arsha Kabani l Arshad Bathery l Olive Books

സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് അയാള്‍ എന്നെ കയറി പിടിച്ചു; എം കെ മുനീറിന്റെ സ്ഥാപനമായ ഒലിവ് ബുക്സിന്‍റെ എഡിറ്റര്‍ അര്‍ഷാദ് ബത്തേരിക്കെതിരെ മീ ടൂ ആരോപണം കോഴികോട്: മീ ടൂ ആരോപണം വ്യാപിക്കുകയാണ്. സിനിമാ മേഖലയിലെ മീ ടൂ ആരോപണം ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു. ചലച്ചിത്ര മേഖലയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകരേയും മീ ടൂ ആരോപണം കുടുങ്ങി കേന്ദ്രമന്ത്രി തന്നെ രാജിവെക്കേണ്ടി വന്നു. ഒടുവില്‍ ഇപ്പോള്‍ സാഹിത്യ മേഖലയില്‍ നിന്നും മീ ടൂ ആരോപണം ഉയരുകയാണ്. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് മുന്‍ മന്ത്രി എം കെ മുനീറിന്റെ സ്ഥാപനമായ ഒലിവ് ബുക്സിന്‍റെ എഡിറ്റര്‍ അര്‍ഷാദ് ബത്തേരിക്കെതിരെയാണ് മീ ടൂ ആരോപണവുമായി എഴുത്തുകാരി ആര്‍ഷാ കബനി രംഗത്തെത്തിയിരിക്കുന്നത്.’സാഹിത്യ പ്രവർത്തകരും ‘ രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു…

Kerala Cyclone Warning l ഗജ ചുഴലിക്കാറ്റ് – തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

ഗജ ചുഴലിക്കാറ്റ് – തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം കേരളത്തിൽ ഗജ ചുഴലിക്കാറ്റ് ഒരു ന്യൂനമർദ്ദമായി രൂപപ്പെട്ട് ഇപ്പോൾ എറണാകുളം ജില്ലയുടെ മുകളിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ,തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ. താഴെ പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Also Read >> സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ 1 . ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടൗവറുകൾ എന്നിവിടങ്ങൾ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ല. 2. ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്. 3.…

ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

Kerala Harthal Today

ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പോയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടികള്‍ക്കെതിരെയും ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ഇന്ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് അയ്യപ്പ ദര്‍ശനത്തിനായി എത്തിയ ശശികല ടീച്ചറെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോപ്ലീസിന്റെ നിര്‍ദേശം ടീച്ചര്‍ തള്ളി. തുടര്‍ന്ന് അഞ്ചു മണിക്കൂറോളം തടഞ്ഞു വെച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂനമര്‍ദ്ദം : എറണാകുളത്ത് ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദ്ദം : എറണാകുളത്ത് ജാഗ്രതാ നിര്‍ദേശം കൊച്ചി: എറണാകുളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയ്ക്കും 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുകയായിരുന്നു.തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.