അബി പുറത്ത് പറയാതെ പോയ അവസാന ആഗ്രഹം …???

അബി അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു കറുത്ത സൂര്യന്‍.ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ തന്നെയാണ് അബി അവതരിപ്പിച്ചിരിക്കുന്നത്

നമ്മുടെ പ്രിയ താരത്തിന്റെ പെട്ടെന്നുള്ള മരണം മലയാള സിനിമാ ലോകത്തെ നടുക്കിയിരുന്നു. ഒരു വലിയ ആഗ്രഹം ബാക്കി വച്ചായിരുന്നു. താരത്തിന്റെ മടക്ക യാത്ര . അവസനായമായി അബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കറുത്ത സൂര്യന്‍ എന്ന സിനിമയുടെ സംവിധായകനാണ് അബിയ്ക്ക് ഒരു വലിയ ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്ന കാര്യം പുറത്ത് വിട്ടത്. അബിയോ പോലെ തന്നെ പ്രേക്ഷകരും കാത്തിരുന്ന കാര്യം തന്നെയായിരുന്നു അത്.മിമിക്രി വേദികളില്‍ കൂടി മലയാളത്തിന്റെ താത്ത യെ നമ്മുക്ക് സമ്മാനിച്ച അബി യുടെ മരണം പ്രേക്ഷകര്‍ക്ക്‌ തീരാ നഷ്ടം ആണ്.താത്തയ്ക്കു പല മാനങ്ങള്‍ നല്‍കി പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിവുണ്ടായിരുന്ന ഈ അതുല്യ പ്രതിഭയ്ക്ക് തുല്യം മറ്റൊരു നടന്‍ ഇല്ല. കാലങ്ങളായി പല വേദികളെയും മിമിക്രി എന്ന കല കൊണ്ട് ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ താരമായിരുന്നു അബി.

അബി അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു കറുത്ത സൂര്യന്‍.ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ തന്നെയാണ് അബി അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത സൂര്യനില്‍ അബി പാടി നൃത്തം ചെയ്യുന്ന രംഗങ്ങളുണ്ടെന്നും നവാഗതനായ സംവിധായകന്‍ ഇ വി മുഹമ്മദ് അലി വ്യക്തമാക്കിയിരുന്നു.ഒരു പ്രമുഖ മ്യൂസിക് ഡയറക്ടറുടെ അസിസ്റ്റന്റായ സുമന്ത് എന്ന കഥാപാത്രത്തെയാണ് അബി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള ക്ഷണം സ്വീകരിച്ച അബി വളരെ തന്മയത്വത്തോടെ തന്നെ ആ കഥാപാത്രത്തെ മനോഹരമാക്കിയാതായും സംവിധായകന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് വളരെ ഉത്സാഹത്തോടെ കണ്ട അബിയുടെ മരണം വളരെയധികം ഞെട്ടിച്ചിരുന്നു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അബിയുടെ മരണം വന്നത്. കേട്ട വാര്‍ത്ത സത്യമാണോ എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.അതിനിടെ വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് അബി പോയിരിക്കുന്നതെന്ന്‍ സിനിമയുടെ സംവിധായകന്‍ വെളിപ്പെടുത്തിരിക്കുയാണ്. മലയാള സിനിമയിലെ യുവതാരമായി വളര്‍ന്ന് വരുന്ന അബിയുടെ മകന്‍ ഷെയിന്‍ നിഗത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു അബിയ്ക്ക് ബാക്കിയുണ്ടായിരുന്ന ആ വലിയ ആഗ്രഹം. ഇക്കാര്യം അധികമാര്‍ക്കും അറിയില്ലായിരുന്നെന്നാണ് നവാഗതനായ സംവിധായകന്‍ ഇ വി മുഹമ്മദ് അലി വ്യക്തമാക്കിയിരിക്കുന്നത്.കറുത്ത സൂര്യന്‍ ഡിസംബര്‍ എട്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY