ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി l aaru vayassukariye konnu kuzhichumoodi l Rashtrabhoomi

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി

മൊറാദാബാദ്: ആൾദൈവം പറഞ്ഞതനുസരിച്ച് തങ്ങളുടെ ആറു വയസ്സുകാരിയായ മകൾ താരയെ ഉത്തർപ്രദേശുകാരായ മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊന്നു. ഇങ്ങനെ ചെയ്താൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടി ആരോഗ്യവാനായിരിക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ രാജ്യത്തെ നടുക്കിയ ഈ അരുംകൊല നടത്തിയത്.

താരയ്ക്ക് പോഷകാഹാരക്കുറവും പിള്ളവാതവുമുണ്ടായിരുന്നതായി പറയുന്നു. ദിനംപ്രതി കുട്ടിയുടെ ആരോഗ്യം ശോഷിച്ചുകൊണ്ടിരിക്കു ന്ന സാഹചര്യത്തിലാണ് ‘താന്ത്രിക്ക്’ നെ സമീപിച്ചത് എന്ന് വീട്ടുകാർ പറഞ്ഞു.അയൽക്കാർ പോലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
താരയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കിയപ്പോൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്നതാണെന്നു തെളിഞ്ഞു. താരയുടെ ആമാശയത്തിൽ ആഹാരത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല.മാതാപിതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൊറാദാബാദ് പോലീസ് ഓഫീസർ രവീന്ദ്ര ഗൗർ പറഞ്ഞു.
ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി l aaru vayassukariye konnu kuzhichumoodi l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment